ജിദ്ദ: മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട (32 വര്‍ഷത്തെ) പ്രവാസജീവിതത്തിന് വിരാമമിട്ട് നാട്ടിലേക്ക് മടങ്ങുന്ന അല്‍-അന്‍വാര്‍ ജസ്റ്റിസ് വെല്‍ഫെയര്‍ അസോസിയേഷന്‍ (അജ്വ) ജിദ്ദ കമ്മിറ്റി എക്‌സിക്യൂട്ടീവ് അംഗവും സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവര്‍ത്തകനുമായ അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി പ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി.
കഴിഞ്ഞ ആറു വര്‍ഷത്തോളമായി ജിദ്ദ കമ്മിറ്റി എക്‌സിക്യൂട്ടീവ് അംഗമായി പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം, മാസാന്ത സംഗമങ്ങളിലും സംഘടനയുടെ മറ്റു പ്രവര്‍ത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്നു. അദ്ദേഹത്തിന്റെ സേവനങ്ങളും സംഘടനാ പ്രവര്‍ത്തനങ്ങളിലെ പങ്കാളിത്തവും ചടങ്ങില്‍ ഭാരവാഹികള്‍ അനുസ്മരിച്ചു.
ചടങ്ങില്‍ അജ്വ ജിദ്ദ കമ്മിറ്റി സെക്രട്ടറി നൗഷാദ് ഓച്ചിറ സംഘടനയുടെ ഉപഹാരം നല്‍കി അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിനെ ആദരിച്ചു. തന്റെ പ്രവാസജീവിതത്തില്‍ അജ്വ എന്ന കൂട്ടായ്മ നല്‍കിയ പിന്തുണയും അംഗീകാരവും, അതിലൂടെ ലഭിച്ച സൗഹൃദബന്ധങ്ങളും ആത്മീയ അനുഭൂതിയും ഒരിക്കലും മറക്കാനാവില്ലെന്ന് അബ്ദുല്‍ ഗഫൂര്‍ വണ്ടൂര്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു.
ചടങ്ങില്‍ വിശിഷ്ടാതിഥികളായി കൊല്ലം ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷമീര്‍ അമാനി ബാഖവി, സയ്യിദ് സിബ്ഗത്തുള്ളാഹ് തങ്ങള്‍ ലക്ഷദ്വീപ്, അജ്വ ഗ്ലോബല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് നസീറുദ്ദീന്‍ ഫൈസി പൂഴനാട്, ഗ്ലോബല്‍ കമ്മിറ്റി സെക്രട്ടറി അനീസ് കൊടുങ്ങല്ലൂര്‍, ജിദ്ദ കമ്മിറ്റി രക്ഷാധികാരി സെയ്ദ് മുഹമ്മദ് കാശിഫി, ഉപദേശക സമിതി അംഗം ശറഫുദ്ദീന്‍ ബാഖവി ചുങ്കപ്പാറ എന്നിവര്‍ പങ്കെടുത്തു. വൈസ് പ്രസിഡന്റുമാരായ നിസാര്‍ കാഞ്ഞിപ്പുഴ, മസ്ഊദ് മൗലവി, ജോയിന്റ് സെക്രട്ടറിമാരായ ഇര്‍ഷാദ് ആറാട്ടുപുഴ, അബ്ദുല്‍ ഖാദര്‍ തിരുനാവായ, അബ്ദുല്‍ ലത്തീഫ് കറ്റാനം എന്നിവരും സംബന്ധിച്ചു.
Related News