l o a d i n g

ഗൾഫ്

ജിദ്ദ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റിക്ക് കീഴില്‍ സ്റ്റുഡന്റ്‌സ് കെഎംസിസി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 24, 2026

ജിദ്ദ: കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റിക്ക് കീഴില്‍ അറിവും മൂല്യബോധവും സാമൂഹിക പ്രതിബദ്ധതയുമുള്ള നാളെയുടെ നേതൃത്വത്തെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ 'സ്റ്റുഡന്റ്‌സ് കെഎംസിസി' രൂപീകരിച്ചു. വിദ്യാര്‍ത്ഥികളെ സംഘടിപ്പിക്കാനും അവരുടെ വിദ്യാഭ്യാസപരവും സര്‍ഗാത്മകവുമായ കഴിവുകള്‍ പരിപോഷിപ്പിക്കാനുമാണ് പുതിയ കൂട്ടായ്മയ്ക്ക് രൂപം നല്‍കിയത്.

സ്‌കൂള്‍ തലം മുതല്‍ ഉന്നത വിദ്യാഭ്യാസം വരെയുള്ള വിദ്യാര്‍ത്ഥികളെ ഉള്‍ക്കൊള്ളിച്ച് രൂപീകരിച്ച കമ്മിറ്റിയുടെ ഭാരവാഹികളായി ഷഹസാദ് ഹസ്സന്‍ (കാസര്‍കോട് - പ്രസിഡന്റ്), ഫാസ് മുഹമ്മദ് (മലപ്പുറം - ജനറല്‍ സെക്രട്ടറി), ഫയാസ് ലത്തീഫ് (കോഴിക്കോട് - ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.

മറ്റു ഭാരവാഹികള്‍: വൈസ് പ്രസിഡന്റുമാര്‍: റിദാന്‍ റഫീഖ്, അബു താഹിര്‍, ഷാന്‍ വാജിദ്, ആഷിക് യഹിയ. സെക്രട്ടറിമാര്‍: ഉമര്‍ നാസ്, അഹമ്മദ് റബാഹ്, ഇഷാന്‍ അലി, മുഹമ്മദ് സയാന്‍ നൗഷാദ്.

വിദ്യാര്‍ത്ഥികളുടെ വ്യക്തിത്വ വികസനം, കരിയര്‍ ഗൈഡന്‍സ്, നേതൃത്വ പരിശീലനം, വിദ്യാഭ്യാസ പ്രോത്സാഹനം, കലാ-കായിക പ്രവര്‍ത്തനങ്ങള്‍, സാമൂഹിക സേവനം, സാങ്കേതിക പരിജ്ഞാന വികസനം തുടങ്ങിയ മേഖലകളില്‍ ക്രിയാത്മകമായ പദ്ധതികള്‍ നടപ്പിലാക്കുകയാണ് പുതിയ കൂട്ടായ്മയുടെ ലക്ഷ്യം.

ആക്ടിംഗ് പ്രസിഡന്റ് സി.കെ. റസാക്ക് മാസ്റ്ററുടെ അധ്യക്ഷതയില്‍ ചേര്‍ന്ന രൂപീകരണ യോഗത്തില്‍ എന്‍ജിനീയര്‍ ശൈഖ് മുഹമ്മദ് റിയാസുദ്ദീന്‍ മുഖ്യപ്രഭാഷണം നടത്തി. വിദ്യാഭ്യാസത്തിലൂടെ ശാക്തീകരിക്കപ്പെടുന്നതും മൂല്യബോധത്തിലൂടെ നയിക്കപ്പെടുന്നതും സാമൂഹിക പ്രതിബദ്ധതയിലൂടെ തിരിച്ചറിയപ്പെടുന്നതുമായ ഒരു പുതുതലമുറയെയാണ് വാര്‍ത്തെടുക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ കേവലം നാളെയുടെ കെഎംസിസി പ്രവര്‍ത്തകര്‍ മാത്രമല്ല, മറിച്ച് നാളെയുടെ സമൂഹത്തെ നയിക്കേണ്ട ഉത്തരവാദിത്തമുള്ള നേതൃത്വമാകണം. വിദ്യാര്‍ത്ഥികളുടെ കഴിവുകള്‍ കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയും അവരുടെ സ്വപ്നങ്ങള്‍ക്ക് കരുത്തുപകരുകയും ആത്മവിശ്വാസവും സര്‍ഗാത്മകതയും സാമൂഹിക ബോധവുമുള്ള വ്യക്തിത്വങ്ങളായി വളര്‍ത്തിയെടുക്കുകയും ചെയ്യേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിദ്യാഭ്യാസപരമായ മികവിനൊപ്പം ധാര്‍മിക മൂല്യങ്ങള്‍, മതസൗഹാര്‍ദ്ദം, ജനാധിപത്യബോധം, സഹിഷ്ണുത, സേവന മനോഭാവം, സാമൂഹിക ഉത്തരവാദിത്തം എന്നിവയിലും വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്ന പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ആശയങ്ങള്‍ തുറന്നുപറയാനും കഴിവുകള്‍ പ്രകടിപ്പിക്കാനും സംഘടനാ പ്രവര്‍ത്തനങ്ങളില്‍ നേതൃത്വപരമായ പങ്കാളിത്തം വഹിക്കാനും അവസരമൊരുക്കുന്ന വേദിയായി സ്റ്റുഡന്റ്‌സ് കെഎംസിസി മാറും. മുതിര്‍ന്ന നേതൃത്വത്തിന്റെ അനുഭവസമ്പത്തും പുതുതലമുറയുടെ നൂതന ചിന്തകളും സമന്വയിപ്പിച്ച് മുന്നോട്ടുപോകുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

നാസര്‍ മച്ചിങ്ങല്‍, മുംതാസ് ടീച്ചര്‍, ഷമീല മൂസ, ഇ.കെ. ബാദുഷ, മുസ്തഫ മാസ്റ്റര്‍ വേങ്ങര എന്നിവര്‍ പ്രസംഗിച്ചു. വി.പി. മുസ്തഫ സ്വാഗതവും അബ്ദുറഹിമാന്‍ വെള്ളിമാടുകുന്ന് നന്ദിയും പറഞ്ഞു. നൂഹ് ഹൈദര്‍ ഖിറാഅത്ത് നടത്തി. സാബില്‍ മമ്പാട്, ജലാല്‍ തേഞ്ഞിപ്പലം, ഇസ്ഹാഖ് പൂണ്ടോളി, ഷൗക്കത്ത് ഒഴുക്കൂര്‍, ലത്തീഫ് വെള്ളമുണ്ട, ഇല്യാസ് കല്ലിങ്ങല്‍, മജീദ് പുകയൂര്‍, നൗഷാദ് ചപ്പാരപ്പടവ്, സക്കറിയ ആറളം, ഹബീബ് പട്ടാമ്പി, കുഞ്ഞിമുഹമ്മദ്, ശിഹാബ് വയനാട്, നൗഫല്‍ ഉള്ളാടന്‍, മുസ്തഫ കോഴിശ്ശേരി, റഷീദ് എറണാകുളം, ബഷീര്‍ കീലത്ത്, മൂസ പട്ടത്ത്, ഫൈറൂസ് കൊണ്ടോട്ടി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി

Latest News

ഓമശ്ശേരിയിലെ മൂന്ന് കുരുന്നുകളുടെ ജീവൻ രക്ഷിക്കാൻ കൈകോർത്ത് കേരളം; വ്യാജപ്രചാരണങ്ങളും തട്ടിപ്പും ധനസമാഹരണത്തിന് വെല്ലുവിളിയാകുന്നു
ഓമശ്ശേരിയിലെ മൂന്ന് കുരുന്നുകളുടെ ജീവൻ രക്ഷിക്കാൻ കൈകോർത്ത് കേരളം; വ്യാജപ്രചാരണങ്ങളും തട്ടിപ്പും ധനസമാഹരണത്തിന് വെല്ലുവിളിയാകുന്നു
November 24, 2026
‘സനദ്’ വേതന പിന്തുണാ പദ്ധതി നടപ്പാക്കാൻ ഗോസി പൂർണ്ണ സജ്ജമെന്ന് ധനമന്ത്രി മുഹമ്മദ് അൽ ജദാൻ; മനുഷ്യവിഭവശേഷിയിലുള്ള നിക്ഷേപം രാജ്യത്തിന്റെ മുൻഗണന
‘സനദ്’ വേതന പിന്തുണാ പദ്ധതി നടപ്പാക്കാൻ ഗോസി പൂർണ്ണ സജ്ജമെന്ന് ധനമന്ത്രി മുഹമ്മദ് അൽ ജദാൻ; മനുഷ്യവിഭവശേഷിയിലുള്ള നിക്ഷേപം രാജ്യത്തിന്റെ മുൻഗണന
November 24, 2026
സൗദി ജീവനക്കാർക്കുള്ള ‘സനദ്’ വേതന പിന്തുണാ പദ്ധതി; നടപടികൾ ആരംഭിച്ചതായി ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ്
സൗദി ജീവനക്കാർക്കുള്ള ‘സനദ്’ വേതന പിന്തുണാ പദ്ധതി; നടപടികൾ ആരംഭിച്ചതായി ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ്
November 24, 2026
ജിദ്ദ കെ.എംസി.സിയുടെ സീതി സാഹിബ് സ്മാരക അവാര്‍ഡ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്ക്
ജിദ്ദ കെ.എംസി.സിയുടെ സീതി സാഹിബ് സ്മാരക അവാര്‍ഡ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്ക്
November 24, 2026
സ്വകാര്യ മേഖലയിലെ സൗദി ജീവനക്കാര്‍ക്ക് മൂന്ന് മാസത്തെ 'സനദ്' നഷ്ടപരിഹാരം അനുവദിക്കാന്‍ സല്‍മാന്‍ രാജാവിന്റെ ഉത്തരവ്
സ്വകാര്യ മേഖലയിലെ സൗദി ജീവനക്കാര്‍ക്ക് മൂന്ന് മാസത്തെ 'സനദ്' നഷ്ടപരിഹാരം അനുവദിക്കാന്‍ സല്‍മാന്‍ രാജാവിന്റെ ഉത്തരവ്
November 24, 2026
സൗദിയിലും യുഎഇയിലും വന്‍ ബസ് അപകടങ്ങള്‍; ആകെ 15 മരണം
സൗദിയിലും യുഎഇയിലും വന്‍ ബസ് അപകടങ്ങള്‍; ആകെ 15 മരണം
November 24, 2026
കൗമാര മനസ്സുകളെ ചേര്‍ത്തുപിടിക്കാന്‍ ശില്‍പശാലയുമായി ജി.ജി.ഐ
കൗമാര മനസ്സുകളെ ചേര്‍ത്തുപിടിക്കാന്‍ ശില്‍പശാലയുമായി ജി.ജി.ഐ
November 24, 2026
നോര്‍ക്ക ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതില്‍ വ്യാപക പ്രതിഷേധം
നോര്‍ക്ക ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതില്‍ വ്യാപക പ്രതിഷേധം
November 24, 2026
 നിര്‍മ്മിത ബുദ്ധിയെ അവഗണിക്കുന്നത് അപകടകരം; കാലത്തിനൊത്ത് മാറാന്‍ സജ്ജരാകണമെന്ന് സിജി ലീഡര്‍ഷിപ്പ് പ്രോഗ്രാം

Related News