കൊച്ചി: നോര്‍ക്ക കെയര്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി പുതുക്കുന്നതിനും പുതുതായി ചേരുന്നതിനുമുള്ള അവസാന തീയതി നീട്ടി നല്‍കണമെന്നും അമിതമായ പ്രീമിയം നിരക്ക് വര്‍ദ്ധന കുറയ്ക്കണമെന്നും പവിത്രം പ്രവാസി വെല്‍ഫെയര്‍ ഫോറം ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് ഫോറം ചെയര്‍മാന്‍ പീറ്റര്‍ വര്‍ഗ്ഗീസ് മുഖ്യമന്ത്രി, നോര്‍ക്ക സി.ഇ.ഒ., ജനറല്‍ മാനേജര്‍ എന്നിവര്‍ക്ക് നിവേദനം നല്‍കി.
നവംബര്‍ 30 ആണ് നിലവില്‍ പദ്ധതിയില്‍ ചേരുന്നതിനും പുതുക്കുന്നതിനുമുള്ള അവസാന തീയതി. എന്നാല്‍ പ്രീമിയം നിരക്കില്‍ വലിയ വര്‍ദ്ധനവ് വരുത്തിയതിനാല്‍ വളരെ കുറച്ച് പ്രവാസികള്‍ക്ക് മാത്രമാണ് ഇതുവരെ പദ്ധതിയില്‍ ചേരാന്‍ സാധിച്ചതെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.
നിരക്ക് കുറയ്ക്കണമെന്ന പ്രവാസികളുടെയും പ്രവാസി സംഘടനകളുടെയും നിരന്തര ആവശ്യത്തിന് ഇതുവരെ അനുകൂല നടപടിയുണ്ടായിട്ടില്ല. പ്രീമിയം നിരക്ക് കുറയ്ക്കുകയും കാലാവധി നീട്ടി നല്‍കുകയും ചെയ്താല്‍ മാത്രമേ കൂടുതല്‍ പ്രവാസികള്‍ക്കും കുടുംബങ്ങള്‍ക്കും നോര്‍ക്ക കെയറിന്റെ പ്രയോജനം ലഭിക്കുകയുള്ളൂവെന്നും പവിത്രം പ്രവാസി വെല്‍ഫെയര്‍ ഫോറം വ്യക്തമാക്കി.
Related News