അബുദാബി: അവധിക്ക് ശേഷം നാട്ടിൽ നിന്ന് മടങ്ങവേ അബുദാബി വിമാനത്താവളത്തിൽ തലകറങ്ങി വീണ് കഴിഞ്ഞ 12 ദിവസമായി അബുദാബി ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലായിരുന്ന താനൂർ സ്വദേശി മരിച്ചു.
താനൂർ മൂന്നുപള്ളിക്ക് സമീപം താമസിക്കുന്ന അങ്ങാടിക്കടവത്ത് സൈതലവിയുടെ മകൻ ആബിദ് ആണ് ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങിയത്.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
ഭാര്യ: നദീറ (താനൂർ ഒട്ടുപുറം).
മക്കൾ: നൂറാ ഷെറിൻ, സായിം റോഷൻ.
Related News