l o a d i n g

ഗൾഫ്

ഷാര്‍ജയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ അതുല്യ ഭര്‍ത്താവില്‍നിന്ന് നേരിട്ടത് ക്രൂര മര്‍ദനം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 20, 2025

ദുബായ്: ഷാര്‍ജയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ചവറ സ്വദേശി അതുല്യ ഭര്‍ത്താവില്‍ നിന്ന് നേരിട്ടത് ക്രൂര പീഡനം. ഭര്‍ത്താവ് സതീഷ് ശങ്കര്‍ മദ്യപിച്ച് ഭാര്യയെ ഉപദ്രവിക്കുന്നതിന്റെ വിഡിയോയും മര്‍ദനമേറ്റ അതുല്യയുടെ ചിത്രങ്ങളും പുറത്തുവന്നു. അതുല്യ തന്നെ ചിത്രീകരിച്ച ദൃശ്യങ്ങളാണ് പുറത്തുവന്നത്. അതുല്യയുടെ ദുരൂഹമരണത്തില്‍ ചവറ തെക്കുംഭാഗം പൊലീസ് കേസെടുത്തു. ഭര്‍ത്താവ് സതീഷിനെതിരെ കൊലപാതകകുറ്റം ചുമത്തിയാണ് കേസ്. ഷാര്‍ജ റോളപാര്‍ക്കിന് സമീപത്തെ ഫ്‌ലാറ്റില്‍ ഇന്നലെയാണ് അതുല്യയെ മരിച്ച നിലയില്‍ കണ്ടത്.

വിഡിയോയ്ക്കൊപ്പം പുറത്തുവന്ന ദൃശ്യങ്ങളില്‍ അതുല്യയുടെ കൈകളിലും കഴുത്തിലും മുഖത്തുമെല്ലാം മുറിവേറ്റതിന്റെ പാടുകളുണ്ട്. മകളുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് മാതാപിതാക്കള്‍ ചവറ പൊലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് കേസ്. യുവതി സഹോദരിക്ക് അയച്ച വിഡിയോ പൊലീസിന് കൈമാറിയിട്ടുണ്ട്.

ഭര്‍ത്താവ് സതീഷ് പീഡിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി അതുല്യ നേരത്തേ നാട്ടില്‍ പൊലീസിനെ സമീപിച്ചിരുന്നു. കേസ് പിന്നീട് ഒത്തുതീര്‍പ്പാക്കുകയായിരുന്നു. അമ്മ തുളസീഭായി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് സതീഷിനെതിരെ ചവറ തെക്കുംഭാഗം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. സ്ത്രീധന പീഡനം, ശാരീരിക പീഡനം തുടങ്ങിയ വകുപ്പുകള്‍ കൂടി ചുമത്തിയാണ് എഫ്. ഐ.ആര്‍. മകള്‍ ഒരു കാരണവശാലും ആത്മഹത്യചെയ്യില്ലെന്ന് അച്ഛന്‍ രാജശേഖരന്‍ പിള്ള പറഞ്ഞു.

12 വര്‍ഷം മുമ്പാണ് അതുല്യയും സതീഷും വിവാഹിതരായത്. രണ്ടുവര്‍ഷം മുമ്പ് അതുല്യ യു.എ.ഇയിലെത്തി. ഷാര്‍ജയിലെ ഒരു മാളില്‍ മാര്‍ക്കറ്റിങ് പ്രൊമോട്ടറായി ജോലിയില്‍ പ്രവേശിക്കാനിരിക്കേയാണ് മരണം. ഇവരുടെ സഹോദരിയും ഭര്‍ത്താവും ഷാര്‍ജയിലുണ്ട്. മരിക്കുന്നതിന് തലേന്ന് രാത്രി സഹോദരിയെ സന്ദര്‍ശിച്ച് ജോലി ലഭിച്ച വിവരവും പങ്കുവെച്ച് മടങ്ങിയതാണ് അതുല്യ. രാവിലെയാണ് മരണവാര്‍ത്ത അറിയുന്നത്. പുലര്‍ച്ചെ മൂന്നോടെ അജ്മാനില്‍ നിന്ന് ഫ്‌ലാറ്റിലെത്തിയ ഭര്‍ത്താവാണ് ഷാര്‍ജ പൊലീസില്‍ മരണ വിവരമറിയിച്ചത്. വെള്ളിയാഴ്ച രാത്രിയും ഇവര്‍ തമ്മില്‍ വഴക്കുണ്ടായതായി ബന്ധുക്കള്‍ പറയുന്നു. അസ്വാഭാവിക മരണത്തിന് കേസെടുത്ത ഷാര്‍ജ പൊലീസ് അന്വേഷണം തുടരുകയാണ്. തുടര്‍നടപടികള്‍ക്കായി സഹോദരിയുടെ കുടുംബം ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനെയും, ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റിനെയും സമീപിച്ചിട്ടുണ്ട്.

Latest News

മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026