ന്യൂഡല്‍ഹി: സൗദി അറേബ്യയിലെ സിവിലിയന്‍, ഊര്‍ജ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നേരെ തുടരുന്ന ആക്രമണങ്ങളെ ഇന്ത്യ ശക്തമായി അപലപിച്ചു. ദമ്മാമിലെ കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയും കിഴക്കന്‍ പ്രവിശ്യയിലെ സൗദി അരാംകോയുടെ ശൈബ എണ്ണപ്പാടത്തിന് നേരെയും ഉണ്ടായ ആക്രമണങ്ങളെ വിദേശകാര്യ മന്ത്രാലയം അപലപിച്ചു. ഈ ആക്രമണങ്ങളില്‍ സിവിലിയന്മാര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്തതില്‍ മന്ത്രാലയം അതൃപ്തി രേഖപ്പെടുത്തി.
ദമ്മാം വിമാനത്താവളത്തിലുണ്ടായ ആക്രമണത്തില്‍ ഒരു ഇന്ത്യന്‍ പൗരന്‍ മരണപ്പെടുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ശൈബ എണ്ണപ്പാടത്തുണ്ടായ ആക്രമണത്തില്‍ മറ്റൊരു ഇന്ത്യന്‍ പൗരനും പരിക്കേറ്റിട്ടുണ്ട്. കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും പരിക്കേറ്റവര്‍ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നതായും ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കി. റിയാദിലെ ഇന്ത്യന്‍ എംബസി സൗദി അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്നും അറിയിച്ചു.
സിവിലിയന്‍, സുപ്രധാന അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ പൂര്‍ണ്ണമായും അംഗീകരിക്കാനാവാത്തതാണെന്നും അവ ഉടന്‍ അവസാനിപ്പിക്കണമെന്നും ഇന്ത്യ ആവര്‍ത്തിച്ചു വ്യക്തമാക്കി. സൗദി അറേബ്യയുടെ പരമാധികാരം സംരക്ഷിക്കുന്നതില്‍ രാജ്യത്തെ ജനങ്ങള്‍ക്കും സര്‍ക്കാരിനുമൊപ്പം ഐക്യദാര്‍ഢ്യത്തോടെ നിലകൊള്ളുന്നതായും മേഖലയില്‍ എത്രയും പെട്ടെന്ന് സമാധാനവും സാധാരണ സ്ഥിതിയും തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നതായും വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
Related News