l o a d i n g

ഗൾഫ്

ഏദന്‍ വിമാനത്താവളത്തിന് നേരെ ഹൂതി മിസൈല്‍ ആക്രമണം; യാത്രാവിമാനം തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

Thumbnail
Publisher By     Staff Reporter
October 17, 2026


ലണ്ടന്‍: യെമനിലെ തെക്കന്‍ തുറമുഖ നഗരമായ ഏദനിലെ വിമാനത്താവളത്തിന് നേരെ ഇറാന്‍ പിന്തുണയുള്ള ഹൂതി വിമതരുടെ മിസൈല്‍ ആക്രമണം. വെള്ളിയാഴ്ച രാത്രി ഒരു യാത്രാവിമാനം ടേക്ക് ഓഫ് ചെയ്യാന്‍ തയ്യാറെടുക്കുന്നതിനിടെയായിരുന്നു സംഭവം. അപകടത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

കെയ്‌റോയിലേക്ക് പുറപ്പെടാന്‍ തയ്യാറെടുത്തിരുന്ന യെമനിയ എയര്‍വേയ്സിന്റെ IY612 വിമാനത്തിന് 500 മീറ്റര്‍ അകലെയും, റണ്‍വേയുടെ മധ്യഭാഗത്ത് നിന്ന് 100 മീറ്ററോളം മാറിയുമാണ് മിസൈലുകള്‍ പതിച്ചതെന്ന് വാര്‍ത്താവിനിമയ മന്ത്രി മൊഅമ്മര്‍ അല്‍-ഇറിയാനി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ കുറിച്ചു. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഏദനിലെ പ്രസിഡന്‍ഷ്യല്‍ പാലസ് സമുച്ചയത്തിന് നേരെ ഹൂതികള്‍ നടത്തിയ ആക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെടുകയും 16 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിന്റെ തൊട്ടടുത്ത ദിവസമാണ് ഈ സംഭവം. ആഭ്യന്തരയുദ്ധം ആരംഭിച്ചതിന് ശേഷം 2015 മുതല്‍ അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ട യെമന്‍ സര്‍ക്കാരിന്റെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നത് ഏദന്‍ നഗരമാണ്.

വെള്ളിയാഴ്ചയുണ്ടായ ആക്രമണത്തെ രൂക്ഷമായ ഭാഷയിലാണ് അല്‍-ഇറിയാനി അപലപിച്ചത്. യാത്രക്കാരുടെയും വിമാന ജീവനക്കാരുടെയും ജീവനും സിവിലിയന്‍ വ്യോമയാന മേഖലയ്ക്കും ഭീഷണിയുയര്‍ത്തുന്ന ഒന്നാണിതെന്നും, ഡസന്‍ കണക്കിന് ആളുകള്‍ കൊല്ലപ്പെടാന്‍ സാധ്യതയുണ്ടായിരുന്ന സംഭവമാണിതെന്നും അദ്ദേഹം പറഞ്ഞു.

'ഇതൊരു സിവിലിയന്‍ വിമാനത്താവളത്തിന് നേരെയുണ്ടായ വെറുമൊരു ആക്രമണം മാത്രമല്ല, മറിച്ച് യാത്രക്കാരുടെയും വിമാന ജീവനക്കാരുടെയും ജീവനും വ്യോമയാന സുരക്ഷയ്ക്കും നേരിട്ടുള്ള ഭീഷണിയും അന്താരാഷ്ട്ര നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും ഗുരുതരമായ ലംഘനവുമാണ്,' അദ്ദേഹം പറഞ്ഞു.

ദിവസേന ഡസന്‍ കണക്കിന് സര്‍വീസുകള്‍ നടത്തുന്ന ഒരു സിവിലിയന്‍ വിമാനത്താവളത്തെ ലക്ഷ്യമിടുന്നത് സൈനിക നേട്ടമോ അവകാശപ്പെടാന്‍ തക്ക വിജയമോ അല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണം യെമന്‍ ജനതയ്ക്ക് ചികിത്സയ്‌ക്കോ വിദ്യാഭ്യാസത്തിനോ വേണ്ടിയുള്ള യാത്രകള്‍ക്ക് വലിയ തടസ്സം സൃഷ്ടിക്കുമെന്ന് അല്‍-ഇറിയാനി പറഞ്ഞു. 'കയലേഷന്‍ ടു സപ്പോര്‍ട്ട് ലെജിറ്റിമസി ഇന്‍ യെമന്‍' സംഘടന നല്‍കിയ പിന്തുണയ്ക്ക് നന്ദി അറിയിച്ച അദ്ദേഹം, സാധാരണക്കാരുടെയും സുപ്രധാന ദേശീയ സ്ഥാപനങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും ഹൂതികളെ ചെറുക്കുന്നതിനും രാജ്യത്ത് ഭരണാധികാരം പുനഃസ്ഥാപിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്ന് ഉറപ്പുനല്‍കി.

