റിയാദ്: സൗദി അറേബ്യയിലെ ദമ്മാം കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ കഴിഞ്ഞ രാത്രിയുണ്ടായ ആക്രമണത്തില്‍ ഒരു ഇന്ത്യന്‍ പൗരന് കൊല്ലപ്പെട്ടതായി സൗദി അധികൃതര്‍ അറിയിച്ചു. ആക്രമണത്തില്‍ ആകെ രണ്ട് പേര് ജീവന് വെടിഞ്ഞതായാണ് ഔദ്യോഗിക വിവരം. കൂടാതെ പരിക്കേറ്റവരില്‍ രണ്ട് ഇന്ത്യന്‍ പൗരന്മാരും ഉള്‍പ്പെടുന്നു.
കഴിഞ്ഞ രാത്രിയുണ്ടായ ഈ ദാരുണ സംഭവത്തില്‍ ഒരു ഇന്ത്യന്‍ പൗരന് മരണപ്പെട്ട വിവരം ഇന്ത്യന്‍ എംബസി സ്ഥിരീകരിച്ചിട്ടുണ്ട്. പരിക്കേറ്റ രണ്ട് ഇന്ത്യന്‍ പൗരന്മാര്ക്ക് ആവശ്യമായ ചികിത്സയും പിന്തുണയും ഉറപ്പാക്കിവരുന്നു.
സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നും ബാധിക്കപ്പെട്ട കുടുംബങ്ങളുമായി നയതന്ത്ര തലത്തില്‍ ബന്ധപ്പെടുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുടെയും പ്രിയപ്പെട്ടവരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും പരിക്കേറ്റവര്‍ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
Related News