l o a d i n g

കേരള

അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ ഏഴ് പ്രതികള്‍ക്ക് ജീവപര്യന്തം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 19, 2026


കണ്ണൂര്‍: യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ അരിയില്‍ അബ്ദുള്‍ ഷുക്കൂര്‍ വധക്കേസില്‍ ഏഴ് പ്രതികള്‍ക്ക് ജീവപര്യന്തം. ഒന്ന്, മൂന്ന്, ഏഴ്, ഒമ്പത്, 10, 12, 15 പ്രതികള്‍ക്കാണ് എറണാകുളത്തെ പ്രത്യേക സി.ബി.ഐ. കോടതി ജീവപര്യന്തം വിധിച്ചത്. ഒന്നാംപ്രതി സുമേഷ്, മൂന്നാം പ്രതി അനൂപ്, ഏഴാം പ്രതി പവിത്രന്‍, 9-ാം പ്രതി മനോഹര്‍, 10-ാം പ്രതി ദിനേശന്‍, 12-ാം പ്രതി ബിജുമോന്‍, 15-ാം പ്രതി ഷിജിന്‍ മോഹന്‍ എന്നിവര്‍ക്കാണ് ജീവപര്യന്തം.

2012 ഫെബ്രുവരി 20-നാണ് തളിപ്പറമ്പ് പട്ടുവം അരിയില്‍ സ്വദേശിയായ ഷുക്കൂര്‍ കണ്ണപുരത്തിന് സമീപം കൊല്ലപ്പെട്ടത്. പി. ജയരാജനെയും ടി.വി. രാജേഷിനെയും ആക്രമിച്ചെന്നാരോപിച്ച് ഷുക്കൂറിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. ഷുക്കൂറിന്റെ മാതാവ് പി.സി. ആത്തിക്കയുടെ ഹരജിയില്‍ ഹൈക്കോടതിയാണ് കേസ് സി.ബി.ഐക്ക് വിട്ടത്.

2016 ഫെബ്രുവരി എട്ടിനാണ് അന്വേഷണത്തെയും സി.പി.എമ്മിനെയും നിശിതമായി വിമര്‍ശിച്ചുള്ള ഉത്തരവിലൂടെ തുടരന്വേഷണം സി.ബി.ഐക്ക് വിടാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായതുകൊണ്ടുതന്നെ പ്രതികള്‍ക്ക് വധശിക്ഷ നല്‍കണം എന്നതായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. എന്നാല്‍ ഇത് കോടതി അംഗീകരിച്ചില്ല.

കേസില്‍ രണ്ടാം പ്രതി ഗണേശിനെ നേരത്തെ വെറുതെവിട്ടിരുന്നു. ഒന്ന്, മൂന്ന്, ഏഴ്, ഒമ്പത്, 10, 12, 15 പ്രതികള്‍ കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തിട്ടുണ്ട്. അവര്‍ക്കെതിരെ കൊലക്കുറ്റം തെളിഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് ഇവര്‍ക്ക് ജീവപര്യന്തം വിധിച്ചിരിക്കുന്നത്.

സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം പി. ജയരാജന്‍, സംസ്ഥാനസമിതിയംഗം ടി.വി. രാജേഷ് എന്നിവര്‍ പ്രതിപ്പട്ടികയിലുണ്ടായിരുന്ന കേസില്‍ 14 വര്‍ഷത്തിനുശേഷമാണ് വിധി വരുന്നത്. കേസില്‍ 32-ാം പ്രതിയായിരുന്നു ജയരാജന്‍. രാജേഷ് 33-ാം പ്രതിയും. ഇവരുള്‍പ്പെടെ 33 സി.പി.എം പ്രവര്‍ത്തകരായിരുന്നു കേസിലെ പ്രതികള്‍.

Latest News

നിക്കോള്‍സ് 175 നോട്ടൗട്ട്, ന്യൂസിലന്‍ഡ് 368 ന് പുറത്ത്
നിക്കോള്‍സ് 175 നോട്ടൗട്ട്, ന്യൂസിലന്‍ഡ് 368 ന് പുറത്ത്
November 20, 2026
പൊലൂഷന്‍ സര്‍ടിഫിക്കറ്റ് കാലാവധി നീട്ടുന്നു, പുതിയ വാഹനങ്ങള്‍ക്ക് ബാധകം
പൊലൂഷന്‍ സര്‍ടിഫിക്കറ്റ് കാലാവധി നീട്ടുന്നു, പുതിയ വാഹനങ്ങള്‍ക്ക് ബാധകം
November 20, 2026
രാമായണത്തില്‍ ഹിറ്റായി ജടായു, സന്ദര്‍ശിക്കാന്‍ മോദി കൊല്ലത്തേക്ക്
രാമായണത്തില്‍ ഹിറ്റായി ജടായു, സന്ദര്‍ശിക്കാന്‍ മോദി കൊല്ലത്തേക്ക്
November 20, 2026
കശ്മീരില്‍ സുപ്രധാന നേട്ടമെന്ന്  അമിത് ഷാ, ഇന്ത്യക്കാരായ  ഭീകരര്‍ ഇനിയില്ല
കശ്മീരില്‍ സുപ്രധാന നേട്ടമെന്ന് അമിത് ഷാ, ഇന്ത്യക്കാരായ ഭീകരര്‍ ഇനിയില്ല
November 20, 2026
പൂന്താനം സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു
പൂന്താനം സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു
November 20, 2026
സൗദിയിലെ ലുലുവില്‍ സൂപ്പര്‍ ഫ്രൈഡേ തുടങ്ങി; 70 ശതമാനം വരെ വിലക്കിഴിവ്
സൗദിയിലെ ലുലുവില്‍ സൂപ്പര്‍ ഫ്രൈഡേ തുടങ്ങി; 70 ശതമാനം വരെ വിലക്കിഴിവ്
November 19, 2026
ആഫ്രിക്കയില്‍ എട്ട് രാജ്യങ്ങളിലേക്ക് ഇറാം ഹോള്‍ഡിങ്സിന്റെ വളര്‍ച്ചാ പദ്ധതി; കെയ്റോയില്‍ പുതിയ ഓഫീസ്
ആഫ്രിക്കയില്‍ എട്ട് രാജ്യങ്ങളിലേക്ക് ഇറാം ഹോള്‍ഡിങ്സിന്റെ വളര്‍ച്ചാ പദ്ധതി; കെയ്റോയില്‍ പുതിയ ഓഫീസ്
November 19, 2026
'മയ്യഴിയില്‍ നിന്ന് മരുഭൂമിയിലേക്ക്' ഷാര്‍ജ പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്തു
'മയ്യഴിയില്‍ നിന്ന് മരുഭൂമിയിലേക്ക്' ഷാര്‍ജ പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്തു
November 19, 2026
യു.പി സ്വദേശി മനോജ് കുമാര്‍ ശര്‍മ്മയുടെ മൃതദേഹം നാളെ നാട്ടില്‍ സംസ്‌കരിക്കും
യു.പി സ്വദേശി മനോജ് കുമാര്‍ ശര്‍മ്മയുടെ മൃതദേഹം നാളെ നാട്ടില്‍ സംസ്‌കരിക്കും
November 19, 2026
അബുദാബി വിമാനത്താവളത്തിൽ കുഴഞ്ഞുവീണ താനൂർ സ്വദേശി മരിച്ചു
അബുദാബി വിമാനത്താവളത്തിൽ കുഴഞ്ഞുവീണ താനൂർ സ്വദേശി മരിച്ചു
November 19, 2026