Latest News

  ഫ്രൈഡേ ക്ലബ് ജിദ്ദ മുജീബ് എസ്.എമ്മിന് സ്‌നേഹോഷ്മളമായ യാത്രയയപ്പ് നല്‍കി
ഫ്രൈഡേ ക്ലബ് ജിദ്ദ മുജീബ് എസ്.എമ്മിന് സ്‌നേഹോഷ്മളമായ യാത്രയയപ്പ് നല്‍കി
November 11, 2026
 മലേഷ്യയിലെ മിന്നല്‍ പ്രളയം: മരിച്ച മലയാളികളുടെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു
മലേഷ്യയിലെ മിന്നല്‍ പ്രളയം: മരിച്ച മലയാളികളുടെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു
November 11, 2026
കള്ളക്കളിയെന്ന് പി.ടി ഉഷ, രാജ്യാന്തര സമിതിക്ക് പരാതി
കള്ളക്കളിയെന്ന് പി.ടി ഉഷ, രാജ്യാന്തര സമിതിക്ക് പരാതി
November 11, 2026
യു.എ.ഇയില്‍ തണുപ്പേറുന്നു; വാരാന്ത്യത്തോടെ താപനില 20 ഡിഗ്രിയിലേക്ക് താഴാന്‍ സാധ്യത
യു.എ.ഇയില്‍ തണുപ്പേറുന്നു; വാരാന്ത്യത്തോടെ താപനില 20 ഡിഗ്രിയിലേക്ക് താഴാന്‍ സാധ്യത
November 11, 2026
അഖബ ഉള്‍ക്കടലില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 4.42 തീവ്രത രേഖപ്പെടുത്തി
അഖബ ഉള്‍ക്കടലില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 4.42 തീവ്രത രേഖപ്പെടുത്തി
November 11, 2026
ഹജ്ജ് കോണ്‍ഫെക്‌സ് സമാപിക്കുന്നു; പങ്കാളിത്തത്തില്‍ അഞ്ചിരട്ടി വളര്‍ച്ചയെന്ന് ഹജ്ജ്-ഉംറ മന്ത്രി
ഹജ്ജ് കോണ്‍ഫെക്‌സ് സമാപിക്കുന്നു; പങ്കാളിത്തത്തില്‍ അഞ്ചിരട്ടി വളര്‍ച്ചയെന്ന് ഹജ്ജ്-ഉംറ മന്ത്രി
November 11, 2026
ഉപഭോക്തൃ സംരക്ഷണ നിയമം ചരിത്രപരമായ നിയമനിര്‍മ്മാണമെന്ന്  സൗദി വാണിജ്യ മന്ത്രി
ഉപഭോക്തൃ സംരക്ഷണ നിയമം ചരിത്രപരമായ നിയമനിര്‍മ്മാണമെന്ന് സൗദി വാണിജ്യ മന്ത്രി
November 11, 2026
റിയാദിലെ ഗതാഗതക്കുരുക്കിന് ശശ്വത പരിഹാരം തേടി ശൂറാ കൗണ്‍സില്‍; സമഗ്ര ചര്‍ച്ച സംഘടിപ്പിച്ചു
റിയാദിലെ ഗതാഗതക്കുരുക്കിന് ശശ്വത പരിഹാരം തേടി ശൂറാ കൗണ്‍സില്‍; സമഗ്ര ചര്‍ച്ച സംഘടിപ്പിച്ചു
November 11, 2026
കാന്‍സര്‍ മരുന്ന് വില ഇളവ്: മിക്ക മരുന്നുകളും പുറത്ത്
കാന്‍സര്‍ മരുന്ന് വില ഇളവ്: മിക്ക മരുന്നുകളും പുറത്ത്
November 11, 2026
സൗദിയില്‍ പുതിയ ഉപഭോക്തൃ സംരക്ഷണ നിയമം: ലംഘനങ്ങള്‍ക്ക് എട്ട് ദശലക്ഷം റിയാല്‍ വരെ പിഴയും തടവുശിക്ഷയും
സൗദിയില്‍ പുതിയ ഉപഭോക്തൃ സംരക്ഷണ നിയമം: ലംഘനങ്ങള്‍ക്ക് എട്ട് ദശലക്ഷം റിയാല്‍ വരെ പിഴയും തടവുശിക്ഷയും
November 11, 2026