l o a d i n g

ബിസിനസ്

സൗദിയിലെ ലുലുവില്‍ സൂപ്പര്‍ ഫ്രൈഡേ തുടങ്ങി; 70 ശതമാനം വരെ വിലക്കിഴിവ്

Thumbnail
Publisher By     Staff Reporter
November 19, 2026

റിയാദ്: ഇലക്ട്രോണിക്സ് മുതല്‍ ഫാഷന്‍ ഉല്‍പ്പന്നങ്ങള്‍ വരെ ആയിരക്കണക്കിന് സാധനങ്ങള്‍ക്ക് വിലക്കിഴിവുമായി സൗദിയിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ സൂപ്പര്‍ ഫ്രൈഡേ വില്‍പന തുടങ്ങി. നവംബര്‍ 18-ന് ആരംഭിച്ച വില്‍പന ഡിസംബര്‍ ഒന്നുവരെ നീളും. രാജ്യത്തെ എല്ലാ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളിലും 70 ശതമാനം വരെ വിലക്കിഴിവ് ലഭിക്കുമെന്ന് ലുലു അറിയിച്ചു.

റിയാദില്‍ നടന്ന ചടങ്ങില്‍ ഹുവായ് സൗദി അറേബ്യ ചാനല്‍ ഡയറക്ടര്‍ ലിപെങ് സൂപ്പര്‍ ഫ്രൈഡേ വില്‍പന ഉദ്ഘാടനം ചെയ്തു. ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് സൗദി ഡയറക്ടര്‍ മുഹമ്മദ് ഹാരിസ്, ലുലു മാനേജ്മെന്റ് അംഗങ്ങള്‍, പ്രമുഖ ബ്രാന്‍ഡുകളുടെ പ്രതിനിധികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

സ്മാര്‍ട്ട്ഫോണുകള്‍, ഗാഡ്ജറ്റുകള്‍, ടിവികള്‍, ലാപ്ടോപ്പുകള്‍, ആക്സസറികള്‍, അടുക്കള സാമഗ്രികള്‍, വീട്ടുപയോഗ ഉല്‍പ്പന്നങ്ങള്‍, ഹോം ഫര്‍ണിഷിങ് സാമഗ്രികള്‍ എന്നിവ ഓഫറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചെരുപ്പുകള്‍, വനിതകളുടെ ഹാന്‍ഡ്ബാഗുകള്‍, റിയോ ഫാഷന്‍ ഉല്‍പ്പന്നങ്ങള്‍, കുട്ടികള്‍ക്കുള്ള സാധനങ്ങള്‍ എന്നിവയ്ക്കും വിലക്കിഴിവുണ്ട്.

ലുലു ഓണ്‍ലൈന്‍ വഴിയും സൂപ്പര്‍ ഫ്രൈഡേ ഓഫറുകള്‍ ലഭിക്കും. ഓഫറില്‍ ഉള്‍പ്പെട്ട ഗാഡ്ജറ്റുകള്‍ ലുലു മിനിറ്റ്സ് ആപ്പിലൂടെ ഓര്‍ഡര്‍ ചെയ്താല്‍ മിനിറ്റുകള്‍ക്കുള്ളില്‍ വീട്ടിലെത്തിക്കുമെന്ന് കമ്പനി അറിയിച്ചു. സൗദിയില്‍ ഇതാദ്യമായാണ് ലുലു മിനിറ്റ്സ് വഴി ഗാഡ്ജറ്റുകള്‍ക്ക് ഹോം ഡെലിവറി സൗകര്യം ഒരുക്കുന്നത്. ലോക്കേറ്റ്, നൂണ്‍, ഹംഗര്‍‌സ്റ്റേഷന്‍, ട്രെന്‍ഡിയോള്‍ എന്നീ ആപ്പുകള്‍ വഴിയും ഓഫറിലുള്ള ഗാഡ്ജറ്റുകള്‍ ഓര്‍ഡര്‍ ചെയ്യാം.

