കോഴിക്കോട്: കേരളത്തില്‍ ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം രൂക്ഷമായതോടെ കാറ്ററിങ് മേഖലയിലെ ഭക്ഷണ നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ അസോസിയേഷനുകള്‍ തീരുമാനിച്ചു. ക്രിസ്മസ് മുതല്‍ 20 ശതമാനം വരെ നിരക്ക് വര്‍ധന നടപ്പാക്കാനാണ് നീക്കം. അരി, പച്ചക്കറി, എണ്ണ, പലവ്യഞ്ജനങ്ങള്‍ എന്നിവയുടെ വില ഉയര്‍ന്നതാണ് കാറ്ററിങ് സ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കുന്നത്.
നിലവില്‍ 250 രൂപയ്ക്ക് നല്‍കുന്ന ചിക്കന്‍ ബിരിയാണിക്ക് 40 രൂപ വര്‍ധിപ്പിച്ച് 290 രൂപയാക്കാനാണ് ആലോചന. പായസമുള്‍പ്പെടെ 23 വിഭവങ്ങളുള്ള സദ്യയുടെ നിരക്ക് 220 രൂപയില്‍നിന്ന് 400 രൂപയായി ഉയര്‍ത്തേണ്ടിവരുമെന്നും കാറ്ററിങ് രംഗത്തെ സംഘനകള്‍ ചൂണ്ടിക്കാട്ടുന്നു.
കൈമ അരിക്ക് കിലോയ്ക്ക് 110 രൂപയില്‍നിന്ന് 215 രൂപയായി, നെയ്‌ച്ചോറ് അരി 60 രൂപയില്‍നിന്ന് 95 രൂപയായി, സവാള 18 രൂപയില്‍നിന്ന് 55 രൂപയായി, വെളുത്തുള്ളി: 180 രൂപയില്‍നിന്ന് 240 രൂപയായി
, സൂര്യകാന്തി എണ്ണ 120 രൂപയില്‍നിന്ന് 175 രൂപയായി.
ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റത്തിന് പുറമെ തൊഴിലാളികളുടെ കൂലി, ഗതാഗതച്ചെലവ്, വാണിജ്യ പാചകവാതക വില എന്നിവയും കാറ്ററിങ് സ്ഥാപനങ്ങളുടെ നടത്തിപ്പുചെലവ് വര്‍ധിപ്പിക്കുന്നുണ്ട്. മുന്‍കൂട്ടി നിരക്ക് നിശ്ചയിച്ച് ഓര്‍ഡറുകള്‍ ഏറ്റെടുക്കുന്ന സ്ഥാപനങ്ങള്‍ക്ക് വിലക്കയറ്റം വലിയ സാമ്പത്തിക ബാധ്യതയാണ് സൃഷ്ടിക്കുന്നത്.
വില വര്‍ധിപ്പിച്ചില്ലെങ്കില്‍ നഷ്ടം സഹിക്കേണ്ടിവരുന്ന സാഹചര്യത്തിലാണ് നിരക്ക് പുതുക്കുന്നതെന്ന് കാറ്ററിങ് മേഖലയിലുള്ളവര്‍ പറയുന്നു.
Related News