l o a d i n g

ഇന്ത്യ

ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍

ഡല്‍ഹി മാര്‍ച്ചില്‍ ഡി.എം.കെ, ടി.വി.കെ പങ്കെടുത്തില്ല

Thumbnail
Publisher By     Staff Reporter
October 13, 2026


ന്യൂഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്‍ഡ്യാ സഖ്യം ഡല്‍ഹിയില്‍ നടത്തിയ മാര്‍ച്ചില്‍ തമിഴ്‌നാട്ടിലെ രണ്ട് പ്രധാന കക്ഷികളായ ഡി.എം.കെക്കും തമിഴക വെട്രി കഴകത്തിനും (ടി.വി.കെ) പ്രാതിനിധ്യമുണ്ടായില്ല. തമിഴ്‌നാട് നിയമസഭാ ഇലക്ഷന്‍ വരെ ഇന്‍ഡ്യാ സഖ്യത്തിന്റെയും ബി.ജെ.പി വിരുദ്ധ പ്രതിഷേധങ്ങളുടെയും മുഖമായിരുന്നു ഡി.എം.കെ.
വോട്ടര്‍പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്‌കരണമായ എസ്.ഐ.ആറിനെതിരെ പ്രതിപക്ഷം ദേശീയതലത്തില്‍ പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് തമിഴ്‌നാട്ടിലെ രാഷ്ട്രീയ സമവാക്യങ്ങള്‍ ഡല്‍ഹിയിലെ ഐക്യനിരയിലും പ്രതിഫലിക്കുന്നത്.
കോണ്‍ഗ്രസുമായുള്ള രാഷ്ട്രീയ ബന്ധം വിച്ഛേദിച്ച ഡി.എം.കെ, ഇന്‍ഡ്യാ സഖ്യത്തിന്റെ നേതൃത്വത്തിലുള്ള പ്രതിഷേധങ്ങളില്‍ പങ്കെടുക്കേണ്ട ആവശ്യമില്ലെന്ന നിലപാടിലാണ്. മറുവശത്ത്, കോണ്‍ഗ്രസുമായി അധികാരം പങ്കിടുന്ന ടി.വി.കെ ഇന്‍ഡ്യാ സഖ്യത്തില്‍ ചേര്‍ന്നിട്ടും ഡല്‍ഹിയിലെ മാര്‍ച്ചില്‍ പങ്കെടുത്തില്ല. തമിഴ്‌നാട്ടില്‍ എസ്.ഐ.ആറിനെതിരായ പ്രതിഷേധത്തില്‍ ടി.വി.കെ പങ്കാളിയാകുമെന്ന നേരത്തെയുള്ള പ്രഖ്യാപനം നിലനില്‍ക്കുന്നുണ്ട്.
തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ഡി.എം.കെ നേതൃത്വം നല്‍കിയ സഖ്യത്തില്‍നിന്ന് മാറിയ കോണ്‍ഗ്രസ് പകരം ഭരണത്തിലേറിയ ടി.വി.കെ സര്‍ക്കാരിന് പിന്തുണ നല്‍കിയതോടെയാണ് ഇരുകക്ഷികളും തമ്മിലുള്ള ബന്ധം വഷളായത്. തുടര്‍ന്ന് ഡി.എം.കെ ഇന്ത്യാ സഖ്യത്തില്‍നിന്ന് പുറത്തുപോയി. ഈ പശ്ചാത്തലത്തിലാണ് ഡല്‍ഹിയിലെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പ്രതിഷേധത്തില്‍ പങ്കെടുക്കേണ്ട ബാധ്യത തങ്ങള്‍ക്കില്ലെന്ന് ഡി.എം.കെ വ്യക്തമാക്കിയത്.
എസ്.ഐ.ആറിനെതിരായ നിലപാടില്‍ മാറ്റമില്ലെങ്കിലും കോണ്‍ഗ്രസ് നയിക്കുന്ന സമരത്തില്‍ പങ്കുചേരേണ്ടതില്ലെന്നാണ് പാര്‍ട്ടിയുടെ വിശദീകരണം. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ തിരഞ്ഞെടുപ്പ് ക്രമക്കേടിലൂടെ അധികാരത്തിലെത്തിയ സര്‍ക്കാരുകള്‍ പിരിച്ചുവിടണമെന്ന് ആവശ്യപ്പെടുമ്പോള്‍, അതേ തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ അധികാരത്തിലെത്തിയ ടി.വി.കെ സര്‍ക്കാരില്‍ കോണ്‍ഗ്രസ് മന്ത്രിമാര്‍ തുടരുന്നതിലെ വൈരുധ്യവും ഡി.എം.കെ ചോദ്യം ചെയ്യുന്നു.
ഡി.എം.കെ എം.പിമാര്‍ ഡല്‍ഹിയിലെ പ്രതിഷേധത്തില്‍നിന്ന് വിട്ടുനിന്നത് ബി.ജെ.പിയെ ഭയന്നാണെന്ന് തമിഴ്‌നാട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മണിക്കം ടാഗോര്‍ ആരോപിച്ചിരുന്നു. ഇതിന് മറുപടിയായി, ചെന്നൈയില്‍ എസ്.ഐ.ആറിനെതിരെ പ്രതിഷേധിച്ചവരെ പൊലീസ് കസ്റ്റഡിയിലെടുത്തപ്പോള്‍ കോണ്‍ഗ്രസ് സ്വീകരിച്ച നിലപാടിനെയാണ് ഡി.എം.കെ ചോദ്യം ചെയ്തത്. മുഖ്യമന്ത്രി വിജയുമായി രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തിയ അതേ ദിവസം പ്രതിഷേധക്കാരെ തടഞ്ഞ നടപടിയില്‍ കോണ്‍ഗ്രസ് മൗനം പാലിച്ചുവെന്നാണ് ഡി.എം.കെ ആരോപണം.
ഒക്ടോബര്‍ മൂന്നിനാണ് മുഖ്യമന്ത്രി സി. ജോസഫ് വിജയിന്റെ നേതൃത്വത്തിലുള്ള ടി.വി.കെ ഇന്ത്യാ സഖ്യത്തില്‍ ഔദ്യോഗികമായി ചേര്‍ന്നത്. തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസുമായി അധികാരം പങ്കിടുന്ന ടി.വി.കെ, എസ്.ഐ.ആറിനെതിരായ പ്രക്ഷോഭങ്ങളില്‍ പങ്കാളിയാകുമെന്ന് നേരത്തേ അറിയിച്ചിരുന്നു. എന്നാല്‍ ഒക്ടോബര്‍ 12ലെ ഡല്‍ഹി മാര്‍ച്ചില്‍ ടി.വി.കെ പങ്കെടുത്തില്ല. എസ്.ഐ.ആര്‍ വിഷയത്തില്‍ ദേശീയതലത്തില്‍ കോണ്‍ഗ്രസിനൊപ്പം എത്രത്തോളം മുന്നോട്ടുപോകണമെന്ന കാര്യത്തില്‍ പാര്‍ട്ടിക്ക് സൂക്ഷ്മമായ നിലപാടുണ്ടെന്ന സൂചനയായാണ് ഈ അസാന്നിധ്യത്തെ കാണാവുന്നത്. ദേശീയ രാഷ്ട്രീയത്തിലെ ഓരോ വിഷയത്തിലും കോണ്‍ഗ്രസിനൊപ്പം നിലയുറപ്പിക്കുന്നത് തമിഴ്‌നാട്ടിലെ സ്വന്തം രാഷ്ട്രീയ താല്‍പര്യങ്ങളെ ബാധിക്കുമെന്ന ആശങ്കയുണ്ടോ എന്ന ചോദ്യവും ഉയരുന്നു.

