l o a d i n g

കേരള

പത്മജക്ക് ബി.ജെ.പി മടുത്തു, ഇന്ന് രാജിക്കത്ത് നല്‍കും

Thumbnail
Publisher By     Staff Reporter
November 19, 2026


കൊച്ചി: കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാല്‍ പാര്‍ട്ടി വിടാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടിയില്‍ അര്‍ഹമായ പരിഗണനയും ഉത്തരവാദിത്വങ്ങളും ലഭിക്കാത്തതിലുള്ള അതൃപ്തിയാണ് രാജിയിലേക്ക് നയിക്കുന്നതെന്നാണ് പത്മജയുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന് ഇന്ന് രാജിക്കത്ത് കൈമാറിയേക്കും. രാജിക്കാര്യം വാക്കാല്‍ നേതൃത്വത്തെ അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

2024 മാര്‍ച്ച് ഏഴിനാണ് പത്മജ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുണ്ടായ ഈ രാഷ്ട്രീയ മാറ്റം കേരളത്തില്‍ വലിയ ചര്‍ച്ചയായിരുന്നു. പിതാവ് കെ. കരുണാകരനും സഹോദരന്‍ കെ. മുരളീധരനും 2005ല്‍ കോണ്‍ഗ്രസ് വിട്ട് പുതിയ പാര്‍ട്ടി രൂപീകരിച്ചപ്പോഴും കോണ്‍ഗ്രസിനൊപ്പം നിലയുറപ്പിച്ചിരുന്ന പത്മജയുടെ ചുവടുമാറ്റം രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിച്ചിരുന്നു. നിലവില്‍ ബി.ജെ.പി ദേശീയ കൗണ്‍സില്‍ അംഗമാണ്.

ബി.ജെ.പിയില്‍ ചേര്‍ന്നതോടെ തൃശൂരില്‍ പാര്‍ട്ടിക്ക് രാഷ്ട്രീയ നേട്ടമുണ്ടായെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സുരേഷ് ഗോപി വിജയിച്ചതില്‍ പത്മജയുടെ വരവിനും പങ്കുണ്ടായിരുന്നുവെന്നും വിലയിരുത്തലുകളുണ്ടായിരുന്നു. ദേശീയ വനിതാ കമ്മീഷന്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ ഉന്നത പദവി ലഭിക്കുമെന്ന അഭ്യൂഹങ്ങളുണ്ടായെങ്കിലും അതൊന്നും യാഥാര്‍ഥ്യമായില്ല.

നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം ബി.ജെ.പിയുടെ സജീവ പ്രവര്‍ത്തനങ്ങളില്‍നിന്ന് പത്മജ വിട്ടുനില്‍ക്കുകയായിരുന്നു. കോണ്‍ഗ്രസിലേക്ക് മടങ്ങുന്നതുമായി ബന്ധപ്പെട്ട് സഹോദരന്‍ കെ. മുരളീധരനുമായും ചില കോണ്‍ഗ്രസ് നേതാക്കളുമായും ചര്‍ച്ചകള്‍ നടത്തിയതായാണ് വിവരം. രാഷ്ട്രീയ പ്രവര്‍ത്തനം തുടരാന്‍ അനുയോജ്യമായ വേദി വേണമെന്നും കോണ്‍ഗ്രസില്‍ അതിനുള്ള സാഹചര്യമുണ്ടെന്നുമാണ് അടുത്ത വൃത്തങ്ങളുടെ വിശദീകരണം.

അതേസമയം, പത്മജയുടെ മടങ്ങിവരവിനെക്കുറിച്ച് കോണ്‍ഗ്രസിനുള്ളിലും ചര്‍ച്ചകള്‍ സജീവമാണ്. തൃശൂരിലെ ചില കോണ്‍ഗ്രസ് നേതാക്കള്‍ തിരിച്ചെടുക്കുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. പത്മജയ്‌ക്കൊപ്പം ബി.ജെ.പിയിലെത്തിയ ചില പ്രവര്‍ത്തകരും പാര്‍ട്ടി വിടാന്‍ ആലോചിക്കുന്നതായാണ് സൂചന.

