ജിദ്ദ- മുസ്ലിം ലീഗ് സ്ഥാപക നേതാക്കളില്‍ പ്രമുഖനും നവോത്ഥാന നായകനും മുന്‍ കേരള നിയമസഭ സ്പീക്കറുമായിരുന്ന
കെ.എം. സീതീ സാഹിബിന്റെ സ്മരണക്കായി
ജിദ്ദ കെ.എംസി.സി സെന്‍ട്രല്‍ കമ്മിറ്റി ഏര്‍പ്പെടുത്തിയ പ്രഥമ കെ.എം.സീതി സാഹിബ് സ്മാരക പുരസ്കാരം മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ക്ക് നല്‍കും.
സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ മുസ്ലിം പിന്നാക്ക ജനവിഭാഗത്തിന് രാഷ്ട്രീയമായി നേതൃത്വം നല്കാന് ധീരത കാണിക്കുകയും അവരുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുകയും ചെയ്ത നേതാവാണ് സീതീ സാഹിബ്. ദക്ഷിണേന്ത്യയിലെ അലീഗഡ് എന്നറിയപ്പെട്ട ഫാറൂഖ് കോളേജും എറണാകുളത്തെ കെ.എം.ഇ.എ സ്ഥാപനങ്ങളും തുടങ്ങി നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കാന്‍ സീതീ സാഹിബാണ് നേതൃത്വം നല്‍കിയത്.
മതസൗഹാര്‍ദ്ദത്തിനും സമുദായ ഐക്യത്തിനും നല്കിയ സംഭാവനകള്‍ പരിഗണിച്ചാണ് സാദിഖലി ശിഹാബ് തങ്ങളെ അവാര്‍ഡിന് തിരഞ്ഞെടുത്തതെന്ന് ജൂറി ചെയര്മാന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയും അംഗങ്ങളായ മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റ് കെ.പി.എ മജീദ്, പ്രമുഖ രാഷ്ട്രീയ ചരിത്രകാരന് എം.സി വടകര ജിദ്ദ കെ. എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അബൂബക്കര്‍ അരിമ്പ്ര എന്നിവര്‍ പറഞ്ഞു. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാവും അവാര്‍ഡ്.
Related News