l o a d i n g

യാത്ര

സന്ദര്‍ശിക്കേണ്ട 20 സ്ഥലങ്ങള്‍, ബി.ബി.സി ലിസ്റ്റില്‍ മേഘാലയയും

Thumbnail
Publisher By     Staff Reporter
November 19, 2026



ലണ്ടന്‍: 2027ല്‍ യാത്ര ചെയ്യാന്‍ ഏറ്റവും അനുയോജ്യമായ ലോകത്തെ 20 വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്‍നിന്ന് ഇടംപിടിച്ച് വടക്കുകിഴക്കന്‍ സംസ്ഥാനമായ മേഘാലയ. ബി.ബി.സി ട്രാവല്‍ പ്രസിദ്ധീകരിച്ച പട്ടികയിലാണ് പ്രകൃതിഭംഗിയും തനതായ ഗോത്രസംസ്‌കാരവും പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാര സാധ്യതകളും കൊണ്ട് ശ്രദ്ധേയമായ മേഘാലയ ഇടംനേടിയത്.

2027ല്‍ സന്ദര്‍ശിക്കാന്‍ സവിശേഷമായ കാരണങ്ങളുള്ള സ്ഥലങ്ങളെയാണ് പട്ടികയ്ക്കായി പരിഗണിച്ചത്. പരിസ്ഥിതി സംരക്ഷണം, പ്രാദേശിക ജനവിഭാഗങ്ങളുടെ സാമ്പത്തിക പുരോഗതി, സാംസ്‌കാരിക പൈതൃക സംരക്ഷണം, ഉത്തരവാദിത്വപൂര്‍ണമായ വിനോദസഞ്ചാരം എന്നിവയ്ക്കാണ് പ്രധാന പരിഗണന നല്‍കിയത്. ബി.ബി.സി ട്രാവല്‍ എഡിറ്റര്‍മാര്‍, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മാധ്യമപ്രവര്‍ത്തകര്‍, സുസ്ഥിര വിനോദസഞ്ചാര വിദഗ്ധര്‍ എന്നിവരുടെ നിര്‍ദേശങ്ങള്‍ അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയത്.

ഖാസി, ജയന്തിയ മലനിരകളിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ജീവനുള്ള വേരുപാലങ്ങളാണ് മേഘാലയയുടെ പ്രധാന ആകര്‍ഷണം. മരങ്ങളുടെ വേരുകള്‍ തലമുറകളായി വളര്‍ത്തി പാലങ്ങളാക്കി മാറ്റുന്ന അപൂര്‍വ നിര്‍മ്മാണരീതിക്ക് പുറമെ പുണ്യവനങ്ങളും മലനിരകളും തനതായ ഗോത്രജീവിതവും സംസ്ഥാനത്തിന്റെ പ്രത്യേകതകളാണ്.

2027 മാര്‍ച്ചില്‍ നടക്കുന്ന 39ാമത് ദേശീയ ഗെയിംസിന് മുന്നോടിയായി മേഘാലയയില്‍ 1,000 ഹോംസ്‌റ്റേകള്‍ ആരംഭിക്കുകയോ നവീകരിക്കുകയോ ചെയ്യാനുള്ള പദ്ധതിയും പട്ടികയില്‍ പരാമര്‍ശിക്കുന്നു. ഇതിലൂടെ വിനോദസഞ്ചാരികള്‍ക്ക് പ്രാദേശിക ജീവിതവും ഭക്ഷണരീതികളും കരകൗശലവിദ്യകളും അടുത്തറിയാന്‍ അവസരമൊരുങ്ങും.

മേഘാലയയിലെ നോങ്രിയാറ്റിലെ ഇരട്ടത്തട്ടിലുള്ള ജീവനുള്ള വേരുപാലത്തിലേക്കുള്ള യാത്രയാണ് ബി.ബി.സി നിര്‍ദേശിക്കുന്ന പ്രധാന അനുഭവം. മൗഫ്‌ലാങ്ങിലെ പുണ്യവനങ്ങള്‍, നോക്രെക് ബയോസ്ഫിയര്‍ റിസര്‍വ്, ഷില്ലോങ്ങിലെ ചെറി ബ്ലോസം ഫെസ്റ്റിവല്‍ എന്നിവയും സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന കേന്ദ്രങ്ങളാണ്.
മഡഗാസ്‌കര്‍, ക്യൂബെക് സിറ്റി-കാനഡ, ഇസെഷിമ ഉപദ്വീപ്-ജപ്പാന്‍, സെന്റ് ഹെലീന, സാല്‍വദോര്‍-ബ്രസീല്‍, ഒക്‌ഫെനോക്കി ചതുപ്പുനിലം-അമേരിക്ക, ബര്‍ഗണ്ടി-ഫ്രാന്‍സ്, ഘാന, ഡെയ്ന്‍ട്രീ-ഓസ്‌ട്രേലിയ, ബോഹിഞ്ഞ്-സ്ലോവേനിയ, അണ്‍സ്റ്റ്-സ്‌കോട്ട്‌ലന്‍ഡ്, ഗാങ്‌വോണ്‍ പ്രവിശ്യ-ദക്ഷിണ കൊറിയ, ആല്‍ബര്‍ട്ട-കാനഡ, സാര്‍ഡീനിയ-ഇറ്റലി, െ്രെകസ്റ്റ്ചര്‍ച്ച്-ന്യൂസിലന്‍ഡ്, ഹര്‍ഗിത കൗണ്ടി-റൊമാനിയ, കോര്‍ഡില്ലേര ബ്ലാങ്ക-പെറു, അല്‍മാട്ടി-കസാഖ്സ്ഥാന്‍ നാഗാട്ടോ യുമോട്ടോ ഓണ്‍സെന്‍-ജപ്പാന്‍ എന്നിവയാണ് പട്ടികയിലെ മറ്റു പ്രദേശങ്ങള്‍.