2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി തൃശൂരില്‍ മത്സരിച്ച പത്മജ സി.പി.ഐയിലെ പി. ബാലചന്ദ്രനോട് 946 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. 2026ല്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിച്ചപ്പോള്‍ മൂന്നാം സ്ഥാനത്തേക്കു പോയി.

Latest News

നിക്കോള്‍സ് 175 നോട്ടൗട്ട്, ന്യൂസിലന്‍ഡ് 368 ന് പുറത്ത്
നിക്കോള്‍സ് 175 നോട്ടൗട്ട്, ന്യൂസിലന്‍ഡ് 368 ന് പുറത്ത്
November 20, 2026
പൊലൂഷന്‍ സര്‍ടിഫിക്കറ്റ് കാലാവധി നീട്ടുന്നു, പുതിയ വാഹനങ്ങള്‍ക്ക് ബാധകം
പൊലൂഷന്‍ സര്‍ടിഫിക്കറ്റ് കാലാവധി നീട്ടുന്നു, പുതിയ വാഹനങ്ങള്‍ക്ക് ബാധകം
November 20, 2026
രാമായണത്തില്‍ ഹിറ്റായി ജടായു, സന്ദര്‍ശിക്കാന്‍ മോദി കൊല്ലത്തേക്ക്
രാമായണത്തില്‍ ഹിറ്റായി ജടായു, സന്ദര്‍ശിക്കാന്‍ മോദി കൊല്ലത്തേക്ക്
November 20, 2026
കശ്മീരില്‍ സുപ്രധാന നേട്ടമെന്ന്  അമിത് ഷാ, ഇന്ത്യക്കാരായ  ഭീകരര്‍ ഇനിയില്ല
കശ്മീരില്‍ സുപ്രധാന നേട്ടമെന്ന് അമിത് ഷാ, ഇന്ത്യക്കാരായ ഭീകരര്‍ ഇനിയില്ല
November 20, 2026
പൂന്താനം സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു
പൂന്താനം സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു
November 20, 2026
സൗദിയിലെ ലുലുവില്‍ സൂപ്പര്‍ ഫ്രൈഡേ തുടങ്ങി; 70 ശതമാനം വരെ വിലക്കിഴിവ്
സൗദിയിലെ ലുലുവില്‍ സൂപ്പര്‍ ഫ്രൈഡേ തുടങ്ങി; 70 ശതമാനം വരെ വിലക്കിഴിവ്
November 19, 2026
ആഫ്രിക്കയില്‍ എട്ട് രാജ്യങ്ങളിലേക്ക് ഇറാം ഹോള്‍ഡിങ്സിന്റെ വളര്‍ച്ചാ പദ്ധതി; കെയ്റോയില്‍ പുതിയ ഓഫീസ്
ആഫ്രിക്കയില്‍ എട്ട് രാജ്യങ്ങളിലേക്ക് ഇറാം ഹോള്‍ഡിങ്സിന്റെ വളര്‍ച്ചാ പദ്ധതി; കെയ്റോയില്‍ പുതിയ ഓഫീസ്
November 19, 2026
'മയ്യഴിയില്‍ നിന്ന് മരുഭൂമിയിലേക്ക്' ഷാര്‍ജ പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്തു
'മയ്യഴിയില്‍ നിന്ന് മരുഭൂമിയിലേക്ക്' ഷാര്‍ജ പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്തു
November 19, 2026
യു.പി സ്വദേശി മനോജ് കുമാര്‍ ശര്‍മ്മയുടെ മൃതദേഹം നാളെ നാട്ടില്‍ സംസ്‌കരിക്കും
യു.പി സ്വദേശി മനോജ് കുമാര്‍ ശര്‍മ്മയുടെ മൃതദേഹം നാളെ നാട്ടില്‍ സംസ്‌കരിക്കും
November 19, 2026
അബുദാബി വിമാനത്താവളത്തിൽ കുഴഞ്ഞുവീണ താനൂർ സ്വദേശി മരിച്ചു
അബുദാബി വിമാനത്താവളത്തിൽ കുഴഞ്ഞുവീണ താനൂർ സ്വദേശി മരിച്ചു
November 19, 2026