l o a d i n g

ഗൾഫ്

നിലപാട് കടുപ്പിച്ച് ഇറാന്‍: ഏത് മേഖലയിലും തിരിച്ചടിക്കാന്‍ സൈന്യത്തിന് പരമോന്നത നേതാവിന്റെ നിര്‍ദ്ദേശം; യുഎസ്-ഖത്തര്‍ പുതിയ നിര്‍ദ്ദേശങ്ങള്‍ പുറത്ത്

Thumbnail
Publisher By     Staff Reporter
November 12, 2026

ടെഹ്റാന്‍: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷം ലഘൂകരിക്കാന്‍ നയതന്ത്ര ശ്രമങ്ങള്‍ തുടരുന്നതിനിടെ, കഴിഞ്ഞ രണ്ട് ദിവസമായി ഇറാന്‍ തങ്ങളുടെ നിലപാടുകള്‍ കൂടുതല്‍ കടുപ്പിച്ചു. ആവശ്യമെങ്കില്‍ ഏത് ഭൂപ്രദേശത്തും സൈനിക നടപടികള്‍ക്ക് തയ്യാറെടുക്കാന്‍ ഇറാന്റെ പരമോന്നത നേതാവ് മൊജ്തബ ഖമേനി സായുധ സേനയ്ക്ക് നിര്‍ദ്ദേശം നല്‍കിയതായി ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (കഞഏഇ) കമാന്‍ഡര്‍-ഇന്‍-ചീഫിന്റെ മുതിര്‍ന്ന ഉപദേഷ്ടാവ് മുഹമ്മദ് റെസ നഖ്ദി ബുധനാഴ്ച അറിയിച്ചു.

'ശത്രുവിന് മറുപടി നല്‍കാന്‍' ഇറാനിയന്‍ സൈന്യത്തിന് കൂടുതല്‍ വിപുലമായ അധികാരം നല്‍കുന്നതാണ് ഈ നിര്‍ദ്ദേശങ്ങളെന്ന് നഖ്ദി വ്യക്തമാക്കി. ഇറാന് നേരെ ഏതെങ്കിലും തരത്തിലുള്ള ആക്രമണമോ ഭീഷണിയോ ഉണ്ടായാല്‍, ഉചിതമെന്ന് തോന്നുന്ന ഏത് സ്ഥലത്തും തിരിച്ചടിക്കാന്‍ സായുധ സേനയ്ക്ക് ഇപ്പോള്‍ സാധിക്കുമെന്ന് മെഹര്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തിനെതിരായ ഏത് നീക്കത്തിനും ശക്തമായ മറുപടി നല്‍കുമെന്നും സാഹചര്യങ്ങള്‍ ആവശ്യപ്പെടുന്ന പക്ഷം വിവിധ മേഖലകളിലെ ശത്രുക്കളെ ലക്ഷ്യമിടാന്‍ സൈന്യം സജ്ജമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ഇറാനെ ആക്രമിക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങളിലെ യുഎസ് സൈനിക താവളങ്ങളില്‍ നിന്ന് അമേരിക്കന്‍ വിമാനങ്ങള്‍ പറന്നുയര്‍ന്നാല്‍, ആ താവളങ്ങളെ ടെഹ്റാന്‍ ലക്ഷ്യമിടുമെന്ന് ഇറാന്റെ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി മൊഹ്സെന്‍ റെസായി നേരത്തെ പ്രസ്താവിച്ചിരുന്നു. തങ്ങളുടെ ഏഴ് ഉപാധികളില്‍ ടെഹ്റാന്‍ ഉറച്ചുനില്‍ക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

