l o a d i n g

ഗൾഫ്

രാജ്യത്താദ്യമായി രാജ്യാന്തര യാത്രക്കാര്‍ക്ക് ഡിജിയാത്ര സേവനമൊരുക്കി കൊച്ചി വിമാനത്താവളം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 27, 2026


കൊച്ചി: അന്താരാഷ്ട്ര യാത്രക്കാര്‍ക്കായി ഡിജിയാത്ര സംവിധാനം നടപ്പാക്കുന്ന രാജ്യത്തെ ആദ്യ വിമാനത്താവളമായി സിയാല്‍. ചൊവ്വാഴ്ച മാലദ്വീപിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ യാത്ര ചെയ്തവരാണ് അന്താരാഷ്ട്ര ഡിജിയാത്രാ സൗകര്യം ആദ്യമായി പ്രയോജനപ്പെടുത്തിയത്.

ഇ-പാസ്പോര്‍ട്ടുകളും ബയോമെട്രിക് മുഖം തിരിച്ചറിയല്‍ സാങ്കേതികവിദ്യയും ഉപയോഗിച്ചാണ് ഡിജിയാത്ര സംവിധാനം പ്രവര്‍ത്തിക്കുന്നത്. അന്താരാഷ്ട്ര സര്‍വീസ് നടത്തുന്ന തിരഞ്ഞെടുത്ത വിമാനക്കമ്പനികള്‍ക്ക് മാത്രമായി പരീക്ഷണാടിസ്ഥാനത്തിലാണ് ഈ സംവിധാനം നിലവില്‍ നടപ്പിലാക്കിയിരിക്കുന്നത്. യാത്രക്കാരുടെ തിരിച്ചറിയല്‍ ഉറപ്പാക്കുന്നതിനൊപ്പം ടെര്‍മിനല്‍ പ്രവേശനം, സുരക്ഷാ പരിശോധന തുടങ്ങിയ ഘട്ടങ്ങളില്‍ രേഖകളുടെ ഉപയോഗം കുറയ്ക്കാനും ഇതിലൂടെ സാധിക്കും. യാത്രാനടപടികള്‍ കൂടുതല്‍ സുഗമമാക്കുകയാണ് ലക്ഷ്യം.

2023 ഓഗസ്റ്റ് 15-ന് ആഭ്യന്തര യാത്രക്കാര്‍ക്കായി ഡിജിയാത്ര ആരംഭിച്ചിരുന്നു. നിലവില്‍ ആഭ്യന്തര യാത്രക്കാരില്‍ മൂന്നിലൊരാള്‍ ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നുണ്ട്. സിയാലിന്റെ ടെക്‌നോളജി ആന്‍ഡ് ഇന്നൊവേഷന്‍ വിഭാഗം തദ്ദേശീയമായി വികസിപ്പിച്ച ഇ-ബോര്‍ഡിങ് സോഫ്റ്റ്വെയറാണ് സംവിധാനത്തിന്റെ അടിസ്ഥാനം. സ്വന്തം പ്രവര്‍ത്തനങ്ങള്‍ക്കായി വികസിപ്പിച്ച സോഫ്റ്റ്വെയറുകളും അനുബന്ധ സാങ്കേതികവിദ്യയും സിയാല്‍ ഏവിയേഷന്‍ കണ്‍സള്‍ട്ടന്‍സി ആന്‍ഡ് എക്‌സ്‌പെര്‍ട്ട് സര്‍വീസസ് ലിമിറ്റഡിലൂടെ മറ്റ് വിമാനത്താവളങ്ങള്‍ക്കും ലഭ്യമാക്കും.

കണ്‍സള്‍ട്ടന്‍സി മേഖലയിലെ സിയാലിന്റെ പുതിയ സംരംഭമായ ഏവിയേഷന്‍ കണ്‍സള്‍ട്ടന്‍സി ആന്‍ഡ് എക്‌സ്‌പെര്‍ട്ട് സര്‍വീസസ് (ACES) ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി. സതീശന്‍ നിര്‍വഹിച്ചിരുന്നു. വിമാനത്താവള വികസനം, പ്രവര്‍ത്തനം, സാങ്കേതികവിദ്യ എന്നീ മേഖലകളില്‍ സിയാല്‍ നേടിയ അനുഭവസമ്പത്തും വൈദഗ്ധ്യവും മറ്റ് വിമാനത്താവളങ്ങള്‍ക്കും വ്യോമയാന മേഖലയിലെ സ്ഥാപനങ്ങള്‍ക്കും പ്രയോജനപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. സിയാലിന്റെ കണ്‍സള്‍ട്ടന്‍സി സേവനങ്ങളുടെ ആദ്യ ഉപഭോക്താവാണ് പശ്ചിമ ബംഗാളിലെ ദുര്‍ഗാപുര്‍ വിമാനത്താവളം. യാത്രക്കാരുടെ തിരിച്ചറിയല്‍ ഉറപ്പാക്കുന്നതിനായി സിയാല്‍ തദ്ദേശീയമായി വികസിപ്പിച്ച പാസഞ്ചര്‍ വെരിഫിക്കേഷന്‍ സിസ്റ്റം ഇവിടെ ലഭ്യമാക്കും. സ്വന്തം സാങ്കേതികവിദ്യകള്‍ മറ്റ് വിമാനത്താവളങ്ങളിലേക്കും വ്യാപിപ്പിക്കാനുള്ള സിയാലിന്റെ പദ്ധതിയിലെ ആദ്യ ചുവടുവയ്പാണിത്.

