l o a d i n g

ഗൾഫ്

നിര്‍മ്മിത ബുദ്ധിയെ അവഗണിക്കുന്നത് അപകടകരം; കാലത്തിനൊത്ത് മാറാന്‍ സജ്ജരാകണമെന്ന് സിജി ലീഡര്‍ഷിപ്പ് പ്രോഗ്രാം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 24, 2026

ജിദ്ദ: നിര്‍മ്മിത ബുദ്ധിയെ (AI) അവഗണിക്കുന്നത് അപകടകരമാണെന്നും കാലത്തിന്റെ മാറ്റത്തിനനുസരിച്ച് സ്വയം നവീകരിക്കാന്‍ നാം തയാറാകണമെന്നും സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ഇന്ത്യ (സിജി) സംഘടിപ്പിച്ച ക്രിയേറ്റീവ് ലീഡര്‍ഷിപ്പ് പ്രോഗ്രാമില്‍ അഭിപ്രായമുയര്‍ന്നു. 'ബിസിനസ്സിന്റെ വളര്‍ച്ചയ്ക്കും മത്സരക്ഷമതയ്ക്കും നിര്‍മ്മിത ബുദ്ധി' എന്ന വിഷയത്തില്‍ ഗഫൂര്‍ കൊണ്ടോട്ടി മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു.

കാലത്തിനനുസരിച്ച് സ്വയം മാറാന്‍ സന്നദ്ധരായില്ലെങ്കില്‍ ജീവിതം ദുരന്തമായി മാറുമെന്ന് അദ്ദേഹം പറഞ്ഞു. പരമ്പരാഗത ബിസിനസ്സ് രീതികളുടെ പ്രസക്തി അവസാനിച്ചുവെന്നും മത്സരത്തിന്റെ ഈ കാലഘട്ടത്തില്‍ പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് വിജയിച്ചേ മതിയാകൂ. നിര്‍മ്മിത ബുദ്ധി പ്രയോജനപ്പെടുത്താത്ത പക്ഷം ഉല്‍പാദനക്ഷമതയില്‍ കുറവ് സംഭവിക്കുമെന്നും വലിയ അവസരങ്ങള്‍ നഷ്ടമാകുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

സകല മേഖലകളിലും നിര്‍മ്മിത ബുദ്ധിയുടെ സാന്നിധ്യം വര്‍ധിച്ചുവരികയാണ്. ഭാവിയില്‍ നിര്‍ണ്ണായകമാകുന്ന സ്റ്റോക്ക് നിരീക്ഷണം, വിപണി വിശകലനം, ഓണ്‍ലൈന്‍ ബിസിനസ്സ്, ലോജിസ്റ്റിക്‌സ്, ആതുരശുശ്രൂഷ, വിദ്യാഭ്യാസം തുടങ്ങി എല്ലാ രംഗങ്ങളിലും ഇതിന്റെ സ്വാധീനം പ്രകടമാണ്. തുടര്‍ന്ന്, നിര്‍മ്മിത ബുദ്ധി തുറന്നുതരുന്ന പുതിയ സാധ്യതകളെക്കുറിച്ച് റഷീദ് അമീര്‍ സംസാരിച്ചു. എവിടെ വെല്ലുവിളികള്‍ ഉണ്ടോ അവിടെ പുതിയ അവസരങ്ങളും ഉണ്ടാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

വിവിധ വിഷയങ്ങളെ അധികരിച്ച് നടന്ന ഗ്രൂപ്പ് ചര്‍ച്ചകള്‍ ഏറെ സജീവവും ഫലപ്രദവുമായി. നിരവധി പേരുടെ പങ്കാളിത്തം കൊണ്ട് ക്രിയേറ്റീവ് ലീഡര്‍ഷിപ്പ് പ്രോഗ്രാം വേറിട്ട അനുഭവമായി മാറി.

ചടങ്ങില്‍ സിജി ചെയര്‍മാന്‍ എന്‍ജിനീയര്‍ മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. എ.എം. അഷ്‌റഫ്, മുഹമ്മദ് ബൈജു, ഡോ. ഫൈസല്‍, ഫവാസ്, ഹനീഫ തുടങ്ങിയവര്‍ സംസാരിച്ചു. അഫാസ് ജാ അവതാരകനായിരുന്നു. ഇബ്‌റാഹീം ശംനാട് ഖുര്‍ആനില്‍ നിന്ന് അവതരിപ്പിച്ചു.

