ജിദ്ദ: വിജയകരമായ ദാമ്പത്യജീവിതം യാദൃച്ഛികമായി സംഭവിക്കുന്ന ഒന്നല്ല; മറിച്ച് പരസ്പര ധാരണയിലൂടെയും കൃത്യമായ തയ്യാറെടുപ്പിലൂടെയും ഒരുമിച്ചുള്ള മൂല്യബോധത്തിലൂടെയും കെട്ടിപ്പടുക്കേണ്ടതാണ്. അര്‍ത്ഥപൂര്‍ണ്ണവും സന്തോഷകരവുമായ ഒരു ദാമ്പത്യജീവിതത്തിന് ശക്തമായ അടിത്തറ പാകാന്‍ യുവതലമുറയെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ സിജി ഇന്റര്‍നാഷണല്‍ വിമന്‍ കളക്ടീവ് (CIGI International Women Collective) 'നര്‍ച്ചറിങ് ടൈസ് #8' (Nurturing Ties #8 - A Modern Approach to Marriage Prep) എന്ന പേരില്‍ ആധുനിക കാഴ്ചപ്പാടോടെയുള്ള വിവാഹപൂര്‍വ്വ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.
2026 നവംബര്‍ 23 (തിങ്കള്‍), 24 (ചൊവ്വ), 25 (ബുധന്‍), 26 (വ്യാഴം) തീയതികളിലാണ് ഈ നാല് ദിന പരിശീലന കളരി നടക്കുന്നത്. ക്ലാസ് സമയം ഇന്ത്യന്‍ സമയം (IST): രാത്രി 8:00 മുതല്‍ 10:00 വരെ സൗദി അറേബ്യ സമയം (KSA): വൈകുന്നേരം 5:30 മുതല്‍ 7:30 വരെ യു.എ.ഇ സമയം (UAE): വൈകുന്നേരം 6:30 മുതല്‍ 8:30 വരെ പ്രമുഖ സൈക്കോളജിസ്റ്റും എഡ്യൂതെറാപ്പിസ്റ്റും ഫാമിലി കൗണ്‍സലറുമായ ഡോ. സുജയില്‍ കുറ്റ്യാടി, സര്‍ട്ടിഫൈഡ് പ്രീമാരിറ്റല്‍ ട്രെയിനറും കണ്‍സള്‍ട്ടന്റ് സൈക്കോതെറാപ്പിസ്റ്റുമായ നദീറ ജാഫര്‍ എന്നിവര്‍ പരിശീലന പരിപാടിക്ക് നേതൃത്വം നല്‍കും.
ദാമ്പത്യജീവിതത്തിലെ വിവിധ വശങ്ങളെ സ്പര്‍ശിക്കുന്ന എട്ട് പ്രധാന വിഷയങ്ങളാണ് പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്: ഇസ്ലാമിലെ വിവാഹത്തിന്റെ അടിത്തറ, പങ്കാളികളുടെ റോളുകളും ഉത്തരവാദിത്തങ്ങളും, കുടുംബത്തിന്റെ ഇടപെടലുകളും അതിരുകളും, സാംസ്‌കാരിക രീതികളും ഇസ്ലാമിക രീതികളും, സാമ്പത്തിക ആസൂത്രണം, ഇസ്ലാമിലെ വൈകാരികവും ശാരീരികവുമായ അടുപ്പം, ദമ്പതികളെന്ന നിലയിലുള്ള തീരുമാനമെടുക്കലും ലക്ഷ്യനിര്‍ണ്ണയവും, ഫലപ്രദമായ ആശയവിനിമയത്തിലൂടെയുള്ള പ്രശ്‌നപരിഹാരം, വിവാഹത്തിന് തയ്യാറെടുക്കുന്ന യുവതീയുവാക്കള്‍ക്കും, വിവാഹം നിശ്ചയിച്ചുറപ്പിച്ചവര്‍ക്കും, നവദമ്പതിമാര്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് ക്ലാസുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും:
https://docs.google.com/forms/d/e/1FAIpQLScrxpc1WojUC_7wjzu1i9YbAmMmptS2uE4VVDXulR_m8F6oJQ/viewform?usp=sharing&ouid=101459548709672105358
അന്വേഷണങ്ങള്‍ക്ക്: +966-563838163, +965-60974723
Related News