l o a d i n g

ബിസിനസ്

സൗദി വിദേശ വ്യാപാര രംഗത്ത് കുതിപ്പ്; സെപ്റ്റംബറില്‍ 41 ബില്യണ്‍ റിയാലിന്റെ വ്യാപാര മിച്ചം, ഇന്ത്യ രണ്ടാമത്തെ വലിയ കയറ്റുമതി പങ്കാളി

Thumbnail
Publisher By     Staff Reporter
November 26, 2026

റിയാദ്: 2026 സെപ്റ്റംബറില്‍ സൗദി അറേബ്യയുടെ വിദേശ ചരക്ക് വ്യാപാരം 189 ബില്യണ്‍ റിയാലിലെത്തി. കയറ്റുമതി 115 ബില്യണ്‍ റിയാലും ഇറക്കുമതി 74 ബില്യണ്‍ റിയാലുമായി രേഖപ്പെടുത്തിയതോടെ വ്യാപാര സന്തുലനത്തില്‍ 41 ബില്യണ്‍ റിയാലിന്റെ മിച്ചം കൈവരിക്കാന്‍ രാജ്യത്തിന് സാധിച്ചു. ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട അന്താരാഷ്ട്ര ചരക്ക് വ്യാപാര കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

കയറ്റുമതി ചെയ്ത ഉല്‍പ്പന്നങ്ങളില്‍ 87.7 ബില്യണ്‍ റിയാല്‍ മൂല്യവുമായി ലോഹ ഉല്‍പ്പന്നങ്ങളാണ് ഒന്നാം സ്ഥാനത്തുള്ളത്. 6.2 ബില്യണ്‍ റിയാലുമായി പ്ലാസ്റ്റിക്, റബ്ബര്‍ ഉല്‍പ്പന്നങ്ങള്‍ രണ്ടാം സ്ഥാനത്തും 5.5 ബില്യണ്‍ റിയാലുമായി രാസവസ്തുക്കളും അനുബന്ധ ഉല്‍പ്പന്നങ്ങളും മൂന്നാം സ്ഥാനത്തുമാണ്. ഇറക്കുമതി വിഭാഗത്തില്‍ 18.7 ബില്യണ്‍ റിയാലുമായി യന്ത്രസാമഗ്രികളും ഇലക്ട്രിക്കല്‍ ഉപകരണങ്ങളുമാണ് മുന്നില്‍. 8.7 ബില്യണ്‍ റിയാലിന്റെ വാഹനങ്ങള്‍, വിമാനങ്ങള്‍, കപ്പലുകള്‍ എന്നിവ രണ്ടാം സ്ഥാനത്തും 7.4 ബില്യണ്‍ റിയാലിന്റെ രാസവസ്തുക്കള്‍ മൂന്നാം സ്ഥാനത്തുമാണ്.

വ്യാപാര പങ്കാളികളുടെ പട്ടികയില്‍ 21.8 ബില്യണ്‍ റിയാലുമായി ദക്ഷിണ കൊറിയയാണ് സൗദി കയറ്റുമതിയുടെ ഒന്നാമത്തെ ലക്ഷ്യസ്ഥാനം. 16.5 ബില്യണ്‍ റിയാലിലധികം മൂല്യമുള്ള ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്ത ഇന്ത്യയാണ് രണ്ടാം സ്ഥാനത്ത്. 14.9 ബില്യണ്‍ റിയാലുമായി ചൈന മൂന്നാം സ്ഥാനത്താണ്. അതേസമയം, സൗദി അറേബ്യയിലേക്കുള്ള ഇറക്കുമതിയില്‍ 18.4 ബില്യണ്‍ റിയാലുമായി ചൈനയാണ് ഒന്നാമത്. 6 ബില്യണ്‍ റിയാലുമായി അമേരിക്ക രണ്ടാം സ്ഥാനത്തും 4.5 ബില്യണ്‍ റിയാലുമായി ഈജിപ്ത് മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു.

പുനര്‍കയറ്റുമതി ഒഴികെയുള്ള ദേശീയ എണ്ണയിതര കയറ്റുമതി ഏകദേശം 18.2 ബില്യണ്‍ റിയാലും, പുനര്‍കയറ്റുമതി ഉള്‍പ്പെടെയുള്ള എണ്ണയിതര കയറ്റുമതി 28.3 ബില്യണ്‍ റിയാലുമാണ്. പ്രാഥമിക കണക്കുകള്‍ പ്രകാരം ഇറക്കുമതിയും പുനര്‍കയറ്റുമതി ഉള്‍പ്പെടെയുള്ള എണ്ണയിതര കയറ്റുമതിയും തമ്മിലുള്ള അനുപാതം 38.3 ശതമാനമാണ്. ചരക്കുനീക്കത്തില്‍ 15.9 ബില്യണ്‍ റിയാലിന്റെ എണ്ണയിതര കയറ്റുമതിയുമായി കടല്‍മാര്‍ഗ്ഗമുള്ള ഗതാഗതമാണ് മുന്നില്‍. കരമാര്‍ഗ്ഗം 8.3 ബില്യണ്‍ റിയാലിന്റെയും വ്യോമമാര്‍ഗ്ഗം 4.1 ബില്യണ്‍ റിയാലിന്റെയും കയറ്റുമതി നടന്നു. ഇറക്കുമതിയിലും 45.2 ബില്യണ്‍ റിയാലുമായി കടല്‍മാര്‍ഗ്ഗമുള്ള ചരക്കുനീക്കമാണ് ഒന്നാം സ്ഥാനത്തുള്ളത്. വിദേശ വിപണികളിലേക്ക് സൗദി ഉല്‍പ്പന്നങ്ങളുടെ പ്രവേശനം സുഗമമാക്കാനും പുതിയ വിപണികള്‍ തുറക്കാനും ജനറല്‍ അതോറിറ്റി ഫോര്‍ ഫോറിന്‍ ട്രേഡ് ഊര്‍ജ്ജിതമായ പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്.

