l o a d i n g

ഗൾഫ്

ബോംബ് ഭീഷണി; ഇസ്രായിലി വിമാനം സോഫിയയില്‍ ഇറക്കി

Thumbnail
Publisher By     Staff Reporter
October 19, 2026



ടെല്‍ അവീവ്: ബോംബ് ഭീഷണിയെ തുടര്‍ന്ന് ഇസ്രായേലിലെ ടെല്‍ അവീവില്‍നിന്ന് ഓസ്ട്രിയന്‍ തലസ്ഥാനമായ വിയന്നയിലേക്ക് പുറപ്പെട്ട വിമാനം ബള്‍ഗേറിയയുടെ തലസ്ഥാനമായ സോഫിയയില്‍ അടിയന്തരമായി ഇറക്കി. വിമാനത്തിലുണ്ടായിരുന്ന 51 യാത്രക്കാരെയും ആറ് ജീവനക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചു. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.
വിമാനത്തിലെ ജീവനക്കാര്‍ ബോംബ് ഭീഷണിയുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് നല്‍കിയതിനെത്തുടര്‍ന്നാണ് വഴിതിരിച്ചുവിട്ടതെന്ന് ബള്‍ഗേറിയന്‍ ഗതാഗത മന്ത്രാലയം അറിയിച്ചു. റൊമാനിയന്‍ അതിര്‍ത്തിക്ക് സമീപത്തുവെച്ചാണ് ജീവനക്കാര്‍ മുന്നറിയിപ്പ് നല്‍കിയത്. തുടര്‍ന്ന് സോഫിയയില്‍ അടിയന്തരമായി ഇറങ്ങാന്‍ തീരുമാനിക്കുകയായിരുന്നു.
ഓസ്ട്രിയന്‍ എയര്‍ലൈന്‍സിന്റെ എ.320 വിഭാഗത്തില്‍പ്പെട്ട വിമാനം മിഗ്29 യുദ്ധവിമാനത്തിന്റെ അകമ്പടിയോടെയാണ് സോഫിയയിലെ വാസില്‍ ലെവ്‌സ്‌കി വിമാനത്താവളത്തില്‍ ഇറങ്ങിയത്. പ്രാദേശിക സമയം രാത്രി 9.25ഓടെയാണ് വിമാനം സോഫിയയിലെത്തിയതെന്നാണ് ഫ്‌ലൈറ്റ് ട്രാക്കിങ് വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. ടെല്‍ അവീവില്‍നിന്ന് വൈകീട്ട് 6.40ന് പുറപ്പെടാനായിരുന്നു നിശ്ചയിച്ചിരുന്നത്.
വിമാനം നിലത്തിറങ്ങിയശേഷം യാത്രക്കാരെ ഒഴിപ്പിച്ചു. തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ വിമാനത്തില്‍ വിശദമായ പരിശോധന നടത്തി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
വിമാനത്തിന് ബോംബ് ഭീഷണി ലഭിച്ചതായി ബള്‍ഗേറിയന്‍, ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഓസ്ട്രിയന്‍ എയര്‍ലൈന്‍സ് സംഭവം് സ്ഥിരീകരിച്ചെങ്കിലും ഭീഷണിയുടെ ഉറവിടത്തെക്കുറിച്ചോ പരിശോധനയില്‍ കണ്ടെത്തിയ കാര്യങ്ങളെക്കുറിച്ചോ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Latest News

  ഫ്രൈഡേ ക്ലബ് ജിദ്ദ മുജീബ് എസ്.എമ്മിന് സ്‌നേഹോഷ്മളമായ യാത്രയയപ്പ് നല്‍കി
ഫ്രൈഡേ ക്ലബ് ജിദ്ദ മുജീബ് എസ്.എമ്മിന് സ്‌നേഹോഷ്മളമായ യാത്രയയപ്പ് നല്‍കി
November 11, 2026
 മലേഷ്യയിലെ മിന്നല്‍ പ്രളയം: മരിച്ച മലയാളികളുടെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു
മലേഷ്യയിലെ മിന്നല്‍ പ്രളയം: മരിച്ച മലയാളികളുടെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു
November 11, 2026
കള്ളക്കളിയെന്ന് പി.ടി ഉഷ, രാജ്യാന്തര സമിതിക്ക് പരാതി
കള്ളക്കളിയെന്ന് പി.ടി ഉഷ, രാജ്യാന്തര സമിതിക്ക് പരാതി
November 11, 2026
യു.എ.ഇയില്‍ തണുപ്പേറുന്നു; വാരാന്ത്യത്തോടെ താപനില 20 ഡിഗ്രിയിലേക്ക് താഴാന്‍ സാധ്യത
യു.എ.ഇയില്‍ തണുപ്പേറുന്നു; വാരാന്ത്യത്തോടെ താപനില 20 ഡിഗ്രിയിലേക്ക് താഴാന്‍ സാധ്യത
November 11, 2026
അഖബ ഉള്‍ക്കടലില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 4.42 തീവ്രത രേഖപ്പെടുത്തി
അഖബ ഉള്‍ക്കടലില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 4.42 തീവ്രത രേഖപ്പെടുത്തി
November 11, 2026
ഹജ്ജ് കോണ്‍ഫെക്‌സ് സമാപിക്കുന്നു; പങ്കാളിത്തത്തില്‍ അഞ്ചിരട്ടി വളര്‍ച്ചയെന്ന് ഹജ്ജ്-ഉംറ മന്ത്രി
ഹജ്ജ് കോണ്‍ഫെക്‌സ് സമാപിക്കുന്നു; പങ്കാളിത്തത്തില്‍ അഞ്ചിരട്ടി വളര്‍ച്ചയെന്ന് ഹജ്ജ്-ഉംറ മന്ത്രി
November 11, 2026
ഉപഭോക്തൃ സംരക്ഷണ നിയമം ചരിത്രപരമായ നിയമനിര്‍മ്മാണമെന്ന്  സൗദി വാണിജ്യ മന്ത്രി
ഉപഭോക്തൃ സംരക്ഷണ നിയമം ചരിത്രപരമായ നിയമനിര്‍മ്മാണമെന്ന് സൗദി വാണിജ്യ മന്ത്രി
November 11, 2026
റിയാദിലെ ഗതാഗതക്കുരുക്കിന് ശശ്വത പരിഹാരം തേടി ശൂറാ കൗണ്‍സില്‍; സമഗ്ര ചര്‍ച്ച സംഘടിപ്പിച്ചു
റിയാദിലെ ഗതാഗതക്കുരുക്കിന് ശശ്വത പരിഹാരം തേടി ശൂറാ കൗണ്‍സില്‍; സമഗ്ര ചര്‍ച്ച സംഘടിപ്പിച്ചു
November 11, 2026
കാന്‍സര്‍ മരുന്ന് വില ഇളവ്: മിക്ക മരുന്നുകളും പുറത്ത്
കാന്‍സര്‍ മരുന്ന് വില ഇളവ്: മിക്ക മരുന്നുകളും പുറത്ത്
November 11, 2026
സൗദിയില്‍ പുതിയ ഉപഭോക്തൃ സംരക്ഷണ നിയമം: ലംഘനങ്ങള്‍ക്ക് എട്ട് ദശലക്ഷം റിയാല്‍ വരെ പിഴയും തടവുശിക്ഷയും
സൗദിയില്‍ പുതിയ ഉപഭോക്തൃ സംരക്ഷണ നിയമം: ലംഘനങ്ങള്‍ക്ക് എട്ട് ദശലക്ഷം റിയാല്‍ വരെ പിഴയും തടവുശിക്ഷയും
November 11, 2026