l o a d i n g

ഗൾഫ്

തായിസ് നഗരത്തിലെ ഉപരോധം അവസാനിപ്പിക്കാന്‍ അടിയന്തര ഇടപെടല്‍ വേണം: യു.എന്നിനോട് യമന്‍ സര്‍ക്കാര്‍

Thumbnail
Publisher By     Staff Reporter
October 15, 2026



സന്‍ആ- ഹുത്തി മിലിഷ്യ തായിസ് നഗരത്തിലും സമീപ ഗ്രാമങ്ങളിലും ഏര്‍പ്പെടുത്തിയിരിക്കുന്ന ക്രൂരമായ ഉപരോധം അവസാനിപ്പിക്കാനും വന്‍ ദുരന്തം ഒഴിവാക്കാനും അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് യമന്‍ സര്‍ക്കാര്‍ ഐക്യരാഷ്ട്രസഭയോടും യു.എന്‍ രക്ഷാസമിതിയോടും ആവശ്യപ്പെട്ടു.

യമന്‍ വിദേശകാര്യ-പ്രവാസി കാര്യ മന്ത്രി ഡോ. അഫ്രാഹ് അല്‍-സുബ യു.എന്‍ സെക്രട്ടറി ജനറല്‍, രക്ഷാസമിതി പ്രസിഡന്റ്, മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍, റെഡ് ക്രോസ് അന്താരാഷ്ട്ര കമ്മിറ്റി പ്രസിഡന്റ്, യു.എന്‍ മാനുഷിക കാര്യ അണ്ടര്‍ സെക്രട്ടറി എന്നിവര്‍ക്ക് അയച്ച കത്തിലാണ് തായിസ് ഗവര്‍ണറേറ്റിലെ ഗുരുതരമായ സ്ഥിതിഗതികളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയത്. ഹൂത്തികളുടെ ഉപരോധവും സൈനിക നീക്കങ്ങളും ശക്തമായതോടെ നഗരത്തില്‍ വസിക്കുന്നവരും അല്‍-ഷമൈതൈന്‍, അല്‍-മവാസിത്, ജബല്‍ ഹബാഷി തുടങ്ങിയ പ്രദേശങ്ങളില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ട അഭയാര്‍ത്ഥികളും ഉള്‍പ്പെടെ 40 ലക്ഷത്തിലധികം ആളുകളെ ബാധിക്കുന്ന വലിയൊരു മാനുഷിക ദുരന്തമാണ് ഉയര്‍ന്നുവരുന്നതെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

തടസ്സമില്ലാതെ ഭക്ഷണവും ഇന്ധനവും കുടിവെള്ളവും ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി തായിസിലേക്കുള്ള എല്ലാ വഴികളും ഉടനടി തുറക്കാനും ഉപരോധം പിന്‍വലിക്കാനും അന്താരാഷ്ട്ര സമൂഹം ഇടപെടണം. മനുഷ്യാവകാശ ലംഘനങ്ങള്‍ രേഖപ്പെടുത്താനും കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും നിരീക്ഷണ സംവിധാനങ്ങള്‍ ശക്തമാക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ജനങ്ങളുടെ പ്രാഥമിക ആവശ്യങ്ങള്‍ തടയുന്നതിനെയും മാനുഷിക ആവശ്യങ്ങളെ സമ്മര്‍ദ്ദതന്ത്രമായി ഉപയോഗിക്കുന്നതിനെയും അന്താരാഷ്ട്ര സമൂഹം ശക്തമായി എതിര്‍ക്കണമെന്ന് വിദേശകാര്യ മന്ത്രി വ്യക്തമാക്കി.

പ്രതിസന്ധി പരിഹരിക്കുന്നതിനായി യു.എന്‍ ഏജന്‍സികളുമായും മറ്റ് അന്താരാഷ്ട്ര സംഘടനകളുമായും സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ യമന്‍ സര്‍ക്കാര്‍ തയ്യാറാണ്. വെറുമൊരു ആശങ്ക പ്രകടിപ്പിക്കുന്നതില്‍ ഉപരിയായി, തായിസ് നഗരത്തിലെ നിവാസികളുടെ ജീവനും അന്തസ്സും സംരക്ഷിക്കാന്‍ ശക്തവും പ്രായോഗികവുമായ നടപടികളാണ് ആവശ്യമെന്ന് വിദേശകാര്യ മന്ത്രി കൂട്ടിച്ചേര്‍ത്തു.

