l o a d i n g

ഗൾഫ്

സൗദിയിലും യുഎഇയിലും വന്‍ ബസ് അപകടങ്ങള്‍; ആകെ 15 മരണം

Thumbnail
Publisher By     Staff Reporter
November 24, 2026


റിയാദ്/അബുദാബി: സൗദി അറേബ്യയിലെ ഖസീം പ്രവിശ്യയിലും യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ റാസല്‍ഖൈമ എമിറേറ്റിലുമുണ്ടായ രണ്ട് വ്യത്യസ്ത ബസ് അപകടങ്ങളില്‍ ആകെ 15 പേര്‍ മരിച്ചു. സൗദിയിലുണ്ടായ അപകടത്തില്‍ നാല് പേരും യുഎഇയിലുണ്ടായ അപകടത്തില്‍ 11 പേരുമാണ് മരിച്ചത്.

ഖസീം പ്രവിശ്യയില്‍ യാത്രാ ബസ് മറിഞ്ഞുണ്ടായ അപകടത്തിലാണ് നാല് പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതെന്ന് സൗദി നാഷണല്‍ സെന്റര്‍ ഫോര്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ സേഫ്റ്റി അറിയിച്ചു. ബസിന്റെ ടയറുകളിലൊന്നിനുണ്ടായ തകരാറാണ് അപകടത്തിന് കാരണമായതെന്ന് ഖസീം ട്രാഫിക് വിഭാഗം വ്യക്തമാക്കി. അപകടവിവരം ലഭിച്ചയുടന്‍ സുരക്ഷാ അന്വേഷണ സംഘം സ്ഥലത്തെത്തുകയും ബന്ധപ്പെട്ട അധികാരികളുമായി സഹകരിച്ച് അപകടത്തിന്റെ സാഹചര്യങ്ങളും കാരണങ്ങളും കണ്ടെത്തുന്നതിനുള്ള തെളിവുകള്‍ ശേഖരിക്കാന്‍ ആരംഭിക്കുകയും ചെയ്തു. അപകടവുമായി ബന്ധപ്പെട്ട ആവശ്യമായ നിയമനടപടികള്‍ പൂര്‍ത്തിയാക്കിയതായി ട്രാഫിക് വിഭാഗവും അറിയിച്ചു.

അതേസമയം, യുഎഇയിലെ റാസല്‍ഖൈമയില്‍ യാത്രാ ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിലാണ് 11 പേര്‍ മരിച്ചതെന്ന് യുഎഇ ആഭ്യന്തര മന്ത്രാലയം ചൊവ്വാഴ്ച അറിയിച്ചു. വിവരം ലഭിച്ചയുടന്‍ പ്രത്യേക രക്ഷാപ്രവര്‍ത്തക സംഘം സ്ഥലത്തെത്തുകയും ആംബുലന്‍സ്, സിവില്‍ ഡിഫന്‍സ് വിഭാഗങ്ങളുമായി സഹകരിച്ച് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുകയും ഗതാഗതം നിയന്ത്രിക്കുകയും ചെയ്തു. മരിച്ചവരുടെ വ്യക്തിവിവരങ്ങളോ മറ്റ് ആര്‍ക്കെങ്കിലും പരിക്കേറ്റിട്ടുണ്ടോ എന്ന കാര്യമോ മന്ത്രാലയം വെളിപ്പെടുത്തിയിട്ടില്ല. അപകടത്തിന്റെ കാരണങ്ങളും സാഹചര്യങ്ങളും കണ്ടെത്താന്‍ ബന്ധപ്പെട്ട അധികാരികള്‍ അന്വേഷണം ആരംഭിച്ചതായും അന്വേഷണ ഫലം പൂര്‍ത്തിയാകുന്ന മുറയ്ക്ക് പ്രഖ്യാപിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

