l o a d i n g

കായികം

ശ്രീലങ്കയോടും തോറ്റ് ഇന്ത്യ പുറത്ത്, ഇന്ത്യ-പാക് ഫൈനല്‍ ഇല്ല

Thumbnail
Publisher By     Staff Reporter
November 27, 2026


ദോഹ: ഏഷ്യ കപ്പ് റൈസിങ് സ്റ്റാര്‍സ് ടൂര്‍ണമെന്റിന്റെ ആദ്യ സെമിയില്‍ താരസമ്പന്നമായ ഇന്ത്യ എയെ തകര്‍ത്ത് ശ്രീലങ്ക എ ഫൈനലില്‍. ഇന്ത്യ ഉയര്‍ത്തിയ 318 റണ്‍സ് വിജയലക്ഷ്യം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ അനായാസം ശ്രീലങ്ക മറികടന്നു. ഓപ്പണര്‍മാരായ ലസിത് ക്രൂസ്പുള്ളെയുടെയും സിനേത് ജയവര്‍ധനയുടെയും തകര്‍പ്പന്‍ സെഞ്ച്വറികളുടെ കരുത്തിലാണ് അവര്‍ വിജയം സ്വന്തമാക്കിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ എ-യെ തോല്‍പിച്ച പാക്കിസ്ഥാനോട് പകരം ചോദിക്കാനുള്ള അവസരം ഇതോടെ നഷ്ടമായി.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എ നിശ്ചിത ഓവറുകളില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 317 റണ്‍സെടുത്തു. അഭിഷേക് ശര്‍മ 63 പന്തില്‍ 78 റണ്‍സുമായി ടോപ് സ്‌കോററായി. നായകന്‍ തിലക് വര്‍മ്മ 66 പന്തില്‍ 53 റണ്‍സെടുത്തു. അവസാന ഓവറുകളില്‍ ഷഹ്ബാസ് അഹമ്മദ് നടത്തിയ വെടിക്കെട്ട് ബാറ്റിങ്ങാണ് ഇന്ത്യയെ 300 കടത്തിയത്. 48 പന്തില്‍ പുറത്താകാതെ 54 റണ്‍സാണ് ഷഹ്ബാസ് നേടിയത്. വൈഭവ് സൂര്യവന്‍ശി (40), തനുഷ് കോടിയന്‍ (28) എന്നിവരും ഭേദപ്പെട്ട സംഭാവന നല്‍കി.

ശ്രീലങ്കയ്ക്കായി രവിന്ദു ഫെര്‍ണാണ്ടോ, ജനിത് ലിയനഗെ, നിപുന്‍ ധനഞ്ജയ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി.

മറുപടി ബാറ്റിങ്ങില്‍ ശ്രീലങ്കയ്ക്ക് തകര്‍പ്പന്‍ തുടക്കമാണ് ലഭിച്ചത്. ആദ്യ പത്ത് ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 85 റണ്‍സെടുത്ത ഓപ്പണര്‍മാര്‍ ഇന്ത്യന്‍ ബൗളര്‍മാരെ തലങ്ങും വിലങ്ങും പായിച്ചു. ജയവര്‍ധന ആക്രമണോത്സുക ബാറ്റിങ് പുറത്തെടുത്തപ്പോള്‍ ക്രൂസ്പുള്ളെ മികച്ച പിന്തുണ നല്‍കി.

70 പന്തില്‍ 105 റണ്‍സെടുത്ത ജയവര്‍ധന പത്ത് ഫോറും ആറ് സിക്‌സും നേടി. 107 പന്തില്‍ 116 റണ്‍സെടുത്ത ക്രൂസ്പുള്ളെ 12 ഫോറും മൂന്ന് സിക്‌സും അടിച്ചു. ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 174 റണ്‍സ് കൂട്ടിച്ചേര്‍ത്തതോടെ ഇന്ത്യയുടെ വിജയപ്രതീക്ഷകള്‍ക്ക് തിരിച്ചടിയായി.

ജയവര്‍ധന പുറത്തായശേഷം നിഷാന്‍ മധുഷ്‌ക 56 പന്തില്‍ പുറത്താകാതെ 58 റണ്‍സുമായി ടീമിനെ മുന്നോട്ടുനയിച്ചു. 36ാം ഓവറില്‍ ക്രൂസ്പുള്ളെ പുറത്തായെങ്കിലും ക്യാപ്റ്റന്‍ പവന്‍ രത്‌നായകെ 16 പന്തില്‍ 31 റണ്‍സുമായി തകര്‍ത്തടിച്ചു.

മധുഷ്‌കയും രത്‌നായകെയും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 37 പന്തില്‍ 53 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി ശ്രീലങ്കയെ വിജയത്തിലെത്തിച്ചു. 41.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് ലക്ഷ്യം മറികടന്നത്. ഇന്ത്യയുടെ കൂറ്റന്‍ സ്‌കോറും ശ്രീലങ്കന്‍ ഓപ്പണര്‍മാരുടെ തകര്‍പ്പന്‍ പ്രകടനവും ചേര്‍ന്ന മത്സരത്തില്‍ ലങ്കന്‍ എ ടീമിന്റെ ആധിപത്യം പൂര്‍ണമായിരുന്നു.