Latest News

ഓമശ്ശേരിയിലെ മൂന്ന് കുരുന്നുകളുടെ ജീവൻ രക്ഷിക്കാൻ കൈകോർത്ത് കേരളം; വ്യാജപ്രചാരണങ്ങളും തട്ടിപ്പും ധനസമാഹരണത്തിന് വെല്ലുവിളിയാകുന്നു
ഓമശ്ശേരിയിലെ മൂന്ന് കുരുന്നുകളുടെ ജീവൻ രക്ഷിക്കാൻ കൈകോർത്ത് കേരളം; വ്യാജപ്രചാരണങ്ങളും തട്ടിപ്പും ധനസമാഹരണത്തിന് വെല്ലുവിളിയാകുന്നു
November 24, 2026
‘സനദ്’ വേതന പിന്തുണാ പദ്ധതി നടപ്പാക്കാൻ ഗോസി പൂർണ്ണ സജ്ജമെന്ന് ധനമന്ത്രി മുഹമ്മദ് അൽ ജദാൻ; മനുഷ്യവിഭവശേഷിയിലുള്ള നിക്ഷേപം രാജ്യത്തിന്റെ മുൻഗണന
‘സനദ്’ വേതന പിന്തുണാ പദ്ധതി നടപ്പാക്കാൻ ഗോസി പൂർണ്ണ സജ്ജമെന്ന് ധനമന്ത്രി മുഹമ്മദ് അൽ ജദാൻ; മനുഷ്യവിഭവശേഷിയിലുള്ള നിക്ഷേപം രാജ്യത്തിന്റെ മുൻഗണന
November 24, 2026
സൗദി ജീവനക്കാർക്കുള്ള ‘സനദ്’ വേതന പിന്തുണാ പദ്ധതി; നടപടികൾ ആരംഭിച്ചതായി ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ്
സൗദി ജീവനക്കാർക്കുള്ള ‘സനദ്’ വേതന പിന്തുണാ പദ്ധതി; നടപടികൾ ആരംഭിച്ചതായി ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ്
November 24, 2026
ജിദ്ദ കെ.എംസി.സിയുടെ സീതി സാഹിബ് സ്മാരക അവാര്‍ഡ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്ക്
ജിദ്ദ കെ.എംസി.സിയുടെ സീതി സാഹിബ് സ്മാരക അവാര്‍ഡ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്ക്
November 24, 2026
സ്വകാര്യ മേഖലയിലെ സൗദി ജീവനക്കാര്‍ക്ക് മൂന്ന് മാസത്തെ 'സനദ്' നഷ്ടപരിഹാരം അനുവദിക്കാന്‍ സല്‍മാന്‍ രാജാവിന്റെ ഉത്തരവ്
സ്വകാര്യ മേഖലയിലെ സൗദി ജീവനക്കാര്‍ക്ക് മൂന്ന് മാസത്തെ 'സനദ്' നഷ്ടപരിഹാരം അനുവദിക്കാന്‍ സല്‍മാന്‍ രാജാവിന്റെ ഉത്തരവ്
November 24, 2026
സൗദിയിലും യുഎഇയിലും വന്‍ ബസ് അപകടങ്ങള്‍; ആകെ 15 മരണം
സൗദിയിലും യുഎഇയിലും വന്‍ ബസ് അപകടങ്ങള്‍; ആകെ 15 മരണം
November 24, 2026
കൗമാര മനസ്സുകളെ ചേര്‍ത്തുപിടിക്കാന്‍ ശില്‍പശാലയുമായി ജി.ജി.ഐ
കൗമാര മനസ്സുകളെ ചേര്‍ത്തുപിടിക്കാന്‍ ശില്‍പശാലയുമായി ജി.ജി.ഐ
November 24, 2026
നോര്‍ക്ക ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതില്‍ വ്യാപക പ്രതിഷേധം
നോര്‍ക്ക ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതില്‍ വ്യാപക പ്രതിഷേധം
November 24, 2026
 നിര്‍മ്മിത ബുദ്ധിയെ അവഗണിക്കുന്നത് അപകടകരം; കാലത്തിനൊത്ത് മാറാന്‍ സജ്ജരാകണമെന്ന് സിജി ലീഡര്‍ഷിപ്പ് പ്രോഗ്രാം
നിര്‍മ്മിത ബുദ്ധിയെ അവഗണിക്കുന്നത് അപകടകരം; കാലത്തിനൊത്ത് മാറാന്‍ സജ്ജരാകണമെന്ന് സിജി ലീഡര്‍ഷിപ്പ് പ്രോഗ്രാം
November 24, 2026
ജിദ്ദ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റിക്ക് കീഴില്‍ സ്റ്റുഡന്റ്‌സ് കെഎംസിസി
ജിദ്ദ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റിക്ക് കീഴില്‍ സ്റ്റുഡന്റ്‌സ് കെഎംസിസി
November 24, 2026

Related News