l o a d i n g

ഗൾഫ്

മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 13, 2026

റിയാദ്: മിത്ര പത്തനംതിട്ട പ്രവാസി അസോസിയേഷനും വീ ആര്‍ വണ്‍ ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ''മൈന്‍ഡ്, ബോഡി & ബ്രീത്ത്'' ചികിത്സാ യോഗ, പ്രാണായാമ, മാനസികാരോഗ്യ പരിശീലനം ഒക്ടോബര്‍ 16 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് മന്‍സൂറയിലെ അല്‍ മദീന ഹൈപ്പര്‍മാര്‍ക്കറ്റില്‍ നടക്കും.

യോഗ, ശ്വാസാഭ്യാസം, ധ്യാനം, മാനസികാരോഗ്യ പരിപാലനം എന്നിവയെ ആസ്പദമാക്കി സംഘടിപ്പിക്കുന്ന പരിശീലനത്തില്‍ ജീവിതശൈലീരോഗ നിയന്ത്രണം, മാനസികസമ്മര്‍ദ്ദ ലഘൂകരണം, ഉത്കണ്ഠ കുറയ്ക്കല്‍, ആന്തരിക സന്തുലിതാവസ്ഥ കൈവരിക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ധര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കും.

ഡോ. അനുമോള്‍ എച്ച്. (BAMS, എം.എ. സൈക്കോളജി), ആര്‍ട്ട് ഓഫ് ലിവിങ് യോഗ മാസ്റ്റര്‍ ട്രെയിനര്‍ നൗഷാദ് ചിറ്റാര്‍ എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കും.

മിത്ര സെക്രട്ടറി രശ്മി കരുണ്‍, വീ ആര്‍ വണ്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ സഞ്ജു അബ്ദുല്‍സലാം, പ്രസിഡന്റ് അന്‍വര്‍ ഷാ, സെക്രട്ടറി സമദ് തൃശ്ശൂര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.

12 മുതല്‍ 70 വയസ്സുവരെയുള്ളവര്‍ക്ക് പങ്കെടുക്കാവുന്ന പരിശീലനത്തില്‍ ആരോഗ്യകരവും സന്തുലിതവുമായ ജീവിതശൈലിയെ പ്രോത്സാഹിപ്പിക്കുന്ന വിവിധ പ്രായോഗിക സെഷനുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അല്‍ മദീന ഹൈപ്പര്‍മാര്‍ക്കറ്റിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനുമായി +966 59323 6604 എന്ന വാട്‌സ്ആപ്പ് നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

Latest News

 നൂതന ആശയങ്ങള്‍ പങ്കുവെച്ച് യൂത്ത് ഇന്ത്യ ഈസ്റ്റേണ്‍ പ്രൊവിന്‍സിന്റെ 'THRIVE 26' യൂത്ത് ബിസിനസ് കോണ്‍ക്ലേവ്
നൂതന ആശയങ്ങള്‍ പങ്കുവെച്ച് യൂത്ത് ഇന്ത്യ ഈസ്റ്റേണ്‍ പ്രൊവിന്‍സിന്റെ 'THRIVE 26' യൂത്ത് ബിസിനസ് കോണ്‍ക്ലേവ്
October 13, 2026
റിയാദ് വിമാനത്താവള ആക്രമണം: ഞെട്ടിക്കുന്ന അനുഭവവുമായി അതിജീവിതന്‍; മിന്നല്‍ രക്ഷാപ്രവര്‍ത്തനവുമായി സൗദി മെഡിക്കല്‍ സംഘം
റിയാദ് വിമാനത്താവള ആക്രമണം: ഞെട്ടിക്കുന്ന അനുഭവവുമായി അതിജീവിതന്‍; മിന്നല്‍ രക്ഷാപ്രവര്‍ത്തനവുമായി സൗദി മെഡിക്കല്‍ സംഘം
October 13, 2026
രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
October 13, 2026
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
October 13, 2026
 സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
October 13, 2026
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
October 13, 2026
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
October 13, 2026
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
October 13, 2026
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
October 13, 2026
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
October 13, 2026