l o a d i n g

വേള്‍ഡ്

ഇന്‍സ്റ്റാഗ്രാം സ്റ്റോറികളിലും ഇനി എഡിറ്റിംഗ് സൗകര്യം; പോസ്റ്റ് ചെയ്ത് 15 മിനിറ്റിനുള്ളില്‍ തിരുത്താം, കാഴ്ചകളും ലൈക്കുകളും നഷ്ടമാകില്ല

Thumbnail
Publisher By     Staff Reporter
November 19, 2026


സാന്‍ ഫ്രാന്‍സിസ്‌കോ: ഇന്‍സ്റ്റാഗ്രാം സ്റ്റോറികള്‍ പ്രസിദ്ധീകരിച്ചതിന് ശേഷം അവയില്‍ തെറ്റുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഡിലീറ്റ് ചെയ്ത് വീണ്ടും പോസ്റ്റ് ചെയ്യേണ്ട അവസ്ഥക്ക് മാറ്റം വരുന്നു. സ്റ്റോറികള്‍ പോസ്റ്റ് ചെയ്ത ശേഷം എഡിറ്റ് ചെയ്യാന്‍ അനുവദിക്കുന്ന പുതിയ ഫീച്ചര്‍ ഇന്‍സ്റ്റാഗ്രാം അവതരിപ്പിച്ചു. വര്‍ഷങ്ങളായി നിലനിന്നിരുന്ന ഈ പരിമിതി നീങ്ങുന്നതോടെ, അക്ഷരത്തെറ്റുകള്‍ തിരുത്താനും, സംഗീതം മാറ്റാനും, വാചകങ്ങളും സ്റ്റിക്കറുകളും ഡ്രോയിംഗുകളും കമന്റുകളും പരിഷ്‌കരിക്കാനും ഉപയോക്താക്കള്‍ക്ക് സാധിക്കും. സ്റ്റോറി പ്രസിദ്ധീകരിച്ച് 15 മിനിറ്റിനുള്ളിലാണ് ഈ തിരുത്തലുകള്‍ വരുത്താന്‍ കഴിയുക.

സ്റ്റോറി എഡിറ്റ് ചെയ്യുന്നതിലൂടെ ഉള്ളടക്കം വീണ്ടും പ്രസിദ്ധീകരിക്കേണ്ടിവരുന്നില്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. മാറ്റങ്ങള്‍ വരുത്തുന്നതിന് മുന്‍പ് സ്റ്റോറിക്ക് ലഭിച്ച കാഴ്ചകളുടെ എണ്ണം, ലൈക്കുകള്‍, മറുപടികള്‍ എന്നിവ പൂര്‍ണ്ണമായും നിലനില്‍ക്കും. മുന്‍പ് ഒരു ചെറിയ പിഴവ് തിരുത്താന്‍പോലും സ്റ്റോറി നീക്കം ചെയ്ത് വീണ്ടും അപ്ലോഡ് ചെയ്യേണ്ടി വന്നിരുന്നതിനാല്‍, ലഭിച്ച പ്രതികരണങ്ങള്‍ നഷ്ടമാകുന്നതിനൊപ്പം സ്റ്റോറികളുടെ നിരയിലെ സ്ഥാനവും മാറുമായിരുന്നു. കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്കും കമ്പനികള്‍ക്കും ബ്രാന്‍ഡുകള്‍ക്കും പ്രേക്ഷകരുമായുള്ള ആശയവിനിമയം തടസ്സമില്ലാതെ തുടരാനും, റീച്ചും എന്‍ഗേജ്മെന്റും നഷ്ടപ്പെടാതെ വേഗത്തില്‍ തിരുത്തലുകള്‍ വരുത്താനും ഈ മാറ്റം ഏറെ സഹായകരമാകും.

പ്രസിദ്ധീകരിച്ച സ്റ്റോറി തുറന്ന് താഴെ ഭാഗത്തുള്ള അധിക ഓപ്ഷനുകളുടെ മെനുവില്‍ നിന്നും 'എഡിറ്റ് സ്റ്റോറി' തിരഞ്ഞെടുത്ത് നിശ്ചിത സമയപരിധിക്കുള്ളില്‍ മാറ്റങ്ങള്‍ വരുത്താം. അതേസമയം, മാറ്റങ്ങള്‍ വരുത്തിയ സ്റ്റോറികളില്‍ 'എഡിറ്റഡ്' എന്ന ലേബല്‍ പ്രദര്‍ശിപ്പിക്കും. പോസ്റ്റ് ചെയ്തതിന് ശേഷം ഉള്ളടക്കത്തില്‍ മാറ്റം വരുത്തിയിട്ടുണ്ടെന്ന് കാഴ്ചക്കാരെ അറിയിക്കുന്നതിനാണ് ഇന്‍സ്റ്റാഗ്രാം ഈ ലേബല്‍ നല്‍കുന്നത്.

