l o a d i n g

ഇന്ത്യ

പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്

Thumbnail
Publisher By     Staff Reporter
October 12, 2026

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് പ്രതിഷേധങ്ങള്‍ക്കും പ്രകടനങ്ങള്‍ക്കുമായി ദീര്‍ഘകാലമായി ഉപയോഗിച്ചിരുന്ന ജന്തര്‍ മന്തറിനെ ഔദ്യോഗിക പ്രതിഷേധ വേദികളുടെ പട്ടികയില്‍നിന്ന് ഒഴിവാക്കി ഡല്‍ഹി പൊലീസ്. പകരം മൂന്ന് സ്ഥലങ്ങള്‍ പ്രതിഷേധ വേദികളായി പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഉത്തരവിലാണ് പൊലീസ് കമ്മീഷണര്‍ അനുരാഗ് കുമാര്‍ പുതിയ ക്രമീകരണം അറിയിച്ചത്.
പഴയ ഡല്‍ഹിയിലെ റാംലീല മൈതാനം, കിഴക്കന്‍ ഡല്‍ഹിയിലെ സി.ബി.ഡി മൈതാനം, വടക്കന്‍ ഡല്‍ഹിയിലെ ബുരാരി മൈതാനം എന്നിവയാണ് പുതിയ വേദികള്‍. ജന്തര്‍ മന്തറില്‍നിന്ന് യഥാക്രമം ഏകദേശം മൂന്ന് കിലോമീറ്റര്‍, 13.5 കിലോമീറ്റര്‍, 44 കിലോമീറ്റര്‍ അകലെയാണ് ഇവ. 2022 ഏപ്രില്‍ 28ലെ ഉത്തരവില്‍ ഭാഗിക ഭേദഗതി വരുത്തിയാണ് പുതിയ നടപടി. പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുന്നതിനുള്ള പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പിന്നീട് പുറത്തിറക്കുമെന്ന് പൊലീസ് അറിയിച്ചു.
ജന്തര്‍ മന്തറില്‍ സമാധാനപരമായ പ്രതിഷേധം നടത്താന്‍ അനുമതി നല്‍കണമെന്ന കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ (സി.ജെ.പി) ആവശ്യത്തിനിടെയാണ് പുതിയ ഉത്തരവ്. പ്രതിഷേധത്തിനുള്ള തീയതി അറിയിക്കണമെന്നും അനുമതി നിഷേധിച്ചതിന്റെ കാരണം വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ട് പാര്‍ട്ടി നേതാക്കള്‍ പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്‌റ്റേഷനിലെത്തി.
സമാധാനപരമായി പ്രതിഷേധിക്കാനുള്ള തീരുമാനം പൊലീസിനെ ഔദ്യോഗികമായി അറിയിച്ചിരുന്നുവെന്നും എന്നാല്‍ തീയതി അനുവദിക്കുകയോ നിയന്ത്രണങ്ങളുടെ കാരണം വ്യക്തമാക്കുകയോ ചെയ്തിട്ടില്ലെന്നും പാര്‍ട്ടി വക്താവ് സൗരവ് ദാസ് പറഞ്ഞു. 24 മണിക്കൂറിനകം തീയതി അറിയിച്ചില്ലെങ്കില്‍ മാര്‍ച്ചിന് ആഹ്വാനം ചെയ്യുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസ് അമിതബലം പ്രയോഗിച്ചെന്നും ബസുകള്‍ക്കുള്ളില്‍ മര്‍ദിച്ചെന്നും ദാസ് ആരോപിച്ചു. സര്‍ക്കാര്‍ സ്വന്തം പൗരന്മാര്‍ക്കെതിരെ യുദ്ധം നടത്തുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് ഇന്ത്യാ സഖ്യ നേതാക്കള്‍ സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തുന്ന സാഹചര്യത്തില്‍ ഡല്‍ഹി സുരക്ഷാ വലയത്തിലാണ്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപീകരിച്ച സമിതിയുടെ ശുപാര്‍ശകളാണ് തീരുമാനത്തിന് അടിസ്ഥാനമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
ജന്തര്‍ മന്തറില്‍ സമാധാനപരമായ പ്രതിഷേധങ്ങള്‍ അനുവദിക്കാത്തതിനെ ചോദ്യംചെയ്യുന്ന ഹരജി ഡല്‍ഹി ഹൈകോടതി ഒക്ടോബര്‍ 13ന് പരിഗണിക്കും. പ്രതിഷേധങ്ങള്‍ക്ക് പകരം വേദി നിശ്ചയിച്ചിട്ടില്ലെന്നായിരുന്നു ഹരജിക്കാരന്റെ അഭിഭാഷകന്റെ വാദം.
ഒക്ടോബര്‍ 10, 11 തീയതികളിലെ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട മറ്റൊരു ഹരജിയും ചൊവ്വാഴ്ച പരിഗണനയ്ക്കായി പട്ടികപ്പെടുത്തിയിട്ടുണ്ട്. വിഷയത്തില്‍ സുപ്രീംകോടതി ഇതിനകം ഇടപെട്ടിട്ടുണ്ടെന്നും കേന്ദ്ര സര്‍ക്കാരിനോട് സത്യവാങ്മൂലം ആവശ്യപ്പെട്ടിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി അടിയന്തര വാദം കേള്‍ക്കണമെന്ന ആവശ്യം ഹൈകോടതി നേരത്തേ അംഗീകരിച്ചിരുന്നില്ല.

Latest News

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026