l o a d i n g

ഗൾഫ്

സി എച്ച് സെന്ററുകള്‍ക്ക് ഒരു കോടി, മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് മുപ്പത് ലക്ഷം - റിയാദ് കെഎംസിസി ഫണ്ട് കൈമാറി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 15, 2025

മലപ്പുറം: റിയാദ് കെഎംസിസി കുടുംബ സുരക്ഷ പദ്ധതിയില്‍ അംഗങ്ങളായിരിക്കെ മരണപ്പെട്ട മൂന്ന് പേരുടെ കുടുംബങ്ങള്‍ക്ക് മുപ്പത് ലക്ഷം രൂപയും സി എച്ച് സെന്ററുകള്‍ക്ക് ഒരു കോടി രൂപയും കൈമാറി റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി. മലപ്പുറം ജില്ല മുസ്ലിം ലീഗ് ഓഫീസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സി എച്ച് സെന്ററുകള്‍ക്കുള്ള ഫണ്ട് തങ്ങളും സുരക്ഷ പദ്ധതി ആനുകൂല്യം മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി ജനറല്‍ സെക്രട്ടറിയും പ്രതിപക്ഷ ഉപനേതാവുമായ പി കെ കുഞ്ഞാലികുട്ടിയും വിതരണം ചെയ്തു.

റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ശുഐബ് പനങ്ങാങ്ങര അധ്യക്ഷത വഹിച്ചു. സേവന കാരുണ്യ രംഗത്ത് എന്നും മാതൃക തീര്‍ത്തിട്ടുള്ള റിയാദ് കെഎംസിസിയുടെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാണെന്നും പ്രവാസികളുടെ ഉന്നമനത്തിനും സാമ്പത്തിക ഭദ്രതക്കും ഉതകുന്ന പദ്ധതികള്‍ കൂടി ആവിഷ്‌കരിക്കുവാന്‍ കെഎംസിസി ഘടകങ്ങള്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ഉത്ഘാടന പ്രസംഗത്തില്‍ തങ്ങള്‍ അഭിപ്രായപ്പെട്ടു.

നന്മ നിറഞ്ഞ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് എന്നും പാര്‍ട്ടിക്ക് വലിയ കരുത്തും ഊര്‍ജവുമായി നിലകൊള്ളുന്ന റിയാദ് കെഎംസിസിയുടെ പ്രവര്‍ത്തനങ്ങള്‍ അനുകരണീയമാണെന്ന് മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ച് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. നാടിന്റെ മാറ്റത്തിനും പുരോഗതിക്കും എന്നും വലിയ പിന്തുണ നല്‍കുന്ന പ്രവാസി സമൂഹത്തോട് കേന്ദ്ര - സംസ്ഥാന സര്‍ക്കാറുകളുടെ അവഗണന പ്രതിഷേധാര്‍ഹമാണ്. വരുന്ന തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ പ്രവാസി സമൂഹം സ്വീകരിക്കുന്ന നിലപാടുകള്‍ നിര്‍ണ്ണായകമാണെന്നും കുഞ്ഞാലികുട്ടി കൂട്ടി കൂട്ടിചേര്‍ത്തു.

മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ കെ ആബിദ് ഹുസൈന്‍ തങ്ങള്‍ എം എല്‍ എ, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ എം എല്‍ എ, പി ഉബൈദുള്ള എം എല്‍ എ, മലപ്പുറം ജില്ലാ മുസ്ലിം യൂത്ത്‌ലീഗ് പ്രസിഡന്റ് ശരീഫ് കുറ്റൂര്‍, സെന്‍ട്രല്‍ കമ്മിറ്റി ട്രഷറര്‍ അഷ്റഫ് വെള്ളേപ്പാടം, അലി അക്ബര്‍ വേങ്ങര, സി കെ കാസിം തിരുവമ്പാടി, അസീസ് വെങ്കിട്ട, ഷംസു പെരുമ്പട്ട, ബഷീര്‍ ഇരുമ്പുഴി, റാഫി പയ്യാനക്കല്‍, അലി അക്ബര്‍ ചെറൂപ്പ, അബൂബക്കര്‍ ഫൈസി വെള്ളില, യൂനുസ് ഇരുമ്പുഴി, ഇഖ്ബാല്‍ കാവനൂര്‍, നാസര്‍ വയനാട് എന്നിവര്‍ പ്രസംഗിച്ചു. സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി ഷാഫി മാസ്റ്റര്‍ തുവ്വൂര്‍ സ്വാഗതവും മജീദ് പയ്യന്നൂര്‍ നന്ദിയും പറഞ്ഞു.

Latest News

മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026