l o a d i n g

ഗൾഫ്

നോര്‍ക്ക ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതില്‍ വ്യാപക പ്രതിഷേധം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 24, 2026

കൊല്ലം: കേരളത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം നോര്‍ക്ക ക്ഷേമ പെന്‍ഷന്‍ കഴിഞ്ഞ നാല് മാസത്തിലധികമായി മുടങ്ങിയതില്‍ വ്യാപക പ്രതിഷേധം. കൊല്ലം പ്രവിശ്യയിലെ പള്ളിമുക്ക്, മയ്യനാട്, ഇരവിപുരം, കൂട്ടിക്കട തുടങ്ങിയ പ്രദേശങ്ങളില്‍ പ്രവാസം മതിയാക്കി നാട്ടില്‍ കഴിയുന്ന നിരവധി പേരാണ് പെന്‍ഷന്‍ മുടങ്ങിയതോടെ ദുരിതത്തിലായത്.

ദീര്‍ഘകാലം പ്രവാസജീവിതം നയിച്ചവരില്‍ നോര്‍ക്ക അംഗത്വം സ്വീകരിക്കുകയും ക്ഷേമ പെന്‍ഷനു വേണ്ടി അഞ്ച് വര്‍ഷം അംശദായം അടയ്ക്കുകയും ചെയ്തവര്‍ക്കാണ് പ്രതിമാസ പെന്‍ഷന്‍ വിതരണം നടത്തിയിരുന്നത്. മുന്‍പ് എല്ലാ മാസവും അഞ്ചാം തീയതിക്കുള്ളില്‍ തുക അക്കൗണ്ടില്‍ എത്തുമായിരുന്നു. പിന്നീട് അത് മാസാവസാനം വരെ നീളുമായിരുന്നെങ്കിലും കൃത്യമായി ലഭിച്ചിരുന്നു. അപൂര്‍വ്വം ചില മാസങ്ങളില്‍ മുടങ്ങിയാല്‍ തന്നെ അടുത്ത മാസം കുടിശ്ശികയടക്കം ഒന്നിച്ച് ലഭിക്കുമായിരുന്നു. എന്നാല്‍ ഇതാദ്യമായാണ് നാല് മാസത്തിലധികം തുക കിട്ടാതിരിക്കുന്നത്.

ചെറിയ ശമ്പളത്തില്‍ ജോലി ചെയ്തിരുന്ന സാധാരണക്കാരായ പ്രവാസികളാണ് വരിക്കാരില്‍ അധികവും. പെന്‍ഷന്‍ മുടങ്ങിയതോടെ പ്രദേശത്തെ മുന്‍ പ്രവാസികളായ പൊതുപ്രവര്‍ത്തകരെ കണ്ട് ഇവര്‍ തങ്ങളുടെ ആവലാതികള്‍ അറിയിക്കുന്നുണ്ട്. നാട്ടില്‍ ഒട്ടനവധി പ്രവാസി സംഘടനകള്‍ ഉണ്ടെങ്കിലും കുടുംബ സംഗമങ്ങള്‍ നടത്തുന്നതിനപ്പുറം പ്രവാസികളുടെ പ്രശ്‌നങ്ങളില്‍ ഇടപെടുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. കക്ഷിരാഷ്ട്രീയം നോക്കാതെ പ്രവാസികള്‍ക്ക് അര്‍ഹമായ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനായി എല്ലാവരും ഒത്തുനില്‍ക്കണമെന്ന് മുന്‍ പ്രവാസികള്‍ ആവശ്യപ്പെട്ടു.

- ഇക്ബാല്‍ കൂട്ടിക്കട

Latest News

ഓമശ്ശേരിയിലെ മൂന്ന് കുരുന്നുകളുടെ ജീവൻ രക്ഷിക്കാൻ കൈകോർത്ത് കേരളം; വ്യാജപ്രചാരണങ്ങളും തട്ടിപ്പും ധനസമാഹരണത്തിന് വെല്ലുവിളിയാകുന്നു
ഓമശ്ശേരിയിലെ മൂന്ന് കുരുന്നുകളുടെ ജീവൻ രക്ഷിക്കാൻ കൈകോർത്ത് കേരളം; വ്യാജപ്രചാരണങ്ങളും തട്ടിപ്പും ധനസമാഹരണത്തിന് വെല്ലുവിളിയാകുന്നു
November 24, 2026
‘സനദ്’ വേതന പിന്തുണാ പദ്ധതി നടപ്പാക്കാൻ ഗോസി പൂർണ്ണ സജ്ജമെന്ന് ധനമന്ത്രി മുഹമ്മദ് അൽ ജദാൻ; മനുഷ്യവിഭവശേഷിയിലുള്ള നിക്ഷേപം രാജ്യത്തിന്റെ മുൻഗണന
‘സനദ്’ വേതന പിന്തുണാ പദ്ധതി നടപ്പാക്കാൻ ഗോസി പൂർണ്ണ സജ്ജമെന്ന് ധനമന്ത്രി മുഹമ്മദ് അൽ ജദാൻ; മനുഷ്യവിഭവശേഷിയിലുള്ള നിക്ഷേപം രാജ്യത്തിന്റെ മുൻഗണന
November 24, 2026
സൗദി ജീവനക്കാർക്കുള്ള ‘സനദ്’ വേതന പിന്തുണാ പദ്ധതി; നടപടികൾ ആരംഭിച്ചതായി ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ്
സൗദി ജീവനക്കാർക്കുള്ള ‘സനദ്’ വേതന പിന്തുണാ പദ്ധതി; നടപടികൾ ആരംഭിച്ചതായി ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ്
November 24, 2026
ജിദ്ദ കെ.എംസി.സിയുടെ സീതി സാഹിബ് സ്മാരക അവാര്‍ഡ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്ക്
ജിദ്ദ കെ.എംസി.സിയുടെ സീതി സാഹിബ് സ്മാരക അവാര്‍ഡ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്ക്
November 24, 2026
സ്വകാര്യ മേഖലയിലെ സൗദി ജീവനക്കാര്‍ക്ക് മൂന്ന് മാസത്തെ 'സനദ്' നഷ്ടപരിഹാരം അനുവദിക്കാന്‍ സല്‍മാന്‍ രാജാവിന്റെ ഉത്തരവ്
സ്വകാര്യ മേഖലയിലെ സൗദി ജീവനക്കാര്‍ക്ക് മൂന്ന് മാസത്തെ 'സനദ്' നഷ്ടപരിഹാരം അനുവദിക്കാന്‍ സല്‍മാന്‍ രാജാവിന്റെ ഉത്തരവ്
November 24, 2026
സൗദിയിലും യുഎഇയിലും വന്‍ ബസ് അപകടങ്ങള്‍; ആകെ 15 മരണം
സൗദിയിലും യുഎഇയിലും വന്‍ ബസ് അപകടങ്ങള്‍; ആകെ 15 മരണം
November 24, 2026
കൗമാര മനസ്സുകളെ ചേര്‍ത്തുപിടിക്കാന്‍ ശില്‍പശാലയുമായി ജി.ജി.ഐ
കൗമാര മനസ്സുകളെ ചേര്‍ത്തുപിടിക്കാന്‍ ശില്‍പശാലയുമായി ജി.ജി.ഐ
November 24, 2026
നോര്‍ക്ക ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതില്‍ വ്യാപക പ്രതിഷേധം
നോര്‍ക്ക ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതില്‍ വ്യാപക പ്രതിഷേധം
November 24, 2026
 നിര്‍മ്മിത ബുദ്ധിയെ അവഗണിക്കുന്നത് അപകടകരം; കാലത്തിനൊത്ത് മാറാന്‍ സജ്ജരാകണമെന്ന് സിജി ലീഡര്‍ഷിപ്പ് പ്രോഗ്രാം
നിര്‍മ്മിത ബുദ്ധിയെ അവഗണിക്കുന്നത് അപകടകരം; കാലത്തിനൊത്ത് മാറാന്‍ സജ്ജരാകണമെന്ന് സിജി ലീഡര്‍ഷിപ്പ് പ്രോഗ്രാം
November 24, 2026
ജിദ്ദ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റിക്ക് കീഴില്‍ സ്റ്റുഡന്റ്‌സ് കെഎംസിസി
ജിദ്ദ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റിക്ക് കീഴില്‍ സ്റ്റുഡന്റ്‌സ് കെഎംസിസി
November 24, 2026

Related News