റിയാദ്: സൗദി അറേബ്യയുടെ തെക്കന്‍ മേഖല ലക്ഷ്യമാക്കി തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈലും റിയാദിന് മുകളിലൂടെ പറന്ന ഡ്രോണും തടഞ്ഞു തകര്‍ത്തതായി യെമനിലെ നിയമാനുസൃത സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന സഖ്യസേന അറിയിച്ചു.
ഭീകര സംഘടനയായ ഹൂതി മിലിഷ്യയാണ് തെക്കന്‍ മേഖല ലക്ഷ്യമാക്കി ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ചതെന്ന് സഖ്യസേനാ വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍ മാലിക്കി വ്യക്തമാക്കി. ഇതിനു പുറമെ, വെള്ളിയാഴ്ച പുലര്‍ച്ചെ മക്ക മേഖലയ്ക്ക് മുകളിലൂടെ എത്തിയ ഹൂതികളുടെ ഡ്രോണും വ്യോമസേന തടഞ്ഞു തകര്‍ത്തതായി സഖ്യസേന നേരത്തെ അറിയിച്ചിരുന്നു.
സൗദി നഗരങ്ങള്‍, വിമാനത്താവളങ്ങള്‍, ഊര്‍ജ്ജ നിലയങ്ങള്‍ എന്നിവ ലക്ഷ്യമാക്കി ആഴ്ചകളായി തുടരുന്ന ഹൂതി ആക്രമണങ്ങളുടെ തുടര്‍ച്ചയായാണ് പുതിയ സംഭവം. ഒക്ടോബര്‍ 10-ന് റിയാദിലെ കിംഗ് ഖാലിദ് വിമാനത്താവളത്തിന് നേരെ ഉണ്ടായ മിസൈല്‍ ആക്രമണത്തില്‍ 13 യാത്രക്കാര്‍ കൊല്ലപ്പെടുകയും 300-ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
Related News