റിയാദ്: റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തലാക്കിയത് നീട്ടിയതായി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ തിങ്കളാഴ്ച രാവിലെ അറിയിച്ചു.
വിമാനത്താവളത്തിലെ ടെര്‍മിനലുകളുടെയും മറ്റ് അനുബന്ധ സൗകര്യങ്ങളുടെയും സുരക്ഷ പരിശോധിക്കുന്നതിനും, പൂര്‍ണ്ണമായ പ്രവര്‍ത്തന സജ്ജത ഉറപ്പുവരുത്തുന്നതിനുമായി ബന്ധപ്പെട്ട അധികാരികളുമായി ചേര്‍ന്നുള്ള നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനാണ് ഈ തീരുമാനമെന്ന് അതോറിറ്റി വ്യക്തമാക്കി.
കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം ഹൂതി മിലിഷ്യ നടത്തിയ ആക്രമണത്തെത്തുടര്‍ന്ന് 12 പേര്‍ കൊല്ലപ്പെടുകയും 309 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് വിമാനത്താവളത്തിലെ നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെക്കാന്‍ ജി.എ.സി.എ ഉത്തരവിടുകയായിരുന്നു. പരിശോധനകള്‍ തുടരുന്ന സാഹചര്യത്തിലാണ് നിലവില്‍ ഇത് ദീര്‍ഘിപ്പിച്ചിരിക്കുന്നത്.
Related News