റിയാദ്- ഈ മാസം 26 മുതല്‍ 29 വരെ റിയാദില്‍ നടക്കാനിരുന്ന ഗ്ലോബല്‍ ഹെല്‍ത് എക്സിബിഷന് മാറ്റിവെച്ചു. 2027 ഒക്ടോബര്‍ 25 മുതല്‍ 28 വരെയായിരിക്കും പുതിയ തീയതിയെന്ന് ജി.എച്ച്.ഇ സംഘാടകര്‍ അറിയിച്ചു.
സൗദി ആരോഗ്യമേഖലയിലെ ഏറ്റവും വിപുലമായ പ്രദര്ശനമേളയാണ് ഗ്ലോബല്‍ ഹെല്‍ത് എക്സിബിഷന്. ആശുപത്രികള്‍, മെഡിക്കല്‍ കമ്പനികള്‍, ഫാര്‍മസികള്‍ തുടങ്ങി ആരോഗ്യരംഗത്തെ വിവിധ വിഭാഗങ്ങളുടെ ആഗോളസംഗമമാണിത്. സൗദിയുടെ ആരോഗ്യരംഗത്തെ നവീകരിക്കാനും ആരോഗ്യവ്യവസായ മേഖലക്ക് ഉണര്‍വ് പകരാനുമായാണ് സൗദി ആരോഗ്യമന്ത്രാലയത്തിന്റെ സഹകരണത്തോടെയുള്ള ഈ മേള.
മേഖലയിലെ രാഷ്ട്രീയ-സുരക്ഷാ സ്ഥിതിഗതികളുടെ പശ്ചാത്തലത്തിലാണ് മേള മാറ്റിവെച്ചതെന്നാണ് കരുതുന്നത്. എന്നാല്‍ ഇതുസംബന്ധമായി സംഘാടകര്‍ ഒന്നും പറഞ്ഞിട്ടില്ല. ഡിസംബറില്‍ ജിദ്ദയില്‍ നടക്കാനിരുന്ന റെഡ് സീ ചലച്ചിത്രമേളയും അടുത്ത കൊല്ലത്തേക്ക് മാറ്റിവെച്ചിട്ടുണ്ട്.
Related News