l o a d i n g

കേരള

യു.പിയില്‍ മലയാളി യുവ ഡോക്ടറുടെ മരണം. അന്വേഷണം വേണമെന്ന് കുടുംബം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 16, 2025

യു.പിയില്‍ മലയാളി യുവ ഡോക്ടറുടെ മരണം. അന്വേഷണം വേണമെന്ന് കുടുംബം

തിരുവനന്തപുരം മലയാളി യുവ ഡോക്ടര്‍ അഭിഷോ ഡേവിഡിനെ (32) യുപിയിലെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണമാവശ്യപ്പെട്ട് ബന്ധുക്കള്‍ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും നിവേദനമയച്ചു. പാറശാല പാലൂര്‍ക്കോണം പാമ്പാടുംകൂഴി അബിവില്ലയില്‍ അഭിഷോയെ വെള്ളിയാഴ്ച രാവിലെയാണു ഗോരഖ്പുര്‍ ബിആര്‍ഡി മെഡിക്കല്‍ കോളജിലെ ഹോസ്റ്റമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മൂന്നാം വര്‍ഷ പിജി വിദ്യാര്‍ഥിയായിരുന്നു. ഞായറാഴ്ച രാത്രി നാട്ടിലെത്തിച്ച മൃതദേഹം ഇന്നലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

വെള്ളിയാഴ്ച രാവിലെ ഡ്യൂട്ടിക്ക് എത്താത്തതിനെ തുടര്‍ന്ന് ആശുപത്രി ജീവനക്കാര്‍ ഹോസ്റ്റലിലെത്തി അകത്തുനിന്നു പൂട്ടിയ വാതില്‍ തകര്‍ത്ത് കയറിയപ്പോഴാണു അഭിഷോയെ കട്ടിലില്‍ മരിച്ചനിലയില്‍ കണ്ടത്. മരണത്തിനു തലേന്നു രാത്രിയും ബന്ധുക്കളുമായി ഫോണില്‍ സംസാരിച്ചിരുന്നതായി പറയുന്നു. 19നു നാട്ടിലേക്കു വരാനിരിക്കുകയായിരുന്നു. 2 മാസം മുന്‍പാണ് ഒടുവില്‍ നാട്ടിലെത്തിയത്. ഭാര്യ ഡോ. നിമിഷ തിരുവനന്തപുരം എസ്‌ഐടി ആശുപത്രി ഗൈനക്കോളജി വിഭാഗം പിജി വിദ്യാര്‍ഥിയാണ്. 10 മാസം മുന്‍പായിരുന്നു വിവാഹം.
യുപി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അഭിഷോയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും മുറിയിലെ ഫൊറന്‍സിക് പരിശോധനാ ഫലവും വിലയിരുത്തി തുടര്‍ നടപടി സ്വീകരിക്കുമെന്നാണ് യു.പി പോലീസ് അറിയിച്ചിട്ടുള്ളത്.

Latest News

വി.കെ. ശ്രീകണ്ഠൻ എംപിക്ക് റിയാദിൽ ആവേശോജ്വല സ്വീകരണം
വി.കെ. ശ്രീകണ്ഠൻ എംപിക്ക് റിയാദിൽ ആവേശോജ്വല സ്വീകരണം
September 23, 2026
 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026