l o a d i n g

ബിസിനസ്

ഇന്ത്യന്‍ കമ്പനികളെ ആകര്‍ഷിക്കാന്‍ ഈജിപ്ത് നിക്ഷേപ മേഖലയൊരുക്കുന്നു

Thumbnail
Publisher By     Staff Reporter
November 26, 2026

കെയ്റോ: ഇന്ത്യന്‍ കമ്പനികള്‍ക്കായി പ്രത്യേക നിക്ഷേപ മേഖല (ഇന്‍വെസ്റ്റ്മെന്റ് സോണ്‍) നിര്‍ദ്ദേശിച്ച് ഈജിപ്ത്. സൂയസ്, ഗോള്‍ഡന്‍ ട്രയാംഗിള്‍ മേഖലകളിലാണ് ഇതിനായി സ്ഥലം അനുവദിക്കുക. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര ലക്ഷ്യം 12 ബില്യണ്‍ ഡോളറാണെന്ന് ഈജിപ്തിലെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു. പുനരുപയോഗ ഊര്‍ജ്ജ മേഖലയ്ക്ക് മുന്‍ഗണന നല്‍കാനും തീരുമാനമായിട്ടുണ്ട്.

ഏഷ്യയിലെ തങ്ങളുടെ ഏറ്റവും വലിയ വ്യാപാര പങ്കാളികളിലൊന്നായ ഇന്ത്യയില്‍ നിന്ന് കൂടുതല്‍ നിര്‍മ്മാണ-സാങ്കേതിക നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനായി പ്രത്യേക നിക്ഷേപ മേഖല ഒരുക്കാമെന്നാണ് ഈജിപ്ഷ്യന്‍ സര്‍ക്കാരിന്റെ വാഗ്ദാനം. ഇക്കഴിഞ്ഞ ഞായറാഴ്ച കെയ്റോയില്‍ നടന്ന ഈജിപ്ഷ്യന്‍-ഇന്ത്യന്‍ ബിസിനസ് ഫോറത്തില്‍ സംസാരിക്കവെ, സൂയസ് കനാല്‍ ഇക്കണോമിക് സോണ്‍, ഗോള്‍ഡന്‍ ട്രയാംഗിള്‍ ഇക്കണോമിക് സോണ്‍ തുടങ്ങിയ മേഖലകളില്‍ ഇതിനായി ഭൂമി ലഭ്യമാക്കാന്‍ കഴിയുമെന്ന് ഈജിപ്തിന്റെ നിക്ഷേപ-വിദേശ വ്യാപാര മന്ത്രി മുഹമ്മദ് ഫരീദ് സാലെ പറഞ്ഞു.

ഇന്ത്യന്‍ വാണിജ്യ-വ്യവസായ മന്ത്രി പീയൂഷ് ഗോയല്‍ ഈ നിര്‍ദ്ദേശത്തെ സ്വാഗതം ചെയ്യുകയും നിര്‍ദ്ദിഷ്ട സ്ഥലങ്ങള്‍ പരിശോധിക്കാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുമെന്ന് അറിയിക്കുകയും ചെയ്തു.

''പുനരുപയോഗ ഊര്‍ജ്ജത്തിന് പുറമെ ഗ്രീന്‍ ഹൈഡ്രജന്‍, എനര്‍ജി സ്റ്റോറേജ്, ഫാര്‍മസ്യൂട്ടിക്കല്‍സ്, ഡാറ്റാ സെന്ററുകള്‍ എന്നീ മേഖലകളില്‍ ഇന്ത്യന്‍ വൈദഗ്ധ്യവും സാങ്കേതികവിദ്യകളും ആകര്‍ഷിക്കാന്‍ ഈ സോണ്‍ സഹായിക്കും. ഇത് സാങ്കേതികവിദ്യാ കൈമാറ്റത്തിനും പ്രാദേശിക വ്യവസായവല്‍ക്കരണത്തിനും മൂല്യവര്‍ദ്ധിത പ്രവര്‍ത്തനങ്ങള്‍ക്കും പിന്തുണ നല്‍കും,'' എന്നും ഫരീദ് പറഞ്ഞു.

ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 12 ബില്യണ്‍ ഡോളറായി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്. ഇന്ത്യയുടെ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ കണക്കനുസരിച്ച്, മാര്‍ച്ച് 31-ന് അവസാനിച്ച 2025-26 സാമ്പത്തിക വര്‍ഷത്തില്‍ ഉഭയകക്ഷി വ്യാപാരം മുന്‍വര്‍ഷത്തേക്കാള്‍ മൂന്നിലൊന്ന് വര്‍ദ്ധിച്ച് 6.5 ബില്യണ്‍ ഡോളറിലെത്തിയിരുന്നു.

കെയ്റോയിലെ ഇന്ത്യന്‍ എംബസിയുടെ കണക്കനുസരിച്ച്, 700-ലധികം ഇന്ത്യന്‍ കമ്പനികള്‍ ഈജിപ്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ ഏകദേശം 10 ശതമാനത്തോളം കമ്പനികള്‍ വിവിധ മേഖലകളിലായി സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയുടെ ആകെ നിക്ഷേപം ഏകദേശം 5.5 ബില്യണ്‍ ഡോളറാണ്. ഈ കമ്പനികള്‍ ഏകദേശം 40,000 ഈജിപ്ഷ്യന്‍ പൗരന്മാര്‍ക്ക് നേരിട്ടും അല്ലാതെയും തൊഴില്‍ നല്‍കുന്നുണ്ട്.

അടുത്ത 18 മാസത്തിനുള്ളില്‍ 2 ബില്യണ്‍ ഡോളറിലധികം ഇന്ത്യന്‍ നിക്ഷേപം ആകര്‍ഷിക്കാന്‍ കെയ്റോ ശ്രമിക്കുന്നതായി ഈജിപ്ഷ്യന്‍-ഇന്ത്യന്‍ ബിസിനസ് കൗണ്‍സില്‍ തലവന്‍ കഴിഞ്ഞ വര്‍ഷം വ്യക്തമാക്കിയിരുന്നു.

''പ്രമുഖ ഇന്ത്യന്‍ കമ്പനികളില്‍ നിന്ന് ഞങ്ങള്‍ക്ക് കൂടുതല്‍ അന്വേഷണങ്ങള്‍ ലഭിക്കുന്നുണ്ട്; ചില കമ്പനികള്‍ ഇതിനോടകം തന്നെ ഈജിപ്ഷ്യന്‍ വിപണിയില്‍ പ്രാരംഭ സന്ദര്‍ശനങ്ങള്‍ നടത്തിക്കഴിഞ്ഞു,'' ഖാലിദ് അബു എല്‍-മകാരെം പറഞ്ഞു. രാസവസ്തുക്കളും വളങ്ങളും, ഫാര്‍മസ്യൂട്ടിക്കല്‍സ്, പുനരുപയോഗ ഊര്‍ജ്ജം, ഗ്രീന്‍ ഹൈഡ്രജന്‍, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഐ.ടി.), ടെക്‌സ്‌റ്റൈല്‍സ്, റെഡിമെയ്ഡ് വസ്ത്രങ്ങള്‍ എന്നിവയാണ് ഇന്ത്യന്‍ നിക്ഷേപകരെ ആകര്‍ഷിക്കുന്ന പ്രധാന മേഖലകളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest News