ലുലു എക്സ്പ്രസില്‍ അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ കണ്ണടകള്‍, സണ്‍ഗ്ലാസുകള്‍, കോണ്‍ടാക്ട് ലെന്‍സുകള്‍ തുടങ്ങിയ ഒപ്റ്റിക്കല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 60 ശതമാനം വരെ വിലക്കിഴിവുണ്ട്. ലുലു എക്സ്‌ക്ലൂസീവ് സ്‌റ്റൈല്‍ ക്യാംപെയ്നിന്റെ ഭാഗമായി തിരഞ്ഞെടുത്ത വിഭാഗങ്ങളില്‍ 50 ശതമാനം വിലക്കിഴിവും ലഭിക്കും.

ഡിഷ്വാഷറുകള്‍, അയണ്‍ ബോക്സുകള്‍, എല്‍ഇഡി ടിവികള്‍, സൗണ്ട് ബാറുകള്‍, പാര്‍ട്ടി സ്പീക്കറുകള്‍, ടിഡബ്ല്യുഎസ് ഇയര്‍ബഡുകള്‍, ഹെഡ്ഫോണുകള്‍, സെക്യൂരിറ്റി ക്യാമറകള്‍, ആക്ഷന്‍ ക്യാമറകള്‍, ആരോഗ്യപരിചരണ ഉല്‍പ്പന്നങ്ങള്‍, മോട്ടോറോള ഫോള്‍ഡ് ഉള്‍പ്പെടെയുള്ള സ്മാര്‍ട്ട്ഫോണുകള്‍ എന്നിവ ഇലക്ട്രോണിക്സ്, ഹോം ഇലക്ട്രിക്കല്‍ ഓഫറുകളില്‍ ഉള്‍പ്പെടും. ബോട്ട് ഉള്‍പ്പെടെയുള്ള ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങള്‍ക്കും ഫിലിപ്സ്, വാള്‍, ബ്വറര്‍ (Beurer) ബ്രാന്‍ഡുകളുടെ വ്യക്തിഗത പരിചരണ ഉല്‍പ്പന്നങ്ങള്‍ക്കും വിലക്കിഴിവുണ്ട്. തിരഞ്ഞെടുത്ത ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍ക്ക് ഒന്ന് വാങ്ങുമ്പോള്‍ മറ്റൊന്ന് സൗജന്യമായി ലഭിക്കുന്ന ഓഫറുമുണ്ട്.

ഓണ്‍ലൈനായോ ഹൈപ്പര്‍മാര്‍ക്കറ്റില്‍ നേരിട്ടോ കുറഞ്ഞത് 2,000 സൗദി റിയാലിന് സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് ടാബി, തമാര എന്നിവയുടെ 'ഷോപ്പ് നൗ, പേ ലേറ്റര്‍' സേവനങ്ങളിലൂടെ ആറു മാസത്തവണകളായി പണമടയ്ക്കാം. റിയാദ് ബാങ്ക്, അറബ് നാഷണല്‍ ബാങ്ക്, എസ്എന്‍ബി, സാബ്, എമിറേറ്റ്സ് എന്‍ബിഡി, അല്‍ രാജ്ഹി ബാങ്ക് എന്നിവ വഴി പലിശരഹിത തവണപദ്ധതികളും ലഭ്യമാണ്. വിവിധ ബാങ്കുകളുടെ ക്രെഡിറ്റ് കാര്‍ഡ് ഓഫറുകളും കാഷ്ബാക്ക് ആനുകൂല്യങ്ങളും ഇതോടൊപ്പം ഒരുക്കിയിട്ടുണ്ട്.

