സാക്രമെന്റോ: അമേരിക്കന്‍ സംസ്ഥാനമായ കാലിഫോര്‍ണിയ അതിശക്തമായ കൊടുങ്കാറ്റുകളുടെ പരമ്പരയെയും കനത്ത മഴയെയും നേരിടാന്‍ ഒരുങ്ങുന്നു. സാന്‍ ഫ്രാന്‍സിസ്‌കോ, ബിഗ് സര്‍ എന്നീ തീരപ്രദേശങ്ങളില്‍ ഒന്‍പത് മീറ്റര്‍ വരെ ഉയരത്തില്‍ കൂറ്റന്‍ തിരമാലകള്‍ ആഞ്ഞടിക്കാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. തീരദേശത്തെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കത്തിന് സാധ്യതയുള്ളതിനാല്‍ പ്രദേശവാസികള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ശക്തമായ തിരമാലകള്‍ തീരത്തേക്ക് ഇരച്ചുകയറാനും കടല്‍ഭിത്തികള്‍ ഭേദിക്കാനും സാധ്യതയുണ്ടെന്ന് യു.എസ് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ഇത് തീരത്തോട് ചേര്‍ന്നുള്ള കെട്ടിടങ്ങളിലും പൊതുസൗകര്യങ്ങളിലും വെള്ളം കയറുന്നതിന് കാരണമായേക്കാം. അപകടസാധ്യത കണക്കിലെടുത്ത് താമസക്കാരും വിനോദസഞ്ചാരികളും കടലില്‍ ഇറങ്ങുന്നത് പൂര്‍ണ്ണമായും ഒഴിവാക്കണമെന്നും തുറമുഖങ്ങള്‍, ജെട്ടികള്‍, പാറക്കെട്ടുകള്‍ നിറഞ്ഞ തീരപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍നിന്ന് അകന്നുനില്‍ക്കണമെന്നും അധികൃതര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ആഴ്ചകളില്‍ ലോംഗ് ബീച്ച് നഗരത്തിലുണ്ടായ കനത്ത നാശനഷ്ടങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ മുന്നറിയിപ്പുകള്‍ വരുന്നത്. അടുത്തിടെയുണ്ടായ ഉഷ്ണമേഖലാ കൊടുങ്കാറ്റിനെ തുടര്‍ന്നുണ്ടായ തിരമാലകളില്‍ ലോംഗ് ബീച്ചിന്റെ തീരപ്രദേശത്തിന്റെ ഭാഗങ്ങള്‍ തകരുകയും ജനവാസ മേഖലകളില്‍ വെള്ളം കയറുകയും ചെയ്തിരുന്നു. ആ ആഘാതത്തില്‍ തകര്‍ന്ന നിരവധി വീടുകള്‍ നിലവില്‍ തകര്‍ന്നുവീഴാവുന്ന അതീവ അപകടാവസ്ഥയിലാണുള്ളത്.
Related News