l o a d i n g

ഗൾഫ്

ഗാസയിലെ ദുരിതാശ്വാസ വിതരണം താറുമാറായി; പഴയ സംവിധാനം പുനഃസ്ഥാപിക്കണമെന്ന് യു.എന്‍ ഏജന്‍സി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 16, 2025

ഗാസ സിറ്റി- ഗാസ മുനമ്പിലെ നിലവിലെ ദുരിതാശ്വാസ വിതരണ സംവിധാനം പൂര്‍ണമായും പരാജയപ്പെട്ടെന്ന് പലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്കായുള്ള യുണൈറ്റഡ് നേഷന്‍സ് റിലീഫ് ആന്‍ഡ് വര്‍ക്ക്‌സ് ഏജന്‍സി (UNRWA) സ്ഥിരീകരിച്ചു. ദിവസേന നൂറുകണക്കിന് ട്രക്കുകള്‍ ഭക്ഷണവും അവശ്യവസ്തുക്കളും എത്തിക്കാന്‍ അനുവദിച്ചിരുന്ന മുന്‍ സംവിധാനം പുനഃസ്ഥാപിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

UNRWA കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഡയറക്ടര്‍ ജൂലിയറ്റ് ടൗമ ഒരു പത്രക്കുറിപ്പില്‍ അറിയിച്ചത്, ഇസ്രായേല്‍ ഏര്‍പ്പെടുത്തിയ തടസ്സങ്ങളും അന്താരാഷ്ട്ര ജീവനക്കാര്‍ക്ക് പ്രവേശന വിസ നിഷേധിക്കുന്നതും ഉണ്ടായിട്ടും ഗാസയിലും വെസ്റ്റ് ബാങ്കിലുമുള്ള പലസ്തീനികള്‍ക്ക് തങ്ങളുടെ പ്രധാന സേവനങ്ങള്‍ തുടര്‍ന്നും നല്‍കുന്നുണ്ടെന്നാണ്. 'ഗാസ അതിര്‍ത്തിയില്‍ ഏകദേശം 6,000 ട്രക്കുകള്‍ മരുന്നുകളും ഭക്ഷണവും അവശ്യവസ്തുക്കളുമായി കുടുങ്ങിക്കിടക്കുന്നുണ്ട്. ഈ സാധനങ്ങള്‍ അടിയന്തരമായി പ്രവേശിപ്പിക്കാന്‍ അനുവദിക്കേണ്ടത് ജനങ്ങളെ രക്ഷിക്കാന്‍ അത്യാവശ്യമാണ്,' അവര്‍ കൂട്ടിച്ചേര്‍ത്തു.

ഇന്നത്തെ ഗാസയിലെ സാഹചര്യം യുദ്ധത്തിന് മുമ്പുണ്ടായിരുന്നതിനേക്കാള്‍ വളരെ വ്യത്യസ്തമാണെന്നും, വ്യാപകമായ നാശനഷ്ടങ്ങളും സുരക്ഷാ ഇല്ലായ്മയുംമൂലം ജനങ്ങളുടെ ആവശ്യങ്ങള്‍ ഭക്ഷണത്തില്‍ ഒതുങ്ങുന്നില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. നിലവില്‍ ഏറ്റവും മികച്ച സാഹചര്യത്തില്‍ നാല് ഭക്ഷണ വിതരണ കേന്ദ്രങ്ങള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്നും, യുദ്ധത്തിന് മുമ്പ് UNRWA ഗാസ മുനമ്പ് മുഴുവന്‍ വ്യാപിച്ചുകിടക്കുന്ന 400-ല്‍ അധികം വിതരണ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിപ്പിച്ചിരുന്നുവെന്നും അവര്‍ വിശദീകരിച്ചു.

ഗാസ അതിര്‍ത്തിയില്‍ ടണ്‍ കണക്കിന് സഹായങ്ങള്‍ കെട്ടിക്കിടക്കുമ്പോഴും ഏകദേശം ഒരു ദശലക്ഷം കുട്ടികള്‍ക്ക് സഹായം ആവശ്യമാണെന്ന് യുഎന്‍ ഉദ്യോഗസ്ഥ ഊന്നിപ്പറഞ്ഞു. യുഎന്‍ ഏജന്‍സികളുടെ മേല്‍നോട്ടത്തില്‍ യുദ്ധത്തിന് മുമ്പുണ്ടായിരുന്നതും വെടിനിര്‍ത്തല്‍ നിലവിലുണ്ടായിരുന്നതുമായ പ്രതിദിനം 500 മുതല്‍ 600 ട്രക്കുകള്‍ എന്ന തോതില്‍ സഹായ വിതരണം പുനരാരംഭിക്കാന്‍ അവര്‍ ആഹ്വാനം ചെയ്തു.

Latest News

അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026