l o a d i n g

ഗൾഫ്

'സംഘടനയെ സജ്ജമാക്കാം... തെരഞ്ഞെടുപ്പിനൊരുങ്ങാം' കാമ്പയിന്‍ മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 19, 2025

ജിദ്ദ: 'സംഘടനയെ സജ്ജമാക്കാം..തെരഞ്ഞെടുപ്പിനൊരുങ്ങാം' എന്ന മുദ്രാ വാക്യം ഉയര്‍ത്തി ജിദ്ദ മലപ്പുറം ജില്ല കെഎംസിസി ആഹ്വാനം ചെയ്ത ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രചരണ കാമ്പയിന്റെ ഭാഗമായി ജിദ്ദ മലപ്പുറം മുനിസിപ്പല്‍ കെഎംസിസി ഉദ്ഘാടന കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. മുസ്ലിംലീഗ് ദേശീയ സെക്രട്ടറി പാണക്കാട് സയ്യിദ് മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍ പരിപാടി ഉദ്ഘാടനം ചെയ്തു. യു,ഡി.എഫ് ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചാല്‍ വിജയം അനുകൂലമായിരിക്കുമെന്ന് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉണര്‍ത്തി. അതിനായി ആത്മാര്‍ഥമായ പരിശ്രമം എല്ലാവരുടെയും ഭാഗത്തു നിന്നുണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. സാധാരണക്കരിലേക്ക് അധികാരം എത്തിക്കുന്നതിനുള്ള അവസരമാണ് സംജാതമായിരിക്കുന്നതെന്നും അതിനായുള്ള പ്രവര്‍ത്തനങ്ങളില്‍ ക്രിയാത്മകമായ ഇടപെടലുകള്‍ നടത്താന്‍ കെഎംസിസിക്കാവുമെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

ജില്ലാ കെഎംസിസി. പ്രസിഡന്റ് ഇസ്മായില്‍ മുണ്ടുപറമ്പ്, സെക്രട്ടറി. നാണി ഇസ്ഹാഖ് മാസ്റ്റര്‍, സൗദി നാഷണല്‍ കമ്മിറ്റി സെക്രട്ടറി നാസര്‍ വെളിയംകോട്, മുന്‍ ജില്ലാ കെഎംസിസി സെക്രട്ടറി മജീദ് കൊട്ടീരി, അഷ്റഫ്. ഇ സി, മണ്ഡലം പ്രസിഡന്റ് സാബിര്‍ പാണക്കാട്, സെക്രട്ടറി കബീര്‍ മോങ്ങം, വനിതാ വിംഗ് ജില്ലാ കെഎംസിസി സെക്രട്ടറി സന്‍ഹ ബഷീര്‍, അഫ്‌സല്‍ അജ തുടങ്ങിവര്‍ ആശംസകള്‍ നേര്‍ന്നു. ടി പി സാദിക്കലി അധ്യക്ഷത വഹിച്ചു.
ജില്ലാ കെഎംസിസി സെക്രട്ടറി അഷ്റഫ് മുല്ലപ്പള്ളി പ്രമേയം അവതരിപ്പിച്ചു. വിവിധ പഞ്ചായത്ത് മണ്ഡലം, മുനിസിപ്പല്‍ കമ്മിറ്റി ഭാരവാഹികള്‍, മലപ്പുറം മുനിസിപ്പല്‍ കെഎംസിസി യുടെ നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്തു, മുനീര്‍ മന്നയില്‍ സ്വഗവും സലീം പിപി നന്ദിയും പറഞ്ഞു.

Latest News

അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026