Latest News

 നൂതന ആശയങ്ങള്‍ പങ്കുവെച്ച് യൂത്ത് ഇന്ത്യ ഈസ്റ്റേണ്‍ പ്രൊവിന്‍സിന്റെ 'THRIVE 26' യൂത്ത് ബിസിനസ് കോണ്‍ക്ലേവ്
നൂതന ആശയങ്ങള്‍ പങ്കുവെച്ച് യൂത്ത് ഇന്ത്യ ഈസ്റ്റേണ്‍ പ്രൊവിന്‍സിന്റെ 'THRIVE 26' യൂത്ത് ബിസിനസ് കോണ്‍ക്ലേവ്
October 13, 2026
റിയാദ് വിമാനത്താവള ആക്രമണം: ഞെട്ടിക്കുന്ന അനുഭവവുമായി അതിജീവിതന്‍; മിന്നല്‍ രക്ഷാപ്രവര്‍ത്തനവുമായി സൗദി മെഡിക്കല്‍ സംഘം
റിയാദ് വിമാനത്താവള ആക്രമണം: ഞെട്ടിക്കുന്ന അനുഭവവുമായി അതിജീവിതന്‍; മിന്നല്‍ രക്ഷാപ്രവര്‍ത്തനവുമായി സൗദി മെഡിക്കല്‍ സംഘം
October 13, 2026
രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
October 13, 2026
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
October 13, 2026
 സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
October 13, 2026
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
October 13, 2026
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
October 13, 2026
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
October 13, 2026
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
October 13, 2026
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
October 13, 2026