പുതിയ യുഎസ്-ഖത്തര്‍ നിര്‍ദ്ദേശം
ഇറാന്റെ ഈ കടുത്ത നിലപാടുകള്‍ക്കിടയിലാണ് പുതിയ യുഎസ്-ഖത്തര്‍ സമാധാന നിര്‍ദ്ദേശങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ഒരു കരാറിലെത്താന്‍ സാധിച്ചാല്‍ നടപ്പിലാക്കേണ്ട പ്രധാന വ്യവസ്ഥകളാണ് ഇതിലുള്ളത്: ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുക., ഇറാനിയന്‍ തുറമുഖങ്ങളിലെ യുഎസ് ഉപരോധം ഉടന്‍ നീക്കുക, അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി പരിശോധകരെ ഇറാനിലേക്ക് മടങ്ങാന്‍ അനുവദിക്കുക, മരവിപ്പിച്ച 6 ബില്യണ്‍ മുതല്‍ 10 ബില്യണ്‍ ഡോളര്‍ വരെ മൂല്യമുള്ള ഇറാനിയന്‍ ആസ്തികള്‍ വിട്ടുനല്‍കുക.

അതേ സമയം ഏഴ് ഉപാധികളില്‍ ഉറച്ച് നില്‍ക്കുകയാണ് ഇറാന്‍. വാഷിംഗ്ടണുമായുള്ള ഏത് ധാരണയ്ക്കും അടിസ്ഥാനമായി തങ്ങള്‍ മുന്നോട്ടുവെക്കുന്ന ഏഴ് ഉപാധികളില്‍ ഇറാന്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുകയാണ്. എല്ലാ മുന്നണികളിലെയും യുദ്ധം അവസാനിപ്പിക്കുക, ഇറാനിയന്‍ തുറമുഖങ്ങളിലെ നാവിക ഉപരോധം നീക്കുക, വിദേശത്ത് മരവിപ്പിച്ച ആസ്തികള്‍ വിട്ടുനല്‍കുക എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. കൂടാതെ, സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം രാജ്യത്തിന് പുറത്തേക്ക് മാറ്റില്ലെന്ന നിലപാടിലും ഇറാന്‍ ഉറച്ചുനില്‍ക്കുന്നു.

അതേസമയം, ഏതൊരു ചര്‍ച്ചയിലും ഇറാന്റെ ആണവ വിഷയം ഉള്‍പ്പെടുത്തണമെന്ന് വാഷിംഗ്ടണ്‍ നിര്‍ബന്ധം പിടിക്കുന്നുണ്ട്. ചര്‍ച്ചകളിലെ മുന്‍ഗണനകളെക്കുറിച്ചും വ്യവസ്ഥകള്‍ നടപ്പിലാക്കുന്ന ക്രമത്തെക്കുറിച്ചുമുള്ള തര്‍ക്കം ഇതോടെ തുടരുകയാണ്. ഇരുപക്ഷത്തിന്റെയും ആവശ്യങ്ങള്‍ തമ്മിലുള്ള വലിയ അന്തരം നികത്തുന്നതിനെ ആശ്രയിച്ചിരിക്കും ഒരു സമാധാന ധാരണയിലെത്താനുള്ള സാധ്യതകള്‍.

