l o a d i n g

ഗൾഫ്

വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 13, 2026

അല്‍ഖോബാര്‍: വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരമേറ്റ ആദ്യ മന്ത്രിസഭാ യോഗം മുതല്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പിലാക്കിവരികയാണെന്ന് കണ്ണൂര്‍ ഡി.സി.സി. ജനറല്‍ സെക്രട്ടറി നൗഷാദ് ബ്ലാത്തൂര്‍ അഭിപ്രായപ്പെട്ടു. കേവലം മൂന്ന് മാസത്തിനുള്ളില്‍ കേരള ജനതയുടെ വിശ്വാസവും പ്രതീക്ഷയും ഏറ്റുവാങ്ങിയ സര്‍ക്കാരായി മാറാന്‍ യു.ഡി.എഫ്. മന്ത്രിസഭയ്ക്ക് കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.

20 വര്‍ഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഒ.ഐ.സി.സി. ഈസ്റ്റേണ്‍ പ്രോവിന്‍സ് കമ്മിറ്റി സെക്രട്ടറി കെ.പി. മനോജിന് ഒ.ഐ.സി.സി. കണ്ണൂര്‍ ജില്ലാ കമ്മിറ്റി നല്‍കിയ യാത്രയയപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനാധിപത്യം സംരക്ഷിക്കുന്നതിനായി ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധി നടത്തുന്ന പോരാട്ടത്തിന് ഇന്ത്യന്‍ ജനത നല്‍കുന്ന പിന്തുണ പ്രശംസനീയമാണെന്ന് യോഗം ഉദ്ഘാടനം ചെയ്ത ഒ.ഐ.സി.സി. ഈസ്റ്റേണ്‍ പ്രോവിന്‍സ് പ്രസിഡന്റ് ഇ.കെ. സലീം പറഞ്ഞു.

ഒ.ഐ.സി.സി. കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് മുസ്തഫ നാണിയൂര്‍ അധ്യക്ഷത വഹിച്ചു. ഈസ്റ്റേണ്‍ പ്രോവിന്‍സ് ട്രഷറര്‍ പ്രമോദ് പൂപ്പാല, ജനറല്‍ സെക്രട്ടറി സക്കീര്‍ പറമ്പില്‍, രക്ഷാധികാരി ജയന്‍ നടാല്‍, അല്‍ഖോബാര്‍ ജനറല്‍ സെക്രട്ടറി സുബൈര്‍ പാറക്കല്‍, സുരേന്ദ്രന്‍ പയ്യന്നൂര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
ഒ.ഐ.സി.സി. കണ്ണൂര്‍ ജില്ലാ സെക്രട്ടറി ഷിബു ശ്രീധരന്‍ സ്വാഗതവും ട്രഷറര്‍ കെ.പി. സിദ്ദീഖ് നന്ദിയും പറഞ്ഞു.

Latest News

 നൂതന ആശയങ്ങള്‍ പങ്കുവെച്ച് യൂത്ത് ഇന്ത്യ ഈസ്റ്റേണ്‍ പ്രൊവിന്‍സിന്റെ 'THRIVE 26' യൂത്ത് ബിസിനസ് കോണ്‍ക്ലേവ്
നൂതന ആശയങ്ങള്‍ പങ്കുവെച്ച് യൂത്ത് ഇന്ത്യ ഈസ്റ്റേണ്‍ പ്രൊവിന്‍സിന്റെ 'THRIVE 26' യൂത്ത് ബിസിനസ് കോണ്‍ക്ലേവ്
October 13, 2026
റിയാദ് വിമാനത്താവള ആക്രമണം: ഞെട്ടിക്കുന്ന അനുഭവവുമായി അതിജീവിതന്‍; മിന്നല്‍ രക്ഷാപ്രവര്‍ത്തനവുമായി സൗദി മെഡിക്കല്‍ സംഘം
റിയാദ് വിമാനത്താവള ആക്രമണം: ഞെട്ടിക്കുന്ന അനുഭവവുമായി അതിജീവിതന്‍; മിന്നല്‍ രക്ഷാപ്രവര്‍ത്തനവുമായി സൗദി മെഡിക്കല്‍ സംഘം
October 13, 2026
രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
October 13, 2026
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
October 13, 2026
 സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
October 13, 2026
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
October 13, 2026
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
October 13, 2026
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
October 13, 2026
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
October 13, 2026
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
October 13, 2026