l o a d i n g

ഗൾഫ്

ഉമ്മന്‍ ചാണ്ടി പൊതുപ്രവര്‍ത്തന രംഗത്തെ വിസ്മയം - ഒ.ഐ സി.സി മലപ്പുറം ജില്ലാ കമ്മറ്റി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 19, 2025

ജിദ്ദ: ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി ഓഫീസില്‍ ആറ് പതിറ്റാണ്ടു കാലത്തോളം രാഷ്ട്രീയ നേതാവായും ഭരണകര്‍ത്താവായും പൊതുപ്രവര്‍ത്തന രംഗത്ത് നിറസാന്നിധ്യമായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ രണ്ടാം ചരമ വാര്‍ഷിക ദിനം സംഘടിപ്പിച്ചു. ജനങ്ങള്‍ക്ക് വേണ്ടി ജീവിതം സമര്‍പ്പിക്കപ്പെട്ട അതുല്യനായ നേതാവും ഭരണാധികാരിയുമായിരുന്ന ഉമ്മന്‍ചാണ്ടി പൊതുപ്രവര്‍ത്തന രംഗത്തെ വിസ്മയമാണെന്ന് ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ യോഗത്തില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.

അസീസ് ലാക്കല്‍ അധ്യക്ഷത വഹിച്ചു. നിരാലംബര്‍ക്കും അശരണര്‍ക്കും താങ്ങും തണലുമായിരുന്ന ഉമ്മന്‍ ചാണ്ടി സാധാരണക്കാര്‍ക്ക് പ്രാപ്യനായ നേതാവും ഭരണാധികാരിയുമായിരുന്നു. ജനസമ്പര്‍ക്ക പരിപാടിയും വിവിധ ക്ഷേമ പദ്ധതികളും ഇടപെടലുകളും അദ്ദേഹത്തെ സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും പ്രിയങ്കരനാക്കി. മുഖ്യമന്ത്രിയായിരുന്ന കാലത്ത് തന്റെ ഓഫിസിന്റെ പ്രവര്‍ത്തനങ്ങള്‍ സദാസമയവും വെബ്‌സൈറ്റിലൂടെ സംപ്രേഷണം ചെയ്തിരുന്നത് ഭരണ നിര്‍വ്വഹണത്തില്‍ സുതാര്യത ഉറപ്പ് വരുത്തുന്ന അപൂര്‍വ്വമായ നടപടിയായിരുന്നു. അപവാദ പ്രചാരണങ്ങള്‍ കൊടുമ്പിരി കൊണ്ടപ്പോള്‍ ഒളിച്ചോടാതെ സധൈര്യം ക്ഷമയോടെയും സഹിഷ്ണുതയോടെയും നേരിട്ട ഉമ്മന്‍ചാണ്ടിയായിരുന്നു ശരിയെന്നു കാലം തെളിയിച്ചു. ഇല്ലാക്കഥകള്‍ പ്രചരിപ്പിച്ച് വേട്ടയാടിയവരോടും കല്ലെറിഞ്ഞവരോടും പൊറുക്കുകയും ക്ഷമിക്കുകയും ചെയ്യാനുള്ള ഉമ്മന്‍ചാണ്ടിയുടെ ഹൃദയവിശാലത മറ്റു നേതാക്കളില്‍ നിന്നും ഭരണാധികാരികളില്‍ നിന്നും ഉമ്മന്‍ ചാണ്ടിയെ വ്യത്യസ്തനാക്കുന്നതാണെന്നും ചടങ്ങില്‍ സംസാരിച്ചവര്‍ പറഞ്ഞു.

പ്രവാസികളോട് വലിപ്പച്ചെറുപ്പമില്ലാതെ ഹൃദയ ബന്ധമുണ്ടായിരുന്ന ഉമ്മന്‍ചാണ്ടി പ്രവാസികള്‍ക്ക് ആശ്രയവും അഭയവുമായിരുന്നു. നിതാഖാത്ത് സമയത്ത് സൗജന്യ ടിക്കറ്റ് നല്‍കിയതുള്‍പ്പെടെ പ്രവാസികള്‍ക്ക് ആശ്വാസകരമായ നടപടികളും വിവിധ പ്രശ്നങ്ങളില്‍ നിരന്തരമായ ഇടപെടലുകളും നടത്തിയ ഉമ്മന്‍ ചാണ്ടിയുടെ വിയോഗം നാടിനും പ്രവാസലോകത്തിനും അപരിഹാര്യമായ നഷ്ടമാണുണ്ടാക്കിയത്. മുന്നണി രാഷ്ട്രീയം കൈകാര്യം ചെയ്തിരുന്നതില്‍ ഉമ്മന്‍ചാണ്ടിക്കുണ്ടായിരുന്ന അനിതരസാധാരണമായ രാഷ്ട്രീയ വൈഭവം യു.ഡി.എഫ്. മുന്നണിക്ക് വലിയ കരുത്ത് നല്‍കിയതായും ചടങ്ങില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.

പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍ ഓണ്‍ ലൈനിലൂടെ പരിപാടി ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി സൗദി ദേശീയ കമ്മിറ്റി സെക്രട്ടറി നാസര്‍ വെളിയംകോട് മുഖ്യപ്രഭാഷണം നടത്തി. ഒ.ഐ.സി.സി ഗ്ലോബല്‍ കമ്മറ്റി അംഗം സിഎം അഹമ്മദ് ആക്കോട്, ഒ.ഐ.സി.സി സൗദി ദേശീയ കമ്മറ്റി ട്രഷറര്‍ യാസര്‍ നായിഫ്, ഒ.ഐ.സി.സി റീജിയണല്‍ കമ്മറ്റി ജനറല്‍ സെക്രട്ടറി ആസാദ് പോരൂര്‍ തുടങ്ങി വിവിധ റീജിയന്‍, ജില്ലാ, നേതാക്കള്‍ ചടങ്ങില്‍ സംബന്ധിച്ചു.
ആക്റ്റിംഗ് പ്രസിഡന്റ് അസീസ് ലാക്കലിന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ ജനറല്‍ സെക്രട്ടറി ഇസ്മായില്‍ കൂരിപ്പൊയില്‍ സ്വാഗതവും സെക്രട്ടറി ഗഫൂര്‍ വണ്ടൂര്‍ നന്ദിയും പറഞ്ഞു. ഫൈസല്‍ മക്കരപ്പറമ്പ്, യു എം ഹുസൈന്‍ മലപ്പുറം, ഉസ്മാന്‍ കുണ്ടുകാവില്‍, സാജു റിയാസ്, ഉസ്മാന്‍ മേലാറ്റൂര്‍, സിപി മുജീബ് കാളികാവ്, കമാല്‍ കളപ്പാടന്‍, അലവി ഹാജി, നൗഷാദ് ബഡ്ജറ്റ്, എം ടി ഗഫൂര്‍, ഷിബു കാളികാവ് എന്നിവര്‍ നേതൃത്വം നല്‍കി.

Latest News

മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026