Latest News

ശ്രീലങ്കയോടും തോറ്റ് ഇന്ത്യ പുറത്ത്, ഇന്ത്യ-പാക് ഫൈനല്‍ ഇല്ല
ശ്രീലങ്കയോടും തോറ്റ് ഇന്ത്യ പുറത്ത്, ഇന്ത്യ-പാക് ഫൈനല്‍ ഇല്ല
November 27, 2026
സിറാജിനെ വീണ്ടും തഴഞ്ഞു, ബ്രാറിന് അരങ്ങേറ്റം; ന്യൂസിലാന്റ് മുന്നേറുന്നു
സിറാജിനെ വീണ്ടും തഴഞ്ഞു, ബ്രാറിന് അരങ്ങേറ്റം; ന്യൂസിലാന്റ് മുന്നേറുന്നു
November 27, 2026
 2027ല്‍ 80,000 പാര്‍പ്പിടങ്ങളും സ്മാര്‍ട്ട് നഗരങ്ങളും; വന്‍ വികസന കുതിപ്പിനൊരുങ്ങി സൗദി
2027ല്‍ 80,000 പാര്‍പ്പിടങ്ങളും സ്മാര്‍ട്ട് നഗരങ്ങളും; വന്‍ വികസന കുതിപ്പിനൊരുങ്ങി സൗദി
November 26, 2026
സുല്‍ത്താന്‍വീട് പ്രാദേശിക ചരിത്രത്തിന്റെ പ്രാധാന്യം വിളംബരം ചെയ്യുന്ന കൃതി -ആലങ്കോട് ലീലാകൃഷ്ണന്‍
സുല്‍ത്താന്‍വീട് പ്രാദേശിക ചരിത്രത്തിന്റെ പ്രാധാന്യം വിളംബരം ചെയ്യുന്ന കൃതി -ആലങ്കോട് ലീലാകൃഷ്ണന്‍
November 26, 2026
കുവൈത്തില്‍ ഇറാന്‍ ഡ്രോണ്‍ ആക്രമണം; രണ്ട് ഇറ്റാലിയന്‍ തൊഴിലാളികള്‍ കൊല്ലപ്പെട്ടു
കുവൈത്തില്‍ ഇറാന്‍ ഡ്രോണ്‍ ആക്രമണം; രണ്ട് ഇറ്റാലിയന്‍ തൊഴിലാളികള്‍ കൊല്ലപ്പെട്ടു
November 26, 2026
പത്തനംതിട്ട ജില്ലാ സംഗമത്തിന്റെ നേതൃത്വത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നാളെ
പത്തനംതിട്ട ജില്ലാ സംഗമത്തിന്റെ നേതൃത്വത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നാളെ
November 26, 2026
സൗദി വിദേശ വ്യാപാര രംഗത്ത് കുതിപ്പ്; സെപ്റ്റംബറില്‍ 41 ബില്യണ്‍ റിയാലിന്റെ വ്യാപാര മിച്ചം, ഇന്ത്യ രണ്ടാമത്തെ വലിയ കയറ്റുമതി പങ്കാളി
സൗദി വിദേശ വ്യാപാര രംഗത്ത് കുതിപ്പ്; സെപ്റ്റംബറില്‍ 41 ബില്യണ്‍ റിയാലിന്റെ വ്യാപാര മിച്ചം, ഇന്ത്യ രണ്ടാമത്തെ വലിയ കയറ്റുമതി പങ്കാളി
November 26, 2026
യു.പി തിരഞ്ഞെടുപ്പ്: 25 ലക്ഷം സര്‍ക്കാര്‍ ജോലിയും തൊഴില്‍രഹിതര്‍ക്ക് 5,000 രൂപ പ്രതിമാസ വേതനവും; പ്രകടനപത്രിക പുറത്തിറക്കി അഖിലേഷ് യാദവ്
യു.പി തിരഞ്ഞെടുപ്പ്: 25 ലക്ഷം സര്‍ക്കാര്‍ ജോലിയും തൊഴില്‍രഹിതര്‍ക്ക് 5,000 രൂപ പ്രതിമാസ വേതനവും; പ്രകടനപത്രിക പുറത്തിറക്കി അഖിലേഷ് യാദവ്
November 26, 2026
ജിദ്ദ അല്‍സഫ ഏരിയ കെ.എം.സി.സി. സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
ജിദ്ദ അല്‍സഫ ഏരിയ കെ.എം.സി.സി. സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
November 26, 2026
നോര്‍ക്ക കാര്‍ഡ് എന്‍.ആര്‍.ഐ സര്‍ട്ടിഫിക്കറ്റിന് പകരമാക്കണം -ജിദ്ദ കൊണ്ടോട്ടി മുനിസിപ്പല്‍ കെ.എം.സി.സി
നോര്‍ക്ക കാര്‍ഡ് എന്‍.ആര്‍.ഐ സര്‍ട്ടിഫിക്കറ്റിന് പകരമാക്കണം -ജിദ്ദ കൊണ്ടോട്ടി മുനിസിപ്പല്‍ കെ.എം.സി.സി
November 26, 2026