റിയാദ്: മക്ക മേഖല ഡെപ്യൂട്ടി ഗവര്‍ണര്‍ പ്രിന്‍സ് സൗദ് ബിന്‍ മിശ്അല്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദുമായി സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ ജിദ്ദയില്‍ വെച്ച് കൂടിക്കാഴ്ച നടത്തി. ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള അടുത്ത സൗഹൃദബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതും പരസ്പര താല്പര്യമുള്ള വിഷയങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി.
ഇന്ത്യന്‍ നേതൃത്വത്തിന്റെ ആശംസകള്‍ അംബാസഡര്‍ ഡെപ്യൂട്ടി ഗവര്‍ണറെ അറിയിച്ചു. മക്ക മേഖലയിലെ ഇന്ത്യന്‍ സമൂഹത്തിനും ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ്, ഉംറ തീര്‍ഥാടകര്‍ക്കും നല്‍കിവരുന്ന പിന്തുണയ്ക്ക് അദ്ദേഹം നന്ദി രേഖപ്പെടുത്തി.
ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദവും സഹകരണവും കൂടുതല്‍ ദൃഢമാക്കുന്നതിനുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും കൂടിക്കാഴ്ച അവസരമൊരുക്കി. ജിദ്ദ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഫഹദ് അഹമ്മദ് ഖാന് സൂരിയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
Related News