ആയുധ നിര്‍മ്മാണത്തിന് ഹൂത്തികള്‍ ചൈനീസ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനെക്കുറിച്ച് ചൈനീസ് അധികൃതരുമായി ചര്‍ച്ച നടത്തിയതായും, ഈ വിഷയത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ബെയ്ജിംഗ് ഉറപ്പുനല്‍കിയതായും യമന്‍ വിദേശകാര്യ മന്ത്രി വ്യക്തമാക്കി.

Latest News

  ഫ്രൈഡേ ക്ലബ് ജിദ്ദ മുജീബ് എസ്.എമ്മിന് സ്‌നേഹോഷ്മളമായ യാത്രയയപ്പ് നല്‍കി
ഫ്രൈഡേ ക്ലബ് ജിദ്ദ മുജീബ് എസ്.എമ്മിന് സ്‌നേഹോഷ്മളമായ യാത്രയയപ്പ് നല്‍കി
November 11, 2026
 മലേഷ്യയിലെ മിന്നല്‍ പ്രളയം: മരിച്ച മലയാളികളുടെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു
മലേഷ്യയിലെ മിന്നല്‍ പ്രളയം: മരിച്ച മലയാളികളുടെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു
November 11, 2026
കള്ളക്കളിയെന്ന് പി.ടി ഉഷ, രാജ്യാന്തര സമിതിക്ക് പരാതി
കള്ളക്കളിയെന്ന് പി.ടി ഉഷ, രാജ്യാന്തര സമിതിക്ക് പരാതി
November 11, 2026
യു.എ.ഇയില്‍ തണുപ്പേറുന്നു; വാരാന്ത്യത്തോടെ താപനില 20 ഡിഗ്രിയിലേക്ക് താഴാന്‍ സാധ്യത
യു.എ.ഇയില്‍ തണുപ്പേറുന്നു; വാരാന്ത്യത്തോടെ താപനില 20 ഡിഗ്രിയിലേക്ക് താഴാന്‍ സാധ്യത
November 11, 2026
അഖബ ഉള്‍ക്കടലില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 4.42 തീവ്രത രേഖപ്പെടുത്തി
അഖബ ഉള്‍ക്കടലില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 4.42 തീവ്രത രേഖപ്പെടുത്തി
November 11, 2026
ഹജ്ജ് കോണ്‍ഫെക്‌സ് സമാപിക്കുന്നു; പങ്കാളിത്തത്തില്‍ അഞ്ചിരട്ടി വളര്‍ച്ചയെന്ന് ഹജ്ജ്-ഉംറ മന്ത്രി
ഹജ്ജ് കോണ്‍ഫെക്‌സ് സമാപിക്കുന്നു; പങ്കാളിത്തത്തില്‍ അഞ്ചിരട്ടി വളര്‍ച്ചയെന്ന് ഹജ്ജ്-ഉംറ മന്ത്രി
November 11, 2026
ഉപഭോക്തൃ സംരക്ഷണ നിയമം ചരിത്രപരമായ നിയമനിര്‍മ്മാണമെന്ന്  സൗദി വാണിജ്യ മന്ത്രി
ഉപഭോക്തൃ സംരക്ഷണ നിയമം ചരിത്രപരമായ നിയമനിര്‍മ്മാണമെന്ന് സൗദി വാണിജ്യ മന്ത്രി
November 11, 2026
റിയാദിലെ ഗതാഗതക്കുരുക്കിന് ശശ്വത പരിഹാരം തേടി ശൂറാ കൗണ്‍സില്‍; സമഗ്ര ചര്‍ച്ച സംഘടിപ്പിച്ചു
റിയാദിലെ ഗതാഗതക്കുരുക്കിന് ശശ്വത പരിഹാരം തേടി ശൂറാ കൗണ്‍സില്‍; സമഗ്ര ചര്‍ച്ച സംഘടിപ്പിച്ചു
November 11, 2026
കാന്‍സര്‍ മരുന്ന് വില ഇളവ്: മിക്ക മരുന്നുകളും പുറത്ത്
കാന്‍സര്‍ മരുന്ന് വില ഇളവ്: മിക്ക മരുന്നുകളും പുറത്ത്
November 11, 2026
സൗദിയില്‍ പുതിയ ഉപഭോക്തൃ സംരക്ഷണ നിയമം: ലംഘനങ്ങള്‍ക്ക് എട്ട് ദശലക്ഷം റിയാല്‍ വരെ പിഴയും തടവുശിക്ഷയും
സൗദിയില്‍ പുതിയ ഉപഭോക്തൃ സംരക്ഷണ നിയമം: ലംഘനങ്ങള്‍ക്ക് എട്ട് ദശലക്ഷം റിയാല്‍ വരെ പിഴയും തടവുശിക്ഷയും
November 11, 2026