l o a d i n g

ഗൾഫ്

അജ്‌വ പത്താം വാര്‍ഷിക സംഗമം സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 21, 2025

ജിദ്ദ: ആത്മ സംസ്‌കരണം - ജീവകാരുണ്യം - മനുഷ്യാവകാശ സംരക്ഷണം എന്നീ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി കേരളത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന അല്‍-അന്‍വാര്‍ ജസ്റ്റീസ് ആന്റ് വെല്‍ഫെയര്‍ അസോസിയേഷന്‍ (അജ്വ) ജിദ്ദ ഘടകം പത്താം വാര്‍ഷിക സംഗമം മര്‍ഹും സുബൈര്‍ മൗലവി നഗറില്‍ വര്‍ണ്ണാഭമായി നടന്നു. വൈസ് പ്രസിഡന്റ് നജീബ് ബീമാപള്ളിയുടെ അധ്യക്ഷതയില്‍ കൂടിയ സംഗമം രക്ഷാധികാരി ശറഫുദ്ധീന്‍ ബാഖവി ചുങ്കപ്പാറയുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ചു.

വര്‍ക്കിംഗ് സെക്രട്ടറി ബക്കര്‍ സിദ്ധീഖ് നാട്ടുകല്‍ പത്ത് വര്‍ഷത്തെ പ്രവര്‍ത്ത റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രബോധന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാസാ മാസം നടത്തുന്ന സംഗമങ്ങളും, പഠന യാത്രകളും, ഹജ്ജ് വളണ്ടിയര്‍ സേനവ പ്രവര്‍ത്തനങ്ങളും, കൂടാതെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 22 ലക്ഷത്തോളം രൂപ വിവിധ ചികിത്സാ സഹായങ്ങള്‍ക്കും, നിര്‍ധനരായിട്ടുള്ള കുടുംബത്തിലെ പെണ്‍കുട്ടികള്‍ക്കുള്ള വിവാഹ സഹായം - ഭവന നിര്‍മ്മാണ സഹായം - വിദ്യാഭ്യാസ ധന സഹായങ്ങള്‍ - കുടി വെള്ള കിണര്‍ പദ്ധതി അടത്തം 48 സഹായങ്ങള്‍ നല്‍കിയതും. 6 പേര്‍ക്ക് നാട്ടില്‍ പോകുന്നതിന് ഫ്ളൈറ്റ് ടിക്കറ്റ് എടുത്തു കൊടുത്തത് അടക്കം റിപ്പോര്‍ട്ടില്‍ വിശദീകരിച്ചു. അജ്വ ജിദ്ദയുടെ സ്ഥാപകരില്‍ ഒരാളായിരുന്ന മര്‍ഹും സുബൈര്‍ മൗലവി, സജീവ സാന്നിദ്ധ്യമായിരുന്ന അബ്ദുസ്സലാം ഓച്ചിറ എന്നിവരെ സ്മരിക്കുകയും അവര്‍ക്ക് വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കുകയും ചെയ്തു

അജ്വ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് അസ്സയ്യിദ് പി.എം.എസ്.എ. ആറ്റക്കോയ തങ്ങള്‍ മണ്ണാര്‍ക്കാട് ഉല്‍ഘാടനം ചെയ്തു. മാതൃകാ പരവും പ്രശംസനീയവുമായ പ്രവര്‍ത്തനങ്ങള്‍ അജ വ ഇനിയും തുടരണമെന്ന് തങ്ങള്‍ സദസ്സിനോട് ആവശ്യപ്പെട്ടു. പ്രമുഖ പ്രഭാഷകന്‍ നവാസ് മന്നാനി പനവൂര്‍ മുഖ്യ പ്രഭാഷണം നടത്തി. പ്രവാസം ഒരു ഹിജ്‌റയാണെന്നും, സ്വന്തം കുടുംബത്തെ പോറ്റുന്നതിന് പ്രവാസ ജീവിതം നയിക്കുന്നത് വിശ്വാസിയെ സംബന്ധിച്ചിടത്തോളം അത് ആരാധനയുടെ ഭാഗമാണെന്നും, സഹജീവികളെ സഹായിക്കുന്നതില്‍ പ്രവാസികളാണ് എന്നും മുന്നില്‍ നില്‍ക്കുന്നതെന്നും, നമ്മുടെ ആരാധനകളില്‍ പ്രകടന പരത കടന്ന് വരാതെ സൂക്ഷിക്കണമെന്നും അദ്ദേഹം സദസ്സിനെ ഉണര്‍ത്തി

ഐ.ഡി.സി. പ്രതിനിധി നാസര്‍ ചാവക്കാട് ആശംസാ പ്രസംഗം നടത്തി. ശറഫുദ്ധീന്‍ ബാഖവി ആമുഖ പ്രഭാഷണം നടത്തി. ജിദ്ദ കമ്മിറ്റിക്ക് വേണ്ടി പി.എം.എസ്.എ. ആറ്റക്കോയ തങ്ങളെ എക്‌സിക്യൂട്ടീവ് അംഗം ശിഹാബുദ്ധീന്‍ കുഞ്ഞ് കൊട്ടുകാടും, നവാസ് മന്നാനിയെ എക്‌സിക്യൂട്ടീവ് അംഗങ്ങളായ സലീം റോഡുവിള, അബ്ദുള്‍ ഖാദര്‍ തിരുനാവായ എന്നിവരും, യൂനുസ് സുഹ്രി കൈപമംഗലത്തിനെ റഷീദ് പതിയാശേരിയും, നാസര്‍ ചാവക്കാടിനെ പി.എസ്.എ.എ. ആറ്റക്കോയ തങ്ങളും ഷാള്‍ അണിയിച്ച് ആദരിച്ചു. അബ്ദുല്‍ ലത്ത്വീഫ് കറ്റാനം, നിസാര്‍ കാഞ്ഞിപ്പുഴ, മസ്ഊദ് മൗലവി, അബ്ദുള്‍ ഗഫൂര്‍ വണ്ടൂര്‍, ഷിഹാബ് പൂന്തുറ, ശിഹാബ് പൊന്മള എന്നിവര്‍ നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി അനീസ് കൊടുങ്ങല്ലൂര്‍ സ്വാഗതവും ട്രഷറര്‍ നൗഷാദ് ഓച്ചിറ നന്ദിയും പറഞ്ഞു.

Latest News

മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026