സൗദിയിലെ ഉപഭോക്താക്കള്‍ക്കായി ഈ വര്‍ഷം ലുലു ഒരുക്കുന്ന ഏറ്റവും വലിയ ഷോപ്പിങ് ഓഫറാണ് സൂപ്പര്‍ ഫ്രൈഡേയെന്ന് ലുലു സൗദി ഡയറക്ടര്‍ മുഹമ്മദ് ഹാരിസ് പറഞ്ഞു. ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങള്‍ 70 ശതമാനം വരെ വിലക്കിഴിവില്‍ ലഭ്യമാക്കുകയാണ് ക്യാംപെയിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest News

നിക്കോള്‍സ് 175 നോട്ടൗട്ട്, ന്യൂസിലന്‍ഡ് 368 ന് പുറത്ത്
നിക്കോള്‍സ് 175 നോട്ടൗട്ട്, ന്യൂസിലന്‍ഡ് 368 ന് പുറത്ത്
November 20, 2026
പൊലൂഷന്‍ സര്‍ടിഫിക്കറ്റ് കാലാവധി നീട്ടുന്നു, പുതിയ വാഹനങ്ങള്‍ക്ക് ബാധകം
പൊലൂഷന്‍ സര്‍ടിഫിക്കറ്റ് കാലാവധി നീട്ടുന്നു, പുതിയ വാഹനങ്ങള്‍ക്ക് ബാധകം
November 20, 2026
രാമായണത്തില്‍ ഹിറ്റായി ജടായു, സന്ദര്‍ശിക്കാന്‍ മോദി കൊല്ലത്തേക്ക്
രാമായണത്തില്‍ ഹിറ്റായി ജടായു, സന്ദര്‍ശിക്കാന്‍ മോദി കൊല്ലത്തേക്ക്
November 20, 2026
കശ്മീരില്‍ സുപ്രധാന നേട്ടമെന്ന്  അമിത് ഷാ, ഇന്ത്യക്കാരായ  ഭീകരര്‍ ഇനിയില്ല
കശ്മീരില്‍ സുപ്രധാന നേട്ടമെന്ന് അമിത് ഷാ, ഇന്ത്യക്കാരായ ഭീകരര്‍ ഇനിയില്ല
November 20, 2026
പൂന്താനം സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു
പൂന്താനം സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു
November 20, 2026
സൗദിയിലെ ലുലുവില്‍ സൂപ്പര്‍ ഫ്രൈഡേ തുടങ്ങി; 70 ശതമാനം വരെ വിലക്കിഴിവ്
സൗദിയിലെ ലുലുവില്‍ സൂപ്പര്‍ ഫ്രൈഡേ തുടങ്ങി; 70 ശതമാനം വരെ വിലക്കിഴിവ്
November 19, 2026
ആഫ്രിക്കയില്‍ എട്ട് രാജ്യങ്ങളിലേക്ക് ഇറാം ഹോള്‍ഡിങ്സിന്റെ വളര്‍ച്ചാ പദ്ധതി; കെയ്റോയില്‍ പുതിയ ഓഫീസ്
ആഫ്രിക്കയില്‍ എട്ട് രാജ്യങ്ങളിലേക്ക് ഇറാം ഹോള്‍ഡിങ്സിന്റെ വളര്‍ച്ചാ പദ്ധതി; കെയ്റോയില്‍ പുതിയ ഓഫീസ്
November 19, 2026
'മയ്യഴിയില്‍ നിന്ന് മരുഭൂമിയിലേക്ക്' ഷാര്‍ജ പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്തു
'മയ്യഴിയില്‍ നിന്ന് മരുഭൂമിയിലേക്ക്' ഷാര്‍ജ പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്തു
November 19, 2026
യു.പി സ്വദേശി മനോജ് കുമാര്‍ ശര്‍മ്മയുടെ മൃതദേഹം നാളെ നാട്ടില്‍ സംസ്‌കരിക്കും
യു.പി സ്വദേശി മനോജ് കുമാര്‍ ശര്‍മ്മയുടെ മൃതദേഹം നാളെ നാട്ടില്‍ സംസ്‌കരിക്കും
November 19, 2026
അബുദാബി വിമാനത്താവളത്തിൽ കുഴഞ്ഞുവീണ താനൂർ സ്വദേശി മരിച്ചു
അബുദാബി വിമാനത്താവളത്തിൽ കുഴഞ്ഞുവീണ താനൂർ സ്വദേശി മരിച്ചു
November 19, 2026