റിയാദ്: കാല്‍നൂറ്റാണ്ടിലേറെ നീണ്ട പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന പുഴക്കാട്ടിരി പഞ്ചായത്ത് കെ.എം.സി.സി കമ്മിറ്റി ഭാരവാഹി സലാം കക്കാട്ടിലിന് റിയാദ് പുഴക്കാട്ടിരി പഞ്ചായത്ത് കെ.എം.സി.സി കമ്മിറ്റി യാത്രയയപ്പ് നല്‍കി.
പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങില്‍ മങ്കട മണ്ഡലം കെ.എം.സി.സി പ്രസിഡന്റ് നജ്മുദ്ദീന്‍ മഞ്ഞളാംകുഴി സംഘടനയുടെ സ്‌നേഹോപഹാരം കൈമാറി. കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര, ഭാരവാഹികളായ പി.വി. ഉസ്മാന്‍, അലിക്കുട്ടി കടുങ്ങപുരം, ഷമീര്‍ മാനു, ഗഫൂര്‍ കരുവാടി, അസ്ലം പാതിരമണ്ണ, ദില്‍ഷാദ് മഞ്ഞളാംകുഴി, ഷംസു അല്ലൂര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ദീര്‍ഘകാലത്തെ പ്രവാസജീവിതത്തിനിടയില്‍ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന സലാം കക്കാട്ടിലിന്റെ സേവനങ്ങളെ ചടങ്ങില്‍ അനുസ്മരിക്കുകയും നാട്ടിലെ തുടര്‍ജീവിതത്തിന് ആശംസകള്‍ നേരുകയും ചെയ്തു.
Related News