 2027ല്‍ 80,000 പാര്‍പ്പിടങ്ങളും സ്മാര്‍ട്ട് നഗരങ്ങളും; വന്‍ വികസന കുതിപ്പിനൊരുങ്ങി സൗദി
2027ല്‍ 80,000 പാര്‍പ്പിടങ്ങളും സ്മാര്‍ട്ട് നഗരങ്ങളും; വന്‍ വികസന കുതിപ്പിനൊരുങ്ങി സൗദി
November 26, 2026
സുല്‍ത്താന്‍വീട് പ്രാദേശിക ചരിത്രത്തിന്റെ പ്രാധാന്യം വിളംബരം ചെയ്യുന്ന കൃതി -ആലങ്കോട് ലീലാകൃഷ്ണന്‍
സുല്‍ത്താന്‍വീട് പ്രാദേശിക ചരിത്രത്തിന്റെ പ്രാധാന്യം വിളംബരം ചെയ്യുന്ന കൃതി -ആലങ്കോട് ലീലാകൃഷ്ണന്‍
November 26, 2026
കുവൈത്തില്‍ ഇറാന്‍ ഡ്രോണ്‍ ആക്രമണം; രണ്ട് ഇറ്റാലിയന്‍ തൊഴിലാളികള്‍ കൊല്ലപ്പെട്ടു
കുവൈത്തില്‍ ഇറാന്‍ ഡ്രോണ്‍ ആക്രമണം; രണ്ട് ഇറ്റാലിയന്‍ തൊഴിലാളികള്‍ കൊല്ലപ്പെട്ടു
November 26, 2026
പത്തനംതിട്ട ജില്ലാ സംഗമത്തിന്റെ നേതൃത്വത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നാളെ
പത്തനംതിട്ട ജില്ലാ സംഗമത്തിന്റെ നേതൃത്വത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നാളെ
November 26, 2026
സൗദി വിദേശ വ്യാപാര രംഗത്ത് കുതിപ്പ്; സെപ്റ്റംബറില്‍ 41 ബില്യണ്‍ റിയാലിന്റെ വ്യാപാര മിച്ചം, ഇന്ത്യ രണ്ടാമത്തെ വലിയ കയറ്റുമതി പങ്കാളി
സൗദി വിദേശ വ്യാപാര രംഗത്ത് കുതിപ്പ്; സെപ്റ്റംബറില്‍ 41 ബില്യണ്‍ റിയാലിന്റെ വ്യാപാര മിച്ചം, ഇന്ത്യ രണ്ടാമത്തെ വലിയ കയറ്റുമതി പങ്കാളി
November 26, 2026
യു.പി തിരഞ്ഞെടുപ്പ്: 25 ലക്ഷം സര്‍ക്കാര്‍ ജോലിയും തൊഴില്‍രഹിതര്‍ക്ക് 5,000 രൂപ പ്രതിമാസ വേതനവും; പ്രകടനപത്രിക പുറത്തിറക്കി അഖിലേഷ് യാദവ്
യു.പി തിരഞ്ഞെടുപ്പ്: 25 ലക്ഷം സര്‍ക്കാര്‍ ജോലിയും തൊഴില്‍രഹിതര്‍ക്ക് 5,000 രൂപ പ്രതിമാസ വേതനവും; പ്രകടനപത്രിക പുറത്തിറക്കി അഖിലേഷ് യാദവ്
November 26, 2026
ജിദ്ദ അല്‍സഫ ഏരിയ കെ.എം.സി.സി. സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
ജിദ്ദ അല്‍സഫ ഏരിയ കെ.എം.സി.സി. സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
November 26, 2026
നോര്‍ക്ക കാര്‍ഡ് എന്‍.ആര്‍.ഐ സര്‍ട്ടിഫിക്കറ്റിന് പകരമാക്കണം -ജിദ്ദ കൊണ്ടോട്ടി മുനിസിപ്പല്‍ കെ.എം.സി.സി
നോര്‍ക്ക കാര്‍ഡ് എന്‍.ആര്‍.ഐ സര്‍ട്ടിഫിക്കറ്റിന് പകരമാക്കണം -ജിദ്ദ കൊണ്ടോട്ടി മുനിസിപ്പല്‍ കെ.എം.സി.സി
November 26, 2026
നോര്‍ക്ക കെയര്‍ ഇന്‍ഷുറന്‍സ് തീയതി നീട്ടി അമിതമായ നിരക്ക് വര്‍ദ്ധന കുറയ്ക്കുക - പവിത്രം പ്രവാസി വെല്‍ഫെയര്‍ ഫോറം
നോര്‍ക്ക കെയര്‍ ഇന്‍ഷുറന്‍സ് തീയതി നീട്ടി അമിതമായ നിരക്ക് വര്‍ദ്ധന കുറയ്ക്കുക - പവിത്രം പ്രവാസി വെല്‍ഫെയര്‍ ഫോറം
November 26, 2026
പയ്യന്നൂര്‍ സൗഹൃദ വേദി - റിയാദ് പതിനാറാം വാര്‍ഷികാഘോഷത്തിന് തുടക്കം കുറിച്ചു
പയ്യന്നൂര്‍ സൗഹൃദ വേദി - റിയാദ് പതിനാറാം വാര്‍ഷികാഘോഷത്തിന് തുടക്കം കുറിച്ചു
November 26, 2026