Latest News

 നിലപാട് കടുപ്പിച്ച് ഇറാന്‍: ഏത് മേഖലയിലും തിരിച്ചടിക്കാന്‍ സൈന്യത്തിന് പരമോന്നത നേതാവിന്റെ നിര്‍ദ്ദേശം; യുഎസ്-ഖത്തര്‍ പുതിയ നിര്‍ദ്ദേശങ്ങള്‍ പുറത്ത്
നിലപാട് കടുപ്പിച്ച് ഇറാന്‍: ഏത് മേഖലയിലും തിരിച്ചടിക്കാന്‍ സൈന്യത്തിന് പരമോന്നത നേതാവിന്റെ നിര്‍ദ്ദേശം; യുഎസ്-ഖത്തര്‍ പുതിയ നിര്‍ദ്ദേശങ്ങള്‍ പുറത്ത്
November 12, 2026
ഇറാനെതിരെ '93% വിജയം' പോരാ, സമ്പൂര്‍ണ്ണ വിജയം വേണമെന്ന് ട്രംപ്; സമാധാന ചര്‍ച്ചകള്‍ക്കായി ഖത്തറും പാകിസ്ഥാനും രംഗത്ത്
ഇറാനെതിരെ '93% വിജയം' പോരാ, സമ്പൂര്‍ണ്ണ വിജയം വേണമെന്ന് ട്രംപ്; സമാധാന ചര്‍ച്ചകള്‍ക്കായി ഖത്തറും പാകിസ്ഥാനും രംഗത്ത്
November 12, 2026
  ഫ്രൈഡേ ക്ലബ് ജിദ്ദ മുജീബ് എസ്.എമ്മിന് സ്‌നേഹോഷ്മളമായ യാത്രയയപ്പ് നല്‍കി
ഫ്രൈഡേ ക്ലബ് ജിദ്ദ മുജീബ് എസ്.എമ്മിന് സ്‌നേഹോഷ്മളമായ യാത്രയയപ്പ് നല്‍കി
November 11, 2026
 മലേഷ്യയിലെ മിന്നല്‍ പ്രളയം: മരിച്ച മലയാളികളുടെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു
മലേഷ്യയിലെ മിന്നല്‍ പ്രളയം: മരിച്ച മലയാളികളുടെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു
November 11, 2026
കള്ളക്കളിയെന്ന് പി.ടി ഉഷ, രാജ്യാന്തര സമിതിക്ക് പരാതി
കള്ളക്കളിയെന്ന് പി.ടി ഉഷ, രാജ്യാന്തര സമിതിക്ക് പരാതി
November 11, 2026
യു.എ.ഇയില്‍ തണുപ്പേറുന്നു; വാരാന്ത്യത്തോടെ താപനില 20 ഡിഗ്രിയിലേക്ക് താഴാന്‍ സാധ്യത
യു.എ.ഇയില്‍ തണുപ്പേറുന്നു; വാരാന്ത്യത്തോടെ താപനില 20 ഡിഗ്രിയിലേക്ക് താഴാന്‍ സാധ്യത
November 11, 2026
അഖബ ഉള്‍ക്കടലില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 4.42 തീവ്രത രേഖപ്പെടുത്തി
അഖബ ഉള്‍ക്കടലില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 4.42 തീവ്രത രേഖപ്പെടുത്തി
November 11, 2026
ഹജ്ജ് കോണ്‍ഫെക്‌സ് സമാപിക്കുന്നു; പങ്കാളിത്തത്തില്‍ അഞ്ചിരട്ടി വളര്‍ച്ചയെന്ന് ഹജ്ജ്-ഉംറ മന്ത്രി
ഹജ്ജ് കോണ്‍ഫെക്‌സ് സമാപിക്കുന്നു; പങ്കാളിത്തത്തില്‍ അഞ്ചിരട്ടി വളര്‍ച്ചയെന്ന് ഹജ്ജ്-ഉംറ മന്ത്രി
November 11, 2026
ഉപഭോക്തൃ സംരക്ഷണ നിയമം ചരിത്രപരമായ നിയമനിര്‍മ്മാണമെന്ന്  സൗദി വാണിജ്യ മന്ത്രി
ഉപഭോക്തൃ സംരക്ഷണ നിയമം ചരിത്രപരമായ നിയമനിര്‍മ്മാണമെന്ന് സൗദി വാണിജ്യ മന്ത്രി
November 11, 2026
റിയാദിലെ ഗതാഗതക്കുരുക്കിന് ശശ്വത പരിഹാരം തേടി ശൂറാ കൗണ്‍സില്‍; സമഗ്ര ചര്‍ച്ച സംഘടിപ്പിച്ചു
റിയാദിലെ ഗതാഗതക്കുരുക്കിന് ശശ്വത പരിഹാരം തേടി ശൂറാ കൗണ്‍സില്‍; സമഗ്ര ചര്‍ച്ച സംഘടിപ്പിച്ചു
November 11, 2026