Latest News

ഓമശ്ശേരിയിലെ മൂന്ന് കുരുന്നുകളുടെ ജീവൻ രക്ഷിക്കാൻ കൈകോർത്ത് കേരളം; വ്യാജപ്രചാരണങ്ങളും തട്ടിപ്പും ധനസമാഹരണത്തിന് വെല്ലുവിളിയാകുന്നു
ഓമശ്ശേരിയിലെ മൂന്ന് കുരുന്നുകളുടെ ജീവൻ രക്ഷിക്കാൻ കൈകോർത്ത് കേരളം; വ്യാജപ്രചാരണങ്ങളും തട്ടിപ്പും ധനസമാഹരണത്തിന് വെല്ലുവിളിയാകുന്നു
November 24, 2026
‘സനദ്’ വേതന പിന്തുണാ പദ്ധതി നടപ്പാക്കാൻ ഗോസി പൂർണ്ണ സജ്ജമെന്ന് ധനമന്ത്രി മുഹമ്മദ് അൽ ജദാൻ; മനുഷ്യവിഭവശേഷിയിലുള്ള നിക്ഷേപം രാജ്യത്തിന്റെ മുൻഗണന
‘സനദ്’ വേതന പിന്തുണാ പദ്ധതി നടപ്പാക്കാൻ ഗോസി പൂർണ്ണ സജ്ജമെന്ന് ധനമന്ത്രി മുഹമ്മദ് അൽ ജദാൻ; മനുഷ്യവിഭവശേഷിയിലുള്ള നിക്ഷേപം രാജ്യത്തിന്റെ മുൻഗണന
November 24, 2026
സൗദി ജീവനക്കാർക്കുള്ള ‘സനദ്’ വേതന പിന്തുണാ പദ്ധതി; നടപടികൾ ആരംഭിച്ചതായി ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ്
സൗദി ജീവനക്കാർക്കുള്ള ‘സനദ്’ വേതന പിന്തുണാ പദ്ധതി; നടപടികൾ ആരംഭിച്ചതായി ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ്
November 24, 2026
ജിദ്ദ കെ.എംസി.സിയുടെ സീതി സാഹിബ് സ്മാരക അവാര്‍ഡ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്ക്
ജിദ്ദ കെ.എംസി.സിയുടെ സീതി സാഹിബ് സ്മാരക അവാര്‍ഡ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്ക്
November 24, 2026
സ്വകാര്യ മേഖലയിലെ സൗദി ജീവനക്കാര്‍ക്ക് മൂന്ന് മാസത്തെ 'സനദ്' നഷ്ടപരിഹാരം അനുവദിക്കാന്‍ സല്‍മാന്‍ രാജാവിന്റെ ഉത്തരവ്
സ്വകാര്യ മേഖലയിലെ സൗദി ജീവനക്കാര്‍ക്ക് മൂന്ന് മാസത്തെ 'സനദ്' നഷ്ടപരിഹാരം അനുവദിക്കാന്‍ സല്‍മാന്‍ രാജാവിന്റെ ഉത്തരവ്
November 24, 2026
സൗദിയിലും യുഎഇയിലും വന്‍ ബസ് അപകടങ്ങള്‍; ആകെ 15 മരണം
സൗദിയിലും യുഎഇയിലും വന്‍ ബസ് അപകടങ്ങള്‍; ആകെ 15 മരണം
November 24, 2026
കൗമാര മനസ്സുകളെ ചേര്‍ത്തുപിടിക്കാന്‍ ശില്‍പശാലയുമായി ജി.ജി.ഐ
കൗമാര മനസ്സുകളെ ചേര്‍ത്തുപിടിക്കാന്‍ ശില്‍പശാലയുമായി ജി.ജി.ഐ
November 24, 2026
നോര്‍ക്ക ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതില്‍ വ്യാപക പ്രതിഷേധം
നോര്‍ക്ക ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതില്‍ വ്യാപക പ്രതിഷേധം
November 24, 2026
 നിര്‍മ്മിത ബുദ്ധിയെ അവഗണിക്കുന്നത് അപകടകരം; കാലത്തിനൊത്ത് മാറാന്‍ സജ്ജരാകണമെന്ന് സിജി ലീഡര്‍ഷിപ്പ് പ്രോഗ്രാം
നിര്‍മ്മിത ബുദ്ധിയെ അവഗണിക്കുന്നത് അപകടകരം; കാലത്തിനൊത്ത് മാറാന്‍ സജ്ജരാകണമെന്ന് സിജി ലീഡര്‍ഷിപ്പ് പ്രോഗ്രാം
November 24, 2026
ജിദ്ദ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റിക്ക് കീഴില്‍ സ്റ്റുഡന്റ്‌സ് കെഎംസിസി
ജിദ്ദ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റിക്ക് കീഴില്‍ സ്റ്റുഡന്റ്‌സ് കെഎംസിസി
November 24, 2026

Related News