l o a d i n g

ഗൾഫ്

ലഹരിവിരുദ്ധ സന്ദേശവുമായി റിസയുടെ പതിനാലാമത് 'ദശലക്ഷം സന്ദേശ' ക്യാമ്പയിന്‍ സമാപിച്ചു

Thumbnail
Publisher By     ഷംനാദ് കരുനാഗപ്പള്ളി
November 23, 2026


റിയാദ്: 'ലഹരി ഉപയോഗം തുടങ്ങുംമുമ്പേ തടയുക' എന്ന ആഹ്വാനവുമായി സുബൈര്‍കുഞ്ഞ് ഫൗണ്ടേഷന്റെ ലഹരിവിരുദ്ധ ബോധവല്‍ക്കരണ പദ്ധതിയായ റിസ സംഘടിപ്പിച്ച പതിനാലാമത് 'ദശലക്ഷം സന്ദേശ' ക്യാമ്പയിന്‍ സമാപിച്ചു. ഗാന്ധിജയന്തി ദിനത്തില്‍ ആരംഭിച്ച് ശിശുദിനമായ നവംബര്‍ 14 വരെ നീണ്ട അന്താരാഷ്ട്ര ക്യാമ്പയിനില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സാമൂഹിക കൂട്ടായ്മകള്‍, സമൂഹമാധ്യമങ്ങള്‍, വെബ്സൈറ്റുകള്‍, ഹൈപ്പര്‍മാര്‍ക്കറ്റ് ബ്രോഷറുകള്‍ എന്നിവയിലൂടെ ലക്ഷക്കണക്കിന് ലഹരിവിരുദ്ധ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചു.

20 ഭാഷകളില്‍ തയ്യാറാക്കിയ ലഘുലേഖകള്‍, ഹ്രസ്വചിത്രങ്ങള്‍, 46 ഭാഷകളില്‍ തയ്യാറാക്കിയ വീഡിയോ സന്ദേശം എന്നിവ പ്രചാരണത്തിനായി ഉപയോഗിച്ചു. സിറ്റിഫ്‌ലവര്‍ ഹൈപ്പര്‍മാര്‍ക്കറ്റ് സൗദി അറേബ്യയിലെ 23 ഔട്ട്ലെറ്റുകളിലായി വിതരണം ചെയ്ത അഞ്ചുലക്ഷത്തിലധികം അച്ചടി ബ്രോഷറുകളിലൂടെയും ഏതാണ്ട് അത്രതന്നെ ഓണ്‍ലൈന്‍ ബ്രോഷറുകളിലൂടെയും റിസയുടെ സന്ദേശം പ്രചരിപ്പിച്ചു.

റിയാദിലെ വിവിധ ശാഖകളില്‍ വിതരണം ചെയ്ത ബ്രോഷറുകളിലൂടെ എ ടു ഇസഡ് ഹൈപ്പര്‍മാര്‍ക്കറ്റ് 25,000-ത്തിലധികം സന്ദേശങ്ങള്‍ പ്രചരിപ്പിച്ചു. ഹാരയിലെ സെന്ററോ ഹൈപ്പര്‍മാര്‍ക്കറ്റ് 6,000-ത്തിലധികം സന്ദേശങ്ങള്‍ എത്തിച്ചു. റിസയുടെ വിവിധ ഗ്രൂപ്പുകളിലൂടെ ആയിരക്കണക്കിന് ഡിജിറ്റല്‍ സന്ദേശങ്ങളും പങ്കുവെച്ചു.

ക്യാമ്പയിന്റെ ഭാഗമായി 20 വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുള്ള 526 പേര്‍ക്ക് പരിശീലക പരിശീലനം (ടി.ഒ.ടി.) നല്‍കി. റിയാദിലെ ആര്‍.ഡി.ടി. ക്രിക്കറ്റ് ക്ലബ് അംഗങ്ങള്‍ക്കായി ബോധവല്‍ക്കരണ പരിപാടിയും ലഹരിവിരുദ്ധ പ്രതിജ്ഞാ ചടങ്ങും സംഘടിപ്പിച്ചു. റിസയുടെ അംഗങ്ങളും സഹകാരികളും വിവിധ സ്ഥലങ്ങളിലെ പ്രചാരണ പരിപാടികള്‍ ഏകോപിപ്പിച്ചു.

കേരളത്തിലെ തിരഞ്ഞെടുത്ത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് റിസയുടെ അടുത്ത പരിശീലക പരിശീലന പരിപാടി ഡിസംബര്‍ അവസാനവാരം സംഘടിപ്പിക്കുമെന്ന് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. എസ്. അബ്ദുല്‍ അസീസും റിസ കണ്‍സല്‍ട്ടന്റ് ഡോ. എ.വി. ഭരതനും അറിയിച്ചു.

Latest News

ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍  29-ന് ഓപ്പണ്‍ ഹൗസ്; മുന്‍കൂര്‍ അനുമതിയില്ലാതെ പ്രവാസികള്‍ക്ക് പങ്കെടുക്കാം
ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ 29-ന് ഓപ്പണ്‍ ഹൗസ്; മുന്‍കൂര്‍ അനുമതിയില്ലാതെ പ്രവാസികള്‍ക്ക് പങ്കെടുക്കാം
November 23, 2026
സൗദിയിലെ ഉയൂന്‍ അല്‍ ജവായില്‍ പൈതൃക ഗ്രാമോത്സവത്തിന് തുടക്കം; സന്ദര്‍ശകരെ ആകര്‍ഷിച്ച് 'ദി ഗുഡ് ഓള്‍ഡ് ഡേയ്സ് കാര്‍ണിവല്‍'
സൗദിയിലെ ഉയൂന്‍ അല്‍ ജവായില്‍ പൈതൃക ഗ്രാമോത്സവത്തിന് തുടക്കം; സന്ദര്‍ശകരെ ആകര്‍ഷിച്ച് 'ദി ഗുഡ് ഓള്‍ഡ് ഡേയ്സ് കാര്‍ണിവല്‍'
November 23, 2026
ക്രിക്കറ്റര്‍ ചാഹല്‍ ദേശീയ സമിതിയില്‍, ബി.ജെ.പി ലക്ഷ്യം ഒ.ബി.സി വോട്ട്
ക്രിക്കറ്റര്‍ ചാഹല്‍ ദേശീയ സമിതിയില്‍, ബി.ജെ.പി ലക്ഷ്യം ഒ.ബി.സി വോട്ട്
November 23, 2026
ഗാസയില്‍ ഒക്ടോബറില്‍ 6,745 ജനനങ്ങള്‍; വിവരശേഖരണം ആരംഭിച്ച ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിമാസ നിരക്ക്
ഗാസയില്‍ ഒക്ടോബറില്‍ 6,745 ജനനങ്ങള്‍; വിവരശേഖരണം ആരംഭിച്ച ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിമാസ നിരക്ക്
November 23, 2026
സലാം കക്കാട്ടിലിന് റിയാദ് പുഴക്കാട്ടിരി പഞ്ചായത്ത് കെ.എം.സി.സിയുടെ യാത്രയയപ്പ്
സലാം കക്കാട്ടിലിന് റിയാദ് പുഴക്കാട്ടിരി പഞ്ചായത്ത് കെ.എം.സി.സിയുടെ യാത്രയയപ്പ്
November 23, 2026
ലഹരിവിരുദ്ധ സന്ദേശവുമായി റിസയുടെ പതിനാലാമത് 'ദശലക്ഷം സന്ദേശ' ക്യാമ്പയിന്‍ സമാപിച്ചു
ലഹരിവിരുദ്ധ സന്ദേശവുമായി റിസയുടെ പതിനാലാമത് 'ദശലക്ഷം സന്ദേശ' ക്യാമ്പയിന്‍ സമാപിച്ചു
November 23, 2026
 നോര്‍ക്ക കെയര്‍ പ്രീമിയം: പ്രവാസി സംഘടനകളുമായി ചര്‍ച്ച വേണം - പ്രവാസി ലീഗ്
നോര്‍ക്ക കെയര്‍ പ്രീമിയം: പ്രവാസി സംഘടനകളുമായി ചര്‍ച്ച വേണം - പ്രവാസി ലീഗ്
November 23, 2026
കോച്ച് മാറിയപ്പോള്‍ വന്‍ തോല്‍വി, ദുരന്തമായി യുനൈറ്റഡ്
കോച്ച് മാറിയപ്പോള്‍ വന്‍ തോല്‍വി, ദുരന്തമായി യുനൈറ്റഡ്
November 23, 2026
യു.പി: എസ്.പി-കോണ്‍ഗ്രസ് തന്ത്രങ്ങള്‍, ധാരണ:  സുപ്രധാന ചര്‍ച്ച ഇന്ന് തുടങ്ങും
യു.പി: എസ്.പി-കോണ്‍ഗ്രസ് തന്ത്രങ്ങള്‍, ധാരണ: സുപ്രധാന ചര്‍ച്ച ഇന്ന് തുടങ്ങും
November 23, 2026
ദര്‍ഗക്കു സമീപം ദീപം; തമിഴ്‌നാട് സര്‍ക്കാര്‍ പുനഃപരിശോധനാ ഹരജി നല്‍കി
ദര്‍ഗക്കു സമീപം ദീപം; തമിഴ്‌നാട് സര്‍ക്കാര്‍ പുനഃപരിശോധനാ ഹരജി നല്‍കി
November 23, 2026