Latest News

 2027ല്‍ 80,000 പാര്‍പ്പിടങ്ങളും സ്മാര്‍ട്ട് നഗരങ്ങളും; വന്‍ വികസന കുതിപ്പിനൊരുങ്ങി സൗദി
2027ല്‍ 80,000 പാര്‍പ്പിടങ്ങളും സ്മാര്‍ട്ട് നഗരങ്ങളും; വന്‍ വികസന കുതിപ്പിനൊരുങ്ങി സൗദി
November 26, 2026
സുല്‍ത്താന്‍വീട് പ്രാദേശിക ചരിത്രത്തിന്റെ പ്രാധാന്യം വിളംബരം ചെയ്യുന്ന കൃതി -ആലങ്കോട് ലീലാകൃഷ്ണന്‍
സുല്‍ത്താന്‍വീട് പ്രാദേശിക ചരിത്രത്തിന്റെ പ്രാധാന്യം വിളംബരം ചെയ്യുന്ന കൃതി -ആലങ്കോട് ലീലാകൃഷ്ണന്‍
November 26, 2026
കുവൈത്തില്‍ ഇറാന്‍ ഡ്രോണ്‍ ആക്രമണം; രണ്ട് ഇറ്റാലിയന്‍ തൊഴിലാളികള്‍ കൊല്ലപ്പെട്ടു
കുവൈത്തില്‍ ഇറാന്‍ ഡ്രോണ്‍ ആക്രമണം; രണ്ട് ഇറ്റാലിയന്‍ തൊഴിലാളികള്‍ കൊല്ലപ്പെട്ടു
November 26, 2026
പത്തനംതിട്ട ജില്ലാ സംഗമത്തിന്റെ നേതൃത്വത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നാളെ
പത്തനംതിട്ട ജില്ലാ സംഗമത്തിന്റെ നേതൃത്വത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നാളെ
November 26, 2026
സൗദി വിദേശ വ്യാപാര രംഗത്ത് കുതിപ്പ്; സെപ്റ്റംബറില്‍ 41 ബില്യണ്‍ റിയാലിന്റെ വ്യാപാര മിച്ചം, ഇന്ത്യ രണ്ടാമത്തെ വലിയ കയറ്റുമതി പങ്കാളി
സൗദി വിദേശ വ്യാപാര രംഗത്ത് കുതിപ്പ്; സെപ്റ്റംബറില്‍ 41 ബില്യണ്‍ റിയാലിന്റെ വ്യാപാര മിച്ചം, ഇന്ത്യ രണ്ടാമത്തെ വലിയ കയറ്റുമതി പങ്കാളി
November 26, 2026
യു.പി തിരഞ്ഞെടുപ്പ്: 25 ലക്ഷം സര്‍ക്കാര്‍ ജോലിയും തൊഴില്‍രഹിതര്‍ക്ക് 5,000 രൂപ പ്രതിമാസ വേതനവും; പ്രകടനപത്രിക പുറത്തിറക്കി അഖിലേഷ് യാദവ്
യു.പി തിരഞ്ഞെടുപ്പ്: 25 ലക്ഷം സര്‍ക്കാര്‍ ജോലിയും തൊഴില്‍രഹിതര്‍ക്ക് 5,000 രൂപ പ്രതിമാസ വേതനവും; പ്രകടനപത്രിക പുറത്തിറക്കി അഖിലേഷ് യാദവ്
November 26, 2026
ജിദ്ദ അല്‍സഫ ഏരിയ കെ.എം.സി.സി. സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
ജിദ്ദ അല്‍സഫ ഏരിയ കെ.എം.സി.സി. സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
November 26, 2026
നോര്‍ക്ക കാര്‍ഡ് എന്‍.ആര്‍.ഐ സര്‍ട്ടിഫിക്കറ്റിന് പകരമാക്കണം -ജിദ്ദ കൊണ്ടോട്ടി മുനിസിപ്പല്‍ കെ.എം.സി.സി
നോര്‍ക്ക കാര്‍ഡ് എന്‍.ആര്‍.ഐ സര്‍ട്ടിഫിക്കറ്റിന് പകരമാക്കണം -ജിദ്ദ കൊണ്ടോട്ടി മുനിസിപ്പല്‍ കെ.എം.സി.സി
November 26, 2026
നോര്‍ക്ക കെയര്‍ ഇന്‍ഷുറന്‍സ് തീയതി നീട്ടി അമിതമായ നിരക്ക് വര്‍ദ്ധന കുറയ്ക്കുക - പവിത്രം പ്രവാസി വെല്‍ഫെയര്‍ ഫോറം
നോര്‍ക്ക കെയര്‍ ഇന്‍ഷുറന്‍സ് തീയതി നീട്ടി അമിതമായ നിരക്ക് വര്‍ദ്ധന കുറയ്ക്കുക - പവിത്രം പ്രവാസി വെല്‍ഫെയര്‍ ഫോറം
November 26, 2026
പയ്യന്നൂര്‍ സൗഹൃദ വേദി - റിയാദ് പതിനാറാം വാര്‍ഷികാഘോഷത്തിന് തുടക്കം കുറിച്ചു
പയ്യന്നൂര്‍ സൗഹൃദ വേദി - റിയാദ് പതിനാറാം വാര്‍ഷികാഘോഷത്തിന് തുടക്കം കുറിച്ചു
November 26, 2026