l o a d i n g

കേരള

നോര്‍ക്ക കെയര്‍ പ്രീമിയം: പ്രവാസി സംഘടനകളുമായി ചര്‍ച്ച വേണം - പ്രവാസി ലീഗ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 23, 2026

കോഴിക്കോട്: നോര്‍ക്ക കെയര്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയിലെ പ്രീമിയം വര്‍ധന സംബന്ധിച്ച ആശങ്കകളും പരാതികളും പരിഹരിക്കുന്നതിന് നടപടി വേണമെന്നാവശ്യപ്പെട്ട് പ്രവാസി ലീഗും കെ.എം.സി.സിയും മുഖ്യമന്ത്രിക്ക് കത്ത് നല്‍കുകയും മുസ്ലിം ലീഗ് നേതൃത്വത്തെ നേരിട്ട് അറിയിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍, പ്രീമിയം ഉള്‍പ്പെടെ പദ്ധതി പുനഃപരിശോധിക്കുന്നതിനായി പ്രത്യേക സമിതിയെ നിയോഗിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം സ്വാഗതാര്‍ഹമാണ്.

കേരളത്തിന്റെ സാമ്പത്തിക-സാമൂഹിക വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിക്കുന്ന പ്രവാസി സമൂഹത്തിന് ആരോഗ്യസുരക്ഷ ഉറപ്പാക്കുക എന്നത് സര്‍ക്കാരിന്റെ പ്രധാന ഉത്തരവാദിത്തമാണ്. പ്രവാസികളുടെ ദീര്‍ഘകാല ആവശ്യങ്ങളും പ്രതീക്ഷകളും പരിഗണിച്ചാണ് നോര്‍ക്ക കെയര്‍ പദ്ധതി ആരംഭിച്ചത്. എന്നാല്‍, പ്രായത്തിന്റെ അടിസ്ഥാനത്തില്‍ പ്രീമിയത്തില്‍ വലിയ വര്‍ധനവുണ്ടാകുന്നത് സാധാരണക്കാരായ പ്രവാസി കുടുംബങ്ങള്‍ക്ക് വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നുണ്ട്. പ്രത്യേകിച്ച്, 50-60 വയസ്സ് പിന്നിട്ട പ്രവാസികള്‍ക്ക് ഇത്തരം വര്‍ധന താങ്ങാനാവാത്ത സാഹചര്യമാണ് നിലവിലുള്ളത്.

ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച പുനഃപരിശോധനാ നടപടി കേവലം ഒരു പഠനത്തില്‍ ഒതുങ്ങാതെ പ്രവാസികള്‍ക്ക് യഥാര്‍ത്ഥ ആശ്വാസം നല്‍കുന്ന തീരുമാനമായി മാറണം. പ്രീമിയം വര്‍ധനയ്ക്ക് ശാസ്ത്രീയവും സുതാര്യവുമായ മാനദണ്ഡങ്ങള്‍ സ്വീകരിക്കുക, തിരിച്ചുവന്ന മുന്‍ പ്രവാസികള്‍ക്കും മുതിര്‍ന്നവര്‍ക്കും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന പ്രവാസികള്‍ക്കും സബ്സിഡി അനുവദിക്കുക, നിലവിലുള്ള അംഗങ്ങളുടെ ഇന്‍ഷുറന്‍സ് പരിരക്ഷ തടസ്സപ്പെടാതിരിക്കാന്‍ നടപടി സ്വീകരിക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കണം. കൂടാതെ, പ്രവാസി സംഘടനകളുടെ പ്രതിനിധികളെയും ഇന്‍ഷുറന്‍സ് മേഖലയിലെ വിദഗ്ധരെയും ഉള്‍പ്പെടുത്തി സമഗ്രമായ ചര്‍ച്ച നടത്തണമെന്നും അഭ്യര്‍ഥിക്കുന്നു. പ്രവാസികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഒരു ആഡംബരമല്ല; മറിച്ച് കുടുംബത്തിന്റെ ആരോഗ്യവും സാമ്പത്തിക സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള അനിവാര്യമായ സംവിധാനമാണ്.

ഇന്‍ഷുറന്‍സ് കമ്പനിയുടെ വാണിജ്യ താല്‍പ്പര്യങ്ങള്‍ക്കൊപ്പം പ്രവാസികളുടെ സാമ്പത്തിക ശേഷിക്കും സാമൂഹിക സുരക്ഷയ്ക്കും തുല്യ പരിഗണന നല്‍കണമെന്നും പ്രവാസി ലീഗ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

യോഗത്തില്‍ പ്രസിഡന്റ് ഹനീഫ മൂന്നിയൂര്‍ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ കെ.പി. ഇമ്പിച്ചി മമ്മു ഹാജി, കാപ്പില്‍ മുഹമ്മദ് പാഷ, കെ.സി. അഹമ്മദ്, പി.എം.എ. ജലീല്‍, പി.എം.കെ. കാഞ്ഞിയൂര്‍, ഉമയനല്ലൂര്‍ ശിഹാബുദ്ദീന്‍, കെ.വി. മുസ്തഫ, ശുഹൈബ് അബ്ദുള്ള കോയ, സലാം വളാഞ്ചേരി, കെ.കെ. അലി, എന്‍.പി. ശംസുദ്ദീന്‍ എന്നിവര്‍ സംബന്ധിച്ചു.

Latest News

ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍  29-ന് ഓപ്പണ്‍ ഹൗസ്; മുന്‍കൂര്‍ അനുമതിയില്ലാതെ പ്രവാസികള്‍ക്ക് പങ്കെടുക്കാം
ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ 29-ന് ഓപ്പണ്‍ ഹൗസ്; മുന്‍കൂര്‍ അനുമതിയില്ലാതെ പ്രവാസികള്‍ക്ക് പങ്കെടുക്കാം
November 23, 2026
സൗദിയിലെ ഉയൂന്‍ അല്‍ ജവായില്‍ പൈതൃക ഗ്രാമോത്സവത്തിന് തുടക്കം; സന്ദര്‍ശകരെ ആകര്‍ഷിച്ച് 'ദി ഗുഡ് ഓള്‍ഡ് ഡേയ്സ് കാര്‍ണിവല്‍'
സൗദിയിലെ ഉയൂന്‍ അല്‍ ജവായില്‍ പൈതൃക ഗ്രാമോത്സവത്തിന് തുടക്കം; സന്ദര്‍ശകരെ ആകര്‍ഷിച്ച് 'ദി ഗുഡ് ഓള്‍ഡ് ഡേയ്സ് കാര്‍ണിവല്‍'
November 23, 2026
ക്രിക്കറ്റര്‍ ചാഹല്‍ ദേശീയ സമിതിയില്‍, ബി.ജെ.പി ലക്ഷ്യം ഒ.ബി.സി വോട്ട്
ക്രിക്കറ്റര്‍ ചാഹല്‍ ദേശീയ സമിതിയില്‍, ബി.ജെ.പി ലക്ഷ്യം ഒ.ബി.സി വോട്ട്
November 23, 2026
ഗാസയില്‍ ഒക്ടോബറില്‍ 6,745 ജനനങ്ങള്‍; വിവരശേഖരണം ആരംഭിച്ച ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിമാസ നിരക്ക്
ഗാസയില്‍ ഒക്ടോബറില്‍ 6,745 ജനനങ്ങള്‍; വിവരശേഖരണം ആരംഭിച്ച ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിമാസ നിരക്ക്
November 23, 2026
സലാം കക്കാട്ടിലിന് റിയാദ് പുഴക്കാട്ടിരി പഞ്ചായത്ത് കെ.എം.സി.സിയുടെ യാത്രയയപ്പ്
സലാം കക്കാട്ടിലിന് റിയാദ് പുഴക്കാട്ടിരി പഞ്ചായത്ത് കെ.എം.സി.സിയുടെ യാത്രയയപ്പ്
November 23, 2026
ലഹരിവിരുദ്ധ സന്ദേശവുമായി റിസയുടെ പതിനാലാമത് 'ദശലക്ഷം സന്ദേശ' ക്യാമ്പയിന്‍ സമാപിച്ചു
ലഹരിവിരുദ്ധ സന്ദേശവുമായി റിസയുടെ പതിനാലാമത് 'ദശലക്ഷം സന്ദേശ' ക്യാമ്പയിന്‍ സമാപിച്ചു
November 23, 2026
 നോര്‍ക്ക കെയര്‍ പ്രീമിയം: പ്രവാസി സംഘടനകളുമായി ചര്‍ച്ച വേണം - പ്രവാസി ലീഗ്
നോര്‍ക്ക കെയര്‍ പ്രീമിയം: പ്രവാസി സംഘടനകളുമായി ചര്‍ച്ച വേണം - പ്രവാസി ലീഗ്
November 23, 2026
കോച്ച് മാറിയപ്പോള്‍ വന്‍ തോല്‍വി, ദുരന്തമായി യുനൈറ്റഡ്
കോച്ച് മാറിയപ്പോള്‍ വന്‍ തോല്‍വി, ദുരന്തമായി യുനൈറ്റഡ്
November 23, 2026
യു.പി: എസ്.പി-കോണ്‍ഗ്രസ് തന്ത്രങ്ങള്‍, ധാരണ:  സുപ്രധാന ചര്‍ച്ച ഇന്ന് തുടങ്ങും
യു.പി: എസ്.പി-കോണ്‍ഗ്രസ് തന്ത്രങ്ങള്‍, ധാരണ: സുപ്രധാന ചര്‍ച്ച ഇന്ന് തുടങ്ങും
November 23, 2026
ദര്‍ഗക്കു സമീപം ദീപം; തമിഴ്‌നാട് സര്‍ക്കാര്‍ പുനഃപരിശോധനാ ഹരജി നല്‍കി
ദര്‍ഗക്കു സമീപം ദീപം; തമിഴ്‌നാട് സര്‍ക്കാര്‍ പുനഃപരിശോധനാ ഹരജി നല്‍കി
November 23, 2026