സ്റ്റോറി എഡിറ്റിംഗ് ഫീച്ചറിനൊപ്പം സ്റ്റോറി നിര്‍മ്മാണ ഉപകരണങ്ങളും കൂടുതല്‍ വിപുലമാക്കാന്‍ ഇന്‍സ്റ്റാഗ്രാം പ്രവര്‍ത്തിച്ചുവരികയാണ്. ഗ്രേഡിയന്റുകളും കളര്‍ ഇഫക്റ്റുകളും ബ്ലര്‍ പശ്ചാത്തലങ്ങളും ഉള്‍പ്പെടെ പശ്ചാത്തല നിറങ്ങള്‍ കസ്റ്റമൈസ് ചെയ്യുന്നതിനുള്ള കൂടുതല്‍ സൗകര്യങ്ങളും, ഒന്നിലധികം ഫോട്ടോകള്‍ ഒരേസമയം പങ്കിടാനും ഫോര്‍മാറ്റ് ചെയ്യാനും എളുപ്പമാക്കുന്ന മാറ്റങ്ങളും കൊണ്ടുവരുന്നതായി എന്‍ഗാഡ്ജെറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. സാധാരണ പോസ്റ്റുകളില്‍ വര്‍ഷങ്ങളായി എഡിറ്റിംഗ് സൗകര്യമുണ്ടായിരുന്നെങ്കിലും ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന സ്റ്റോറികളില്‍ ഈ സൗകര്യം ഉണ്ടായിരുന്നില്ല. ഘട്ടം ഘട്ടമായാണ് പുതിയ അപ്ഡേറ്റ് ഉപയോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് എത്തിച്ചേരുന്നത്.

Latest News

നിക്കോള്‍സ് 175 നോട്ടൗട്ട്, ന്യൂസിലന്‍ഡ് 368 ന് പുറത്ത്
നിക്കോള്‍സ് 175 നോട്ടൗട്ട്, ന്യൂസിലന്‍ഡ് 368 ന് പുറത്ത്
November 20, 2026
പൊലൂഷന്‍ സര്‍ടിഫിക്കറ്റ് കാലാവധി നീട്ടുന്നു, പുതിയ വാഹനങ്ങള്‍ക്ക് ബാധകം
പൊലൂഷന്‍ സര്‍ടിഫിക്കറ്റ് കാലാവധി നീട്ടുന്നു, പുതിയ വാഹനങ്ങള്‍ക്ക് ബാധകം
November 20, 2026
രാമായണത്തില്‍ ഹിറ്റായി ജടായു, സന്ദര്‍ശിക്കാന്‍ മോദി കൊല്ലത്തേക്ക്
രാമായണത്തില്‍ ഹിറ്റായി ജടായു, സന്ദര്‍ശിക്കാന്‍ മോദി കൊല്ലത്തേക്ക്
November 20, 2026
കശ്മീരില്‍ സുപ്രധാന നേട്ടമെന്ന്  അമിത് ഷാ, ഇന്ത്യക്കാരായ  ഭീകരര്‍ ഇനിയില്ല
കശ്മീരില്‍ സുപ്രധാന നേട്ടമെന്ന് അമിത് ഷാ, ഇന്ത്യക്കാരായ ഭീകരര്‍ ഇനിയില്ല
November 20, 2026
പൂന്താനം സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു
പൂന്താനം സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു
November 20, 2026
സൗദിയിലെ ലുലുവില്‍ സൂപ്പര്‍ ഫ്രൈഡേ തുടങ്ങി; 70 ശതമാനം വരെ വിലക്കിഴിവ്
സൗദിയിലെ ലുലുവില്‍ സൂപ്പര്‍ ഫ്രൈഡേ തുടങ്ങി; 70 ശതമാനം വരെ വിലക്കിഴിവ്
November 19, 2026
ആഫ്രിക്കയില്‍ എട്ട് രാജ്യങ്ങളിലേക്ക് ഇറാം ഹോള്‍ഡിങ്സിന്റെ വളര്‍ച്ചാ പദ്ധതി; കെയ്റോയില്‍ പുതിയ ഓഫീസ്
ആഫ്രിക്കയില്‍ എട്ട് രാജ്യങ്ങളിലേക്ക് ഇറാം ഹോള്‍ഡിങ്സിന്റെ വളര്‍ച്ചാ പദ്ധതി; കെയ്റോയില്‍ പുതിയ ഓഫീസ്
November 19, 2026
'മയ്യഴിയില്‍ നിന്ന് മരുഭൂമിയിലേക്ക്' ഷാര്‍ജ പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്തു
'മയ്യഴിയില്‍ നിന്ന് മരുഭൂമിയിലേക്ക്' ഷാര്‍ജ പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്തു
November 19, 2026
യു.പി സ്വദേശി മനോജ് കുമാര്‍ ശര്‍മ്മയുടെ മൃതദേഹം നാളെ നാട്ടില്‍ സംസ്‌കരിക്കും
യു.പി സ്വദേശി മനോജ് കുമാര്‍ ശര്‍മ്മയുടെ മൃതദേഹം നാളെ നാട്ടില്‍ സംസ്‌കരിക്കും
November 19, 2026
അബുദാബി വിമാനത്താവളത്തിൽ കുഴഞ്ഞുവീണ താനൂർ സ്വദേശി മരിച്ചു
അബുദാബി വിമാനത്താവളത്തിൽ കുഴഞ്ഞുവീണ താനൂർ സ്വദേശി മരിച്ചു
November 19, 2026