l o a d i n g

ഗൾഫ്

ഭവന ഭേദനം നടത്തി സൗദി പണ്ഡിതനെ കുത്തികൊലപ്പെടുത്തിയ ഈജിപ്ഷ്യന്‍ ഘാതകന്റെ വധശിക്ഷ നടപ്പാക്കി, കുറ്റകൃത്യം നടന്ന് 42ാം ദിവസം ശിക്ഷ

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 17, 2025

ദമാം:: ഭവന ഭേദനം നടത്തി സൗദി പണ്ഡിതനെ കുത്തികൊലപ്പെടുത്തിയ ഈജിപ്ഷ്യന്‍ ഘാതകന്റെ വധശിക്ഷ നടപ്പാക്കി. കുറ്റകൃത്യം നടത്തി 42ാം ദിവസം കുറ്റം തെളിയിക്കപ്പെട്ട് ശിക്ഷ നടപ്പാക്കുകയായിരുന്നു. എഴുത്തുകാരനും യൂനിവേഴ്‌സിറ്റി പ്രഫസറും ഗവേഷകനും ഹദീസ് പണ്ഡിതനുമായ ഡോ. അബ്ദുല്‍ മാലിക് ഖാദിയെ വധിച്ച മഹ്‌മൂദ് അല്‍ മുന്‍തസിര്‍ അഹ്‌മദ് യൂസുഫ് എന്ന ഈജിപ്തുകാരനെയാണ് വിധശിക്ഷക്കു വിധേയനാക്കിയത്. ഭിന്നശേഷിക്കാരന്‍ കൂടിയായ പ്രഫസറുടെ മുന്‍ പരിചയക്കാരനായിരുന്നു ഡെലിവറി ജീവനക്കാരനായ പ്രതി.

കിങ് ഫഹദ് സര്‍വകലാശാലയിലെ ഇസ്ലാമിക് സ്റ്റഡീസ് വിഭാഗം മേധാവി സ്ഥാനത്തുനിന്ന് വിരമിച്ച് സൗദി കിഴക്കന്‍ പ്രവിശ്യയിലെ വീട്ടില്‍ ഭാര്യയോടൊപ്പം കഴിയുന്നതിനിടെയാണ് 80 വയസുകാരനായ പ്രഫസറിനെ കുത്തിക്കൊലപ്പെടുത്തുകയും ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തത്. ദമ്മാമിലെ ദഹ്‌റാനിലുള്ള വീട്ടില്‍വെച്ച് ഇക്കഴിഞ്ഞ ജൂണ്‍ അഞ്ചിനായിരുന്നു സംഭവം. ഈ വീടിന് സമീപത്തുള്ള സൂപ്പര്‍മാര്‍ക്കറ്റിലെ ഡെലിവറി ജീവനക്കാരനെന്ന നിലയില്‍ പ്രതിക്ക് പ്രഫസറെ മുന്‍ പരിചയമുണ്ടായിരുന്നു. ഇത് മുതലെടുത്ത് വീട്ടില്‍ പ്രഫസറും ഭാര്യയും തനിച്ചാണെന്ന് മനസിലാക്കി മോഷണ ഉദ്ദേശത്തോടെ കടന്നുകയറിയാണ് കുറ്റകൃത്യം നടത്തിയത്.

വാതില്‍ തള്ളിത്തുറന്ന് അകത്തുകയറിയ പ്രതി ദമ്പതികളെ ആക്രമിച്ചു. 16 തവണ കുത്തേറ്റ പ്രഫസര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഭര്‍ത്താവിനെ അക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച ഭാര്യ അദ്ല ബിന്ത് ഹമീദ് മര്‍ദിനിയെയും പ്രതി കത്തി കൊണ്ട് ആക്രമിച്ചു. സാരമായി പരിക്കേറ്റ അവര്‍ ഇപ്പോഴും ആശുപത്രിയില്‍ അതീവ ഗുരുതരമായ പരിക്കുകളോടെ ചികിത്സയിലാണ്. ഇരുവരെയും കുത്തിവീഴ്ത്തിയ ശേഷം പ്രതി വീട്ടില്‍നിന്ന് 3,000 റിയാല്‍ മോഷ്ടിച്ചു കടന്നുകളയുകയായിരുന്നു.

അന്ന് തന്നെ കിഴക്കന്‍ പ്രവിശ്യാ പൊലീസ് കുറ്റവാളിയെ അറസ്റ്റ് ചെയ്ത് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയായിരുന്നു. അതിവേഗം അന്വേഷണം പൂര്‍ത്തിയാക്കി കോടതിയിലെത്തിയ കേസില്‍ കോടിത വധശിക്ഷ വിധിക്കുകയായിരുന്നു. ദമ്മാമില്‍ വ്യാഴാഴ്ച ആഭ്യന്തര മന്ത്രാലയം വധശിക്ഷ നടപ്പാക്കി. മുന്‍കൂര്‍ ആസൂത്രണത്തോടെയാണ് പ്രതി കൃത്യം നടത്തിയതെന്ന് തെളിയിക്കപ്പെട്ടിരുന്നു. വേഗത്തിലുള്ളതും നിര്‍ണായകവുമായ ഒരു നീതിന്യായ പ്രക്രിയയാണ് നടന്നതെന്ന് മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ദഹ്റാന്‍ നഗരത്തെയും പ്രത്യേകിച്ച് സൗദി അറേബ്യയെയും മുഴുവന്‍ പിടിച്ചുകുലുക്കിയ ഭയാനകമായ കുറ്റകൃത്യമായിരുന്നു ഇതെന്നും കുറ്റവാളിയുടെ ഗുരുതരമായ കുറ്റകൃത്യത്തിന്റെ ഭയാനകതയും ഭീകരതയും കണക്കിലെടുക്കുമ്പോള്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ രാജ്യത്തിനപ്പുറത്തേക്ക് വ്യാപിച്ചെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. നിരപരാധികളെ ആക്രമിക്കാനും അവരുടെ രക്തം ചിന്താനും സ്വത്ത് മോഷ്ടിക്കാനും ജീവിക്കാനും സുരക്ഷിതത്വത്തിനുമുള്ള അവകാശം ലംഘിക്കാനും ധൈര്യപ്പെടുന്ന ഏതൊരാള്‍ക്കും ന്യായമായ ശിക്ഷയാണ് ഇതെന്നും ഇത് എല്ലാവര്‍ക്കും പാഠമാണെന്നും പ്രസ്താവനയില്‍ പ്രസ്താവനയില്‍ മന്ത്രാലയം പറഞ്ഞു.

ഫോട്ടോ: കൊല്ലപ്പെട്ട ഡോ. അബ്ദുല്‍ മാലിക് ഖാദി.

Latest News

മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026