''യാത്രക്കാര്‍ക്ക് കൂടുതല്‍ മികച്ച സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി വിവിധ പദ്ധതികളാണ് സിയാല്‍ നടപ്പാക്കിവരുന്നത്. രാജ്യാന്തര യാത്രക്കാര്‍ക്കുകൂടി ഡിജിയാത്രാ സൗകര്യം വ്യാപിപ്പിച്ചത് ഇതിന്റെ ഭാഗമാണ്. ഏവിയേഷന്‍ കണ്‍സള്‍ട്ടന്‍സി ആന്‍ഡ് എക്‌സ്‌പെര്‍ട്ട് സര്‍വീസസ് (ACES) വഴി സിയാല്‍ നടപ്പിലാക്കിയ ഇത്തരം സാങ്കേതികവിദ്യകള്‍ മറ്റ് വിമാനത്താവളങ്ങള്‍ക്കും ലഭ്യമാക്കാനും അവയുടെ ഉപയോഗം വ്യാപിപ്പിക്കാനും ലക്ഷ്യമിടുന്നു,'' - സിയാല്‍ മാനേജിങ് ഡയറക്ടര്‍ എസ്. സുഹാസ് ഐ.എ.എസ് പറഞ്ഞു.

Latest News

  ഫ്രൈഡേ ക്ലബ് ജിദ്ദ മുജീബ് എസ്.എമ്മിന് സ്‌നേഹോഷ്മളമായ യാത്രയയപ്പ് നല്‍കി
ഫ്രൈഡേ ക്ലബ് ജിദ്ദ മുജീബ് എസ്.എമ്മിന് സ്‌നേഹോഷ്മളമായ യാത്രയയപ്പ് നല്‍കി
November 11, 2026
 മലേഷ്യയിലെ മിന്നല്‍ പ്രളയം: മരിച്ച മലയാളികളുടെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു
മലേഷ്യയിലെ മിന്നല്‍ പ്രളയം: മരിച്ച മലയാളികളുടെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു
November 11, 2026
കള്ളക്കളിയെന്ന് പി.ടി ഉഷ, രാജ്യാന്തര സമിതിക്ക് പരാതി
കള്ളക്കളിയെന്ന് പി.ടി ഉഷ, രാജ്യാന്തര സമിതിക്ക് പരാതി
November 11, 2026
യു.എ.ഇയില്‍ തണുപ്പേറുന്നു; വാരാന്ത്യത്തോടെ താപനില 20 ഡിഗ്രിയിലേക്ക് താഴാന്‍ സാധ്യത
യു.എ.ഇയില്‍ തണുപ്പേറുന്നു; വാരാന്ത്യത്തോടെ താപനില 20 ഡിഗ്രിയിലേക്ക് താഴാന്‍ സാധ്യത
November 11, 2026
അഖബ ഉള്‍ക്കടലില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 4.42 തീവ്രത രേഖപ്പെടുത്തി
അഖബ ഉള്‍ക്കടലില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 4.42 തീവ്രത രേഖപ്പെടുത്തി
November 11, 2026
ഹജ്ജ് കോണ്‍ഫെക്‌സ് സമാപിക്കുന്നു; പങ്കാളിത്തത്തില്‍ അഞ്ചിരട്ടി വളര്‍ച്ചയെന്ന് ഹജ്ജ്-ഉംറ മന്ത്രി
ഹജ്ജ് കോണ്‍ഫെക്‌സ് സമാപിക്കുന്നു; പങ്കാളിത്തത്തില്‍ അഞ്ചിരട്ടി വളര്‍ച്ചയെന്ന് ഹജ്ജ്-ഉംറ മന്ത്രി
November 11, 2026
ഉപഭോക്തൃ സംരക്ഷണ നിയമം ചരിത്രപരമായ നിയമനിര്‍മ്മാണമെന്ന്  സൗദി വാണിജ്യ മന്ത്രി
ഉപഭോക്തൃ സംരക്ഷണ നിയമം ചരിത്രപരമായ നിയമനിര്‍മ്മാണമെന്ന് സൗദി വാണിജ്യ മന്ത്രി
November 11, 2026
റിയാദിലെ ഗതാഗതക്കുരുക്കിന് ശശ്വത പരിഹാരം തേടി ശൂറാ കൗണ്‍സില്‍; സമഗ്ര ചര്‍ച്ച സംഘടിപ്പിച്ചു
റിയാദിലെ ഗതാഗതക്കുരുക്കിന് ശശ്വത പരിഹാരം തേടി ശൂറാ കൗണ്‍സില്‍; സമഗ്ര ചര്‍ച്ച സംഘടിപ്പിച്ചു
November 11, 2026
കാന്‍സര്‍ മരുന്ന് വില ഇളവ്: മിക്ക മരുന്നുകളും പുറത്ത്
കാന്‍സര്‍ മരുന്ന് വില ഇളവ്: മിക്ക മരുന്നുകളും പുറത്ത്
November 11, 2026
സൗദിയില്‍ പുതിയ ഉപഭോക്തൃ സംരക്ഷണ നിയമം: ലംഘനങ്ങള്‍ക്ക് എട്ട് ദശലക്ഷം റിയാല്‍ വരെ പിഴയും തടവുശിക്ഷയും
സൗദിയില്‍ പുതിയ ഉപഭോക്തൃ സംരക്ഷണ നിയമം: ലംഘനങ്ങള്‍ക്ക് എട്ട് ദശലക്ഷം റിയാല്‍ വരെ പിഴയും തടവുശിക്ഷയും
November 11, 2026