l o a d i n g

ഗൾഫ്

ഷാര്‍ജ അല്‍ ഖാസിമിയ യൂനിവേഴ്‌സിറ്റിയില്‍ പ്രവാസി വിദ്യാര്‍ഥികള്‍ക്ക് പഠന സ്‌കോളര്‍ഷിപ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 18, 2025

ഷാര്‍ജ: 2025-2026 അധ്യയന വര്‍ഷത്തില്‍ ഷാര്‍ജ അല്‍ ഖാസിമിയ യൂനിവേഴ്‌സിറ്റിയില്‍ പ്രവേശനം നേടിയ 500 പ്രവാസി വിദ്യാര്‍ഥികള്‍ക്ക് പഠന സ്‌കോളര്‍ഷിപ് നല്‍കും. ഇതിനായുള്ള ധനബജറ്റിന് യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി അംഗീകാരം നല്‍കി. കോളജ് ഓഫ് ശരീഅ ആന്‍ഡ് ഇസ്ലാമിക് സ്റ്റഡീസ്, കോളജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് ഹ്യുമാനിറ്റീസ്, കോളജ് ഓഫ് ഇക്കണോമിക്‌സ് ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍, കോളജ് ഓഫ് കമ്യൂണിക്കേഷന്‍, കോളജ് ഓഫ് ഹോളി ഖുര്‍ആന്‍ എന്നീ കോളജുകളില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ് നല്‍കുക.

സര്‍വകലാശാലയുടെ വിവിധ സ്‌പെഷലൈസേഷനുകളിലേക്കും കോളജുകളിലേക്കും ആദ്യ സെമസ്റ്ററില്‍ പ്രവേശനം ലഭിച്ച വിവിധ രാജ്യങ്ങളില്‍നിന്നുള്ള പുരുഷ-വനിത വിദ്യാര്‍ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പിന് അര്‍ഹത. ലോകമെമ്പാടുമുള്ള വിദ്യാര്‍ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസം വാഗ്ദാനം ചെയ്യുന്ന സര്‍വകലാശാലയുടെ സവിശേഷ നടപടികള്‍ക്കുള്ള പിന്തുണ എന്നനിലയിലാണ് ധനസഹായം അനുവദിച്ചത്. വിദ്യാര്‍ഥികള്‍ക്ക് ഉചിതമായ വിദ്യാഭ്യാസ പരിശീലന അന്തരീക്ഷം വളര്‍ത്തിയെടുക്കുന്ന ശാസ്ത്രീയ ഗവേഷണങ്ങള്‍ക്കും കമ്യൂണിറ്റി സേവനങ്ങള്‍ക്കുള്ള ഫണ്ടും അനുവദിച്ചിട്ടുണ്ട്.

Latest News

അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026