Latest News

നിക്കോള്‍സ് 175 നോട്ടൗട്ട്, ന്യൂസിലന്‍ഡ് 368 ന് പുറത്ത്
നിക്കോള്‍സ് 175 നോട്ടൗട്ട്, ന്യൂസിലന്‍ഡ് 368 ന് പുറത്ത്
November 20, 2026
പൊലൂഷന്‍ സര്‍ടിഫിക്കറ്റ് കാലാവധി നീട്ടുന്നു, പുതിയ വാഹനങ്ങള്‍ക്ക് ബാധകം
പൊലൂഷന്‍ സര്‍ടിഫിക്കറ്റ് കാലാവധി നീട്ടുന്നു, പുതിയ വാഹനങ്ങള്‍ക്ക് ബാധകം
November 20, 2026
രാമായണത്തില്‍ ഹിറ്റായി ജടായു, സന്ദര്‍ശിക്കാന്‍ മോദി കൊല്ലത്തേക്ക്
രാമായണത്തില്‍ ഹിറ്റായി ജടായു, സന്ദര്‍ശിക്കാന്‍ മോദി കൊല്ലത്തേക്ക്
November 20, 2026
കശ്മീരില്‍ സുപ്രധാന നേട്ടമെന്ന്  അമിത് ഷാ, ഇന്ത്യക്കാരായ  ഭീകരര്‍ ഇനിയില്ല
കശ്മീരില്‍ സുപ്രധാന നേട്ടമെന്ന് അമിത് ഷാ, ഇന്ത്യക്കാരായ ഭീകരര്‍ ഇനിയില്ല
November 20, 2026
പൂന്താനം സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു
പൂന്താനം സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു
November 20, 2026
സൗദിയിലെ ലുലുവില്‍ സൂപ്പര്‍ ഫ്രൈഡേ തുടങ്ങി; 70 ശതമാനം വരെ വിലക്കിഴിവ്
സൗദിയിലെ ലുലുവില്‍ സൂപ്പര്‍ ഫ്രൈഡേ തുടങ്ങി; 70 ശതമാനം വരെ വിലക്കിഴിവ്
November 19, 2026
ആഫ്രിക്കയില്‍ എട്ട് രാജ്യങ്ങളിലേക്ക് ഇറാം ഹോള്‍ഡിങ്സിന്റെ വളര്‍ച്ചാ പദ്ധതി; കെയ്റോയില്‍ പുതിയ ഓഫീസ്
ആഫ്രിക്കയില്‍ എട്ട് രാജ്യങ്ങളിലേക്ക് ഇറാം ഹോള്‍ഡിങ്സിന്റെ വളര്‍ച്ചാ പദ്ധതി; കെയ്റോയില്‍ പുതിയ ഓഫീസ്
November 19, 2026
'മയ്യഴിയില്‍ നിന്ന് മരുഭൂമിയിലേക്ക്' ഷാര്‍ജ പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്തു
'മയ്യഴിയില്‍ നിന്ന് മരുഭൂമിയിലേക്ക്' ഷാര്‍ജ പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്തു
November 19, 2026
യു.പി സ്വദേശി മനോജ് കുമാര്‍ ശര്‍മ്മയുടെ മൃതദേഹം നാളെ നാട്ടില്‍ സംസ്‌കരിക്കും
യു.പി സ്വദേശി മനോജ് കുമാര്‍ ശര്‍മ്മയുടെ മൃതദേഹം നാളെ നാട്ടില്‍ സംസ്‌കരിക്കും
November 19, 2026
അബുദാബി വിമാനത്താവളത്തിൽ കുഴഞ്ഞുവീണ താനൂർ സ്വദേശി മരിച്ചു
അബുദാബി വിമാനത്താവളത്തിൽ കുഴഞ്ഞുവീണ താനൂർ സ്വദേശി മരിച്ചു
November 19, 2026