l o a d i n g

കേരള

അമേരിക്കയില്‍ താമസിക്കുന്ന സ്ത്രീയുടെ പേരിലുള്ള വസ്തുവും വീടും ആള്‍മാറാട്ടം നടത്തി തട്ടിയെടുത്ത കേസിലെ മുഖ്യ പ്രതി ഉടന്‍ അറസ്റ്റിലാവും

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 18, 2025

തിരുവനന്തപുരം: അമേരിക്കയില്‍ താമസിക്കുന്ന സ്ത്രീയുടെ പേരില്‍ കവടിയാര്‍ ജവഹര്‍ നഗറിലുള്ള കോടികളുടെ വില വരുന്ന വസ്തുവും വീടും ആള്‍മാറാട്ടം നടത്തി തട്ടിച്ചെടുത്ത കേസില്‍ പ്രധാന പ്രതി വെണ്ടറും കോണ്‍ഗ്രസ് നേതാവുമായ അനന്തപുരി മണികണ്ഠന്റെ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കും. മണികണ്ഠന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയ സാഹചര്യത്തിലാണിത്. വസ്തു വാങ്ങിയ ചന്ദ്രസേനന് ജാമ്യം ലഭിച്ചു. വസ്തു വാങ്ങിയെങ്കിലും പണം കൈമാറ്റം നടത്തിയിട്ടില്ലെന്ന കാരണത്താലാണ് ചന്ദ്രസേനനെ പ്രതി ചേര്‍ത്തത്. അമേരിക്കയില്‍ താമസിക്കുന്ന ഡോറ അസറിയ ക്രിപ്‌സിന്റെ പേരിലുള്ള വീടും വസ്തുവും വളര്‍ത്തുമകളായി നടിച്ച് മെറിന്‍ തട്ടിയെടുത്തെന്നാണ് കേസ്.

അമേരിക്കയില്‍ താമസിക്കുന്ന ഡോറ അസറിയ ക്രിപ്‌സിന്റെ ഉടമസ്ഥതയിലുള്ള വീടും വസ്തുവും വളര്‍ത്തു മകളെന്ന പേരില്‍ മെറിന്‍ ജേക്കബ് എന്ന യുവതിക്ക് എഴുതി നല്‍കിയായിരുന്നു മണികണ്ഠന്റെ തട്ടിപ്പ്. ഇതിനായി ഡോറയുമായി സാദൃശ്യമുള്ള സ്ത്രീയെ സബ്രജിസ്ട്രാര്‍ ഓഫിസിലെത്തിച്ചായിരുന്നു തട്ടിപ്പു നടത്തിയത്. വ്യാജമായി ആധാരവും ആധാര്‍കാര്‍ഡും നിര്‍മിച്ച ശേഷം ഡോറയുമായി രൂപ സാദൃശ്യമുള്ള വസന്തയെ എത്തിച്ച് ആള്‍മാറാട്ടം നടത്തിയായിരുന്നു തട്ടിപ്പിനു കളമൊരുക്കിയത്. ജനുവരിയില്‍ മെറിന്‍ ജേക്കബ് എന്ന പേരില്‍ വീട് ധനനിശ്ചയം എഴുതിയെടുത്ത ശേഷം ആ മാസം തന്നെ ചന്ദ്രസേനന്‍ എന്നയാള്‍ക്ക് വിലയാധാരം എഴുതി നല്‍കുകയായിരുന്നുവെന്ന് പൊലീസ് വെളിപ്പെടുത്തി.

Latest News

വി.കെ. ശ്രീകണ്ഠൻ എംപിക്ക് റിയാദിൽ ആവേശോജ്വല സ്വീകരണം
വി.കെ. ശ്രീകണ്ഠൻ എംപിക്ക് റിയാദിൽ ആവേശോജ്വല സ്വീകരണം
September 23, 2026
 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026