l o a d i n g

ഗൾഫ്

സൗദിയിലെ ഉയൂന്‍ അല്‍ ജവായില്‍ പൈതൃക ഗ്രാമോത്സവത്തിന് തുടക്കം; സന്ദര്‍ശകരെ ആകര്‍ഷിച്ച് 'ദി ഗുഡ് ഓള്‍ഡ് ഡേയ്സ് കാര്‍ണിവല്‍'

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 23, 2026



ഉയൂന്‍ അല്‍ ജവാ: ഖസീം പ്രവിശ്യയിലെ ഉയൂന്‍ അല്‍ ജവാ ഗവര്‍ണറേറ്റില്‍ പൈതൃക ഗ്രാമോത്സവത്തിന് വര്‍ണ്ണാഭ തുടക്കം. നോര്‍ത്തേണ്‍ റൂട്ട് പദ്ധതിയുടെ ഭാഗമായി ദി ഗുഡ് ഓള്‍ഡ് ഡേയ്സ് കാര്‍ണിവല്‍ എന്ന പേരില്‍ സംഘടിപ്പിക്കുന്ന മേള ഗവര്‍ണറേറ്റിലെ ഹെറിറ്റേജ് വില്ലേജ് ആസ്ഥാനത്ത് ഒമ്പത് ദിവസം നീണ്ടുനില്‍ക്കും. ഖസീം പ്രവിശ്യാ മുനിസിപ്പാലിറ്റിയെ പ്രതിനിധീകരിച്ച് ഉയൂന്‍ അല്‍ ജവാ മുനിസിപ്പാലിറ്റിയും പ്രാദേശിക വികസന അസോസിയേഷനും സംയുക്തമായാണ് മേള സംഘടിപ്പിക്കുന്നത്.

ജനകീയ പൈതൃകം സംരക്ഷിക്കുക, കുടുംബങ്ങള്‍ക്ക് ആകര്‍ഷകമായ രീതിയില്‍ പാരമ്പര്യ കലകള്‍ അവതരിപ്പിക്കുക, സാമൂഹിക പങ്കാളിത്തം പ്രോത്സാഹിപ്പിക്കുക, ഉല്‍പ്പാദനക്ഷമതയുള്ള കുടുംബങ്ങളെയും പ്രാദേശിക സംരംഭകരെയും പിന്തുണയ്ക്കുക എന്നിവയാണ് മേളയിലൂടെ ലക്ഷ്യമിടുന്നത്. സാംസ്‌കാരിക, വിനോദസഞ്ചാര മേഖലകളെ ഉത്തേജിപ്പിക്കാനും ജീവിത നിലവാര ലക്ഷ്യങ്ങള്‍ കൈവരിക്കാനും ഇത് സഹായകമാകും.

ദേശീയ സ്വത്വം ഉയര്‍ത്തിക്കാട്ടുന്നതിനും സമൂഹത്തിന്റെ ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും ഭാഗമായ പാരമ്പര്യ ആചാരങ്ങളും മൂല്യങ്ങളും ഓര്‍മ്മിപ്പിക്കുന്നതിനും ഇത്തരം പൈതൃക മേളകള്‍ അനിവാര്യമാണെന്ന് ഉയൂന്‍ അല്‍ ജവാ ഗവര്‍ണറേറ്റ് മേയര്‍ എന്‍ജിനീയര്‍ ഫലാഹ് അല്‍ ജബ്രീന്‍ വ്യക്തമാക്കി. പഴയകാല സാമൂഹിക ജീവിതത്തിന്റെ വിശദാംശങ്ങള്‍ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്താന്‍ ഈ ആഘോഷങ്ങള്‍ അവസരമൊരുക്കുന്നു. സൗദി പരമ്പരാഗത നൃത്തമായ അര്‍ദ, പഴയ തലമുറയുടെ പരമ്പരാഗത വിവാഹ ചടങ്ങുകള്‍, ഉല്‍പ്പാദനക്ഷമതയുള്ള കുടുംബങ്ങളുടെ സ്റ്റാളുകള്‍, വിനോദ പരിപാടികള്‍, കുട്ടികള്‍ക്കായുള്ള തിയേറ്റര്‍, സന്ദര്‍ശകരുമായി സംവദിക്കാന്‍ പങ്കാളികള്‍ക്കായി ഒരുക്കിയ പ്രത്യേക കോര്‍ണറുകള്‍ എന്നിവ മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

പഴയകാല ഓര്‍മ്മകള്‍ അയവിറക്കുന്നതിനപ്പുറം, തലമുറകളെ അവരുടെ ചരിത്രവുമായി ബന്ധിപ്പിക്കുന്ന പാലമായാണ് ഈ മേള പ്രവര്‍ത്തിക്കുന്നതെന്ന് മേയര്‍ കൂട്ടിച്ചേര്‍ത്തു. കുട്ടികള്‍ക്ക് തനിമയാര്‍ന്ന ആചാരങ്ങളും മൂല്യങ്ങളും പകര്‍ന്നുനല്‍കാനും സമൂഹാംഗങ്ങള്‍ക്കിടയില്‍ ഐക്യവും ആശയവിനിമയവും വര്‍ദ്ധിപ്പിക്കാനും മേളയിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Latest News

ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍  29-ന് ഓപ്പണ്‍ ഹൗസ്; മുന്‍കൂര്‍ അനുമതിയില്ലാതെ പ്രവാസികള്‍ക്ക് പങ്കെടുക്കാം
ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ 29-ന് ഓപ്പണ്‍ ഹൗസ്; മുന്‍കൂര്‍ അനുമതിയില്ലാതെ പ്രവാസികള്‍ക്ക് പങ്കെടുക്കാം
November 23, 2026
സൗദിയിലെ ഉയൂന്‍ അല്‍ ജവായില്‍ പൈതൃക ഗ്രാമോത്സവത്തിന് തുടക്കം; സന്ദര്‍ശകരെ ആകര്‍ഷിച്ച് 'ദി ഗുഡ് ഓള്‍ഡ് ഡേയ്സ് കാര്‍ണിവല്‍'
സൗദിയിലെ ഉയൂന്‍ അല്‍ ജവായില്‍ പൈതൃക ഗ്രാമോത്സവത്തിന് തുടക്കം; സന്ദര്‍ശകരെ ആകര്‍ഷിച്ച് 'ദി ഗുഡ് ഓള്‍ഡ് ഡേയ്സ് കാര്‍ണിവല്‍'
November 23, 2026
ക്രിക്കറ്റര്‍ ചാഹല്‍ ദേശീയ സമിതിയില്‍, ബി.ജെ.പി ലക്ഷ്യം ഒ.ബി.സി വോട്ട്
ക്രിക്കറ്റര്‍ ചാഹല്‍ ദേശീയ സമിതിയില്‍, ബി.ജെ.പി ലക്ഷ്യം ഒ.ബി.സി വോട്ട്
November 23, 2026
ഗാസയില്‍ ഒക്ടോബറില്‍ 6,745 ജനനങ്ങള്‍; വിവരശേഖരണം ആരംഭിച്ച ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിമാസ നിരക്ക്
ഗാസയില്‍ ഒക്ടോബറില്‍ 6,745 ജനനങ്ങള്‍; വിവരശേഖരണം ആരംഭിച്ച ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിമാസ നിരക്ക്
November 23, 2026
സലാം കക്കാട്ടിലിന് റിയാദ് പുഴക്കാട്ടിരി പഞ്ചായത്ത് കെ.എം.സി.സിയുടെ യാത്രയയപ്പ്
സലാം കക്കാട്ടിലിന് റിയാദ് പുഴക്കാട്ടിരി പഞ്ചായത്ത് കെ.എം.സി.സിയുടെ യാത്രയയപ്പ്
November 23, 2026
ലഹരിവിരുദ്ധ സന്ദേശവുമായി റിസയുടെ പതിനാലാമത് 'ദശലക്ഷം സന്ദേശ' ക്യാമ്പയിന്‍ സമാപിച്ചു
ലഹരിവിരുദ്ധ സന്ദേശവുമായി റിസയുടെ പതിനാലാമത് 'ദശലക്ഷം സന്ദേശ' ക്യാമ്പയിന്‍ സമാപിച്ചു
November 23, 2026
 നോര്‍ക്ക കെയര്‍ പ്രീമിയം: പ്രവാസി സംഘടനകളുമായി ചര്‍ച്ച വേണം - പ്രവാസി ലീഗ്
നോര്‍ക്ക കെയര്‍ പ്രീമിയം: പ്രവാസി സംഘടനകളുമായി ചര്‍ച്ച വേണം - പ്രവാസി ലീഗ്
November 23, 2026
കോച്ച് മാറിയപ്പോള്‍ വന്‍ തോല്‍വി, ദുരന്തമായി യുനൈറ്റഡ്
കോച്ച് മാറിയപ്പോള്‍ വന്‍ തോല്‍വി, ദുരന്തമായി യുനൈറ്റഡ്
November 23, 2026
യു.പി: എസ്.പി-കോണ്‍ഗ്രസ് തന്ത്രങ്ങള്‍, ധാരണ:  സുപ്രധാന ചര്‍ച്ച ഇന്ന് തുടങ്ങും
യു.പി: എസ്.പി-കോണ്‍ഗ്രസ് തന്ത്രങ്ങള്‍, ധാരണ: സുപ്രധാന ചര്‍ച്ച ഇന്ന് തുടങ്ങും
November 23, 2026
ദര്‍ഗക്കു സമീപം ദീപം; തമിഴ്‌നാട് സര്‍ക്കാര്‍ പുനഃപരിശോധനാ ഹരജി നല്‍കി
ദര്‍ഗക്കു സമീപം ദീപം; തമിഴ്‌നാട് സര്‍ക്കാര്‍ പുനഃപരിശോധനാ ഹരജി നല്‍കി
November 23, 2026