l o a d i n g

ഇന്ത്യ

മുന്‍ ഉപരാഷ്ട്രപതി ധന്‍ഖര്‍ പ്രഭാതസവാരിക്കിടെ കുഴഞ്ഞു വീണു

Thumbnail
Publisher By     Staff Reporter
November 12, 2026


ന്യൂഡല്‍ഹി: പ്രഭാതസവാരിക്കിടെ കുഴഞ്ഞുവീണ മുന്‍ ഉപരാഷ്ട്രപതിയും രാജ്യസഭാ മുന്‍ അധ്യക്ഷനുമായ ജഗ്ദീപ് ധന്‍ഖറിനെ (75) ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു. ബോധരഹിതനായ അദ്ദേഹത്തെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉടന്‍ വീട്ടിലെത്തിച്ചെങ്കിലും ആരോഗ്യസ്ഥിതിയില്‍ ആശങ്കയുണ്ടായതിനെത്തുടര്‍ന്ന് പിന്നീട് ആംബുലന്‍സില്‍ എയിംസിലേക്ക് മാറ്റുകയായിരുന്നു.

പ്രഭാതസവാരിക്കിടെ കുഴഞ്ഞുവീണ അദ്ദേഹം ഏതാനും മിനിറ്റുകളോളം ബോധരഹിതനായതായി്. അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ പോലീസ് കണ്‍ട്രോള്‍ റൂം വാഹനത്തിലാണ് വീട്ടിലെത്തിച്ചത്. തുടര്‍ന്ന് ഐ.എല്‍.ബി.എസ് മെഡിക്കല്‍ സംഘവും എയിംസിലെ ഡോക്ടര്‍ സന്ദീപ് സേത്തും പ്രാഥമിക ചികിത്സ നല്‍കി.

ആരോഗ്യനിലയെക്കുറിച്ചുള്ള ആശങ്കകള്‍ നിലനിന്നതോടെ വിദഗ്ധ ചികിത്സയ്ക്കായി എയിംസിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയിലെ കാര്‍ഡിയോന്യൂറോ സെന്ററിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഹൃദ്രോഗ വിഭാഗത്തിലെ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ആരോഗ്യസ്ഥിതി വിലയിരുത്തുകയും ആവശ്യമായ ചികിത്സ നല്‍കുകയും ചെയ്യുന്നുണ്ട്.

2022 ഓഗസ്റ്റില്‍ ഇന്ത്യയുടെ 14ാമത് ഉപരാഷ്ട്രപതിയായി ചുമതലയേറ്റ ജഗ്ദീപ് ധന്‍ഖര്‍ 2025 ജൂലൈയിലാണ് അപ്രതീക്ഷിതമായി സ്ഥാനമൊഴിഞ്ഞത്. ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു രാജി. ഉപരാഷ്ട്രപതി എന്ന നിലയില്‍ രാജ്യസഭയുടെ അധ്യക്ഷനായും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. മുന്‍പ് പശ്ചിമ ബംഗാള്‍ ഗവര്‍ണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Latest News

മുന്‍ ഉപരാഷ്ട്രപതി ധന്‍ഖര്‍ പ്രഭാതസവാരിക്കിടെ കുഴഞ്ഞു വീണു
മുന്‍ ഉപരാഷ്ട്രപതി ധന്‍ഖര്‍ പ്രഭാതസവാരിക്കിടെ കുഴഞ്ഞു വീണു
November 12, 2026
സമാധാന നീക്കങ്ങള്‍ക്കിടയിലും പുകയുന്ന യുദ്ധഭീതി; യുഎസ്-ഇറാന്‍ പോര് വീണ്ടും ഗള്‍ഫിനെ മുള്‍മുനയിലാക്കുമോ?
സമാധാന നീക്കങ്ങള്‍ക്കിടയിലും പുകയുന്ന യുദ്ധഭീതി; യുഎസ്-ഇറാന്‍ പോര് വീണ്ടും ഗള്‍ഫിനെ മുള്‍മുനയിലാക്കുമോ?
November 12, 2026
 നിലപാട് കടുപ്പിച്ച് ഇറാന്‍: ഏത് മേഖലയിലും തിരിച്ചടിക്കാന്‍ സൈന്യത്തിന് പരമോന്നത നേതാവിന്റെ നിര്‍ദ്ദേശം; യുഎസ്-ഖത്തര്‍ പുതിയ നിര്‍ദ്ദേശങ്ങള്‍ പുറത്ത്
നിലപാട് കടുപ്പിച്ച് ഇറാന്‍: ഏത് മേഖലയിലും തിരിച്ചടിക്കാന്‍ സൈന്യത്തിന് പരമോന്നത നേതാവിന്റെ നിര്‍ദ്ദേശം; യുഎസ്-ഖത്തര്‍ പുതിയ നിര്‍ദ്ദേശങ്ങള്‍ പുറത്ത്
November 12, 2026
ഇറാനെതിരെ '93% വിജയം' പോരാ, സമ്പൂര്‍ണ്ണ വിജയം വേണമെന്ന് ട്രംപ്; സമാധാന ചര്‍ച്ചകള്‍ക്കായി ഖത്തറും പാകിസ്ഥാനും രംഗത്ത്
ഇറാനെതിരെ '93% വിജയം' പോരാ, സമ്പൂര്‍ണ്ണ വിജയം വേണമെന്ന് ട്രംപ്; സമാധാന ചര്‍ച്ചകള്‍ക്കായി ഖത്തറും പാകിസ്ഥാനും രംഗത്ത്
November 12, 2026
  ഫ്രൈഡേ ക്ലബ് ജിദ്ദ മുജീബ് എസ്.എമ്മിന് സ്‌നേഹോഷ്മളമായ യാത്രയയപ്പ് നല്‍കി
ഫ്രൈഡേ ക്ലബ് ജിദ്ദ മുജീബ് എസ്.എമ്മിന് സ്‌നേഹോഷ്മളമായ യാത്രയയപ്പ് നല്‍കി
November 11, 2026
 മലേഷ്യയിലെ മിന്നല്‍ പ്രളയം: മരിച്ച മലയാളികളുടെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു
മലേഷ്യയിലെ മിന്നല്‍ പ്രളയം: മരിച്ച മലയാളികളുടെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു
November 11, 2026
കള്ളക്കളിയെന്ന് പി.ടി ഉഷ, രാജ്യാന്തര സമിതിക്ക് പരാതി
കള്ളക്കളിയെന്ന് പി.ടി ഉഷ, രാജ്യാന്തര സമിതിക്ക് പരാതി
November 11, 2026
യു.എ.ഇയില്‍ തണുപ്പേറുന്നു; വാരാന്ത്യത്തോടെ താപനില 20 ഡിഗ്രിയിലേക്ക് താഴാന്‍ സാധ്യത
യു.എ.ഇയില്‍ തണുപ്പേറുന്നു; വാരാന്ത്യത്തോടെ താപനില 20 ഡിഗ്രിയിലേക്ക് താഴാന്‍ സാധ്യത
November 11, 2026
അഖബ ഉള്‍ക്കടലില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 4.42 തീവ്രത രേഖപ്പെടുത്തി
അഖബ ഉള്‍ക്കടലില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 4.42 തീവ്രത രേഖപ്പെടുത്തി
November 11, 2026
ഹജ്ജ് കോണ്‍ഫെക്‌സ് സമാപിക്കുന്നു; പങ്കാളിത്തത്തില്‍ അഞ്ചിരട്ടി വളര്‍ച്ചയെന്ന് ഹജ്ജ്-ഉംറ മന്ത്രി
ഹജ്ജ് കോണ്‍ഫെക്‌സ് സമാപിക്കുന്നു; പങ്കാളിത്തത്തില്‍ അഞ്ചിരട്ടി വളര്‍ച്ചയെന്ന് ഹജ്ജ്-ഉംറ മന്ത്രി
November 11, 2026

Related News