l o a d i n g

കേരള

പള്ളിപ്പുറം പരുതൂർ ഹയർ സെക്കൻഡറി സ്കൂളിൽ ക്ലാസ് മുറിക്കുള്ളിൽ വെടിയേറ്റു; ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് പരിക്ക്

Thumbnail
Publisher By     Staff Reporter
November 24, 2026

പട്ടാമ്പി: പള്ളിപ്പുറം പരുതൂർ ഹയർ സെക്കൻഡറി സ്കൂളിൽ സഹപാഠി വീട്ടിൽ നിന്നും കൊണ്ടുവന്ന നാടൻ തോക്കിൽ നിന്നും അബദ്ധത്തിൽ വെടിയേറ്റ് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെ 11 മണിയോടെ രണ്ടാമത്തെ പീരിയഡിനിടെ ക്ലാസ് മുറിക്കുള്ളിലാണ് സംഭവം. വിദ്യാർത്ഥി വീട്ടിൽ സൂക്ഷിച്ചിരുന്ന നാടൻ തോക്ക് സ്കൂളിൽ കൊണ്ടുവരികയും സഹപാഠിക്ക് കാണിച്ചുകൊടുക്കുന്നതിനിടെ അബദ്ധത്തിൽ വെടിപൊട്ടുകയുമായിരുന്നു.

റിവോൾവറിനോട് സാമ്യമുള്ള തോക്കിൽ നിന്ന് രണ്ട് തവണ വെടിയുതിർന്നതായാണ് വിവരം. ആദ്യത്തെ വെടി ആർക്കും കൊണ്ടില്ലെങ്കിലും രണ്ടാമത്തെ വെടിയുണ്ട വിദ്യാർത്ഥിയുടെ തോളിനും കക്ഷത്തിനും ഇടയിലായി തുളച്ചുകയറുകയായിരുന്നു. പരിക്കേറ്റ വിദ്യാർത്ഥിയെ ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.

വിവരമറിഞ്ഞ് തൃത്താല പോലീസ് സ്കൂളിലെത്തി തോക്ക് കസ്റ്റഡിയിലെടുത്തു. പ്രാഥമിക പരിശോധനയിൽ ഇത് പഴയതും പ്രാദേശികമായി നിർമ്മിച്ചതുമായ തോക്കാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. വിദ്യാർത്ഥിക്ക് എവിടെ നിന്നാണ് തോക്ക് ലഭിച്ചതെന്നും ഇത് എങ്ങനെയാണ് സ്കൂളിലേക്ക് കൊണ്ടുവന്നതെന്നും കണ്ടെത്താൻ തൃത്താല പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. തോക്ക് കൊണ്ടുവന്ന വിദ്യാർത്ഥിയുടെ മാതാപിതാക്കളെ വിവരമറിയിക്കുകയും ചോദ്യം ചെയ്യുന്നതിനായി വിളിപ്പിക്കുകയും ചെയ്തിട്ടുണ്ട്. തോക്കിൽ നിന്ന് വെടിയുതിർന്ന സാഹചര്യവും പോലീസ് പരിശോധിച്ചുവരികയാണ്. സംഭവത്തെത്തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചതോടെ സ്കൂളിന് അവധി നൽകി.

Latest News

ഇന്ത്യയില്‍ വന്‍തോതിലുള്ള പിരിച്ചുവിടലില്ല; ക്ലൗഡ് വിഭാഗത്തില്‍ 30 തസ്തികകള്‍ മാത്രമാണ് ഒഴിവാക്കിയതെന്ന് ഗൂഗിള്‍
ഇന്ത്യയില്‍ വന്‍തോതിലുള്ള പിരിച്ചുവിടലില്ല; ക്ലൗഡ് വിഭാഗത്തില്‍ 30 തസ്തികകള്‍ മാത്രമാണ് ഒഴിവാക്കിയതെന്ന് ഗൂഗിള്‍
November 24, 2026
പള്ളിപ്പുറം പരുതൂർ ഹയർ സെക്കൻഡറി സ്കൂളിൽ ക്ലാസ് മുറിക്കുള്ളിൽ വെടിയേറ്റു; ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് പരിക്ക്
പള്ളിപ്പുറം പരുതൂർ ഹയർ സെക്കൻഡറി സ്കൂളിൽ ക്ലാസ് മുറിക്കുള്ളിൽ വെടിയേറ്റു; ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് പരിക്ക്
November 24, 2026
രാജ്യത്തിന്റെ പുരോഗതിക്കും പൗരന്മാരുടെ ക്ഷേമത്തിനും പ്രഥമ പരിഗണന; 2027 ബജറ്റില്‍ നിര്‍ണ്ണായക പ്രഖ്യാപനങ്ങളുമായി സൗദി കിരീടാവകാശി

2027 വര്‍ഷത്തെ ബജറ്റിന് സൗദി മന്ത്രിസഭയുടെ അംഗീകാരം; ആകെ ചെലവ് 1,392 ബില്യണ്‍ റിയാല്‍

സൗദിയിലെ ഫിനാൻഷ്യൽ സെന്റർ ടവറിന് നേരെ ഭീകരാക്രമണം; അന്വേഷണം ആരംഭിച്ചതായി സഖ്യസേന

ഓമശ്ശേരിയിലെ മൂന്ന് കുരുന്നുകളുടെ ജീവൻ രക്ഷിക്കാൻ കൈകോർത്ത് കേരളം; വ്യാജപ്രചാരണങ്ങളും തട്ടിപ്പും ധനസമാഹരണത്തിന് വെല്ലുവിളിയാകുന്നു

‘സനദ്’ വേതന പിന്തുണാ പദ്ധതി നടപ്പാക്കാൻ ഗോസി പൂർണ്ണ സജ്ജമെന്ന് ധനമന്ത്രി മുഹമ്മദ് അൽ ജദാൻ; മനുഷ്യവിഭവശേഷിയിലുള്ള നിക്ഷേപം രാജ്യത്തിന്റെ മുൻഗണന

സൗദി ജീവനക്കാർക്കുള്ള ‘സനദ്’ വേതന പിന്തുണാ പദ്ധതി; നടപടികൾ ആരംഭിച്ചതായി ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ്

ജിദ്ദ കെ.എംസി.സിയുടെ സീതി സാഹിബ് സ്മാരക അവാര്‍ഡ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്ക്

സ്വകാര്യ മേഖലയിലെ സൗദി ജീവനക്കാര്‍ക്ക് മൂന്ന് മാസത്തെ 'സനദ്' നഷ്ടപരിഹാരം അനുവദിക്കാന്‍ സല്‍മാന്‍ രാജാവിന്